Image

പഴയ ബൈബിളില്‍ കൈവച്ച് കെ.പി. ജോര്‍ജ് ഇന്ന് (ശനി) സ്ഥാനമേല്‍ക്കും

Published on 31 December, 2018
പഴയ ബൈബിളില്‍ കൈവച്ച് കെ.പി. ജോര്‍ജ് ഇന്ന് (ശനി) സ്ഥാനമേല്‍ക്കും
ഹൂസ്റ്റണ്‍: രണ്ടു പതിറ്റാണ്ടിലേറെയായി കൈവശമുള്ള ഗുഡ് ന്യൂസ് ബൈബിളില്‍ കൈ വച്ച് ഇന്ന് (ശനി) രാവിലെ ഒന്‍പതിനു കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി സത്യപ്രതിഞ്ജ ചെയ്യുന്നതോടെ പുതിയ ചരിത്രത്തിനു തുടക്കം കുറിക്കുന്നു. കുടിയേറ്റ ചരിത്രത്തിലെ ചരിത്രം, ആത്മ വിശ്വാസവും സ്ഥിരോല്‍സാഹവും നിരന്തരമായ പ്രവര്‍ത്തനവും കൊണ്ട് ഏത് ഉയരങ്ങളില്‍ വരെ എത്താമെന്ന ചരിത്രം.
നാളെ (ചൊവ്വ, ജനുവരി-1) ജസ്റ്റീസ് സെന്ററിലാണു ചടങ്ങ്. 600-ഓളം പേര്‍ക്ക് ഇരിക്കാം. പ്രത്യേക ക്ഷണമോ പാസോ ഒന്നും വേണ്ട. കഴിയുന്നത്ര പേര്‍ പങ്കെടുക്കണമെന്നു നിയുക്ത കൗണ്ടി ജഡ്ജിന്റെ ചീഫ് ഓഫ് സ്റ്റാഫ് തരല്‍ പട്ടേല്‍ അഭ്യര്‍ഥിച്ചു.
ഷുഗര്‍ ക്രീക്ക് ബാപ്ടിസ്റ്റ് ചര്‍ച്ചിലെ പാസര്‍ റവ. ലിബിന്‍ എബ്രഹാമിന്റെ പ്രാര്‍ഥനയോടെയാനു ചടങ്ങുകള്‍ തുടങ്ങുക. പ്രീസിംഗ്ട്-3-ലെ കോണ്‍സ്റ്റബിള്‍ വെയ്ന്‍ തോം പ്‌സണ്‍ പ്ലെഡ്ജ് ഓഫ് അല്ലീജിയന്‍സ് ചൊല്ലും. തുടര്‍ന്നു കെ.പി. ജോര്‍ജിന്റെ പ്രസംഗം.
അതിനു ശേഷം ജഡ്ജ് ബ്രെന്‍ഡ മല്ലിനിക്‌സ് ചൊല്ലിക്കൊടുക്കുന്ന സത്യവാചകം ഏറ്റു ചൊല്ലി ജോര്‍ജ് സ്ഥാനമേല്‍ക്കും. 9:30-നു ചടങ്ങു സമാപിക്കും.
പിന്നീട് 12: 30 മുതല്‍ 2:30 വരെ നിര്‍മാണ്‍സ് ബാങ്ക്വറ്റ് ഹാളില്‍ പുതിയ കൗണ്ടി ജഡ്ജിനു പൗരസ്വീകരണം.
എട്ടു ലക്ഷം ജനസംഖ്യയും 3000 ഉദ്യോഗസ്ഥരും 370 മില്യനില്‍ പരം ബജറ്റുമുള്ള കൗണ്ടിയുടെ തലവനായാണു ജോര്‍ജ് സ്ഥാനമേല്‍ക്കുക. ഇപ്പോള്‍ ഏറ്റവും അധികാരമുള്ള ഇന്ത്യാക്കാരന്‍. കാലിഫോര്‍ണിയയില്‍ നിന്നു യു.എസ്. സെനറ്റര്‍ കമലാ ഹാരീസ്, നാലു കോണ്‍ഗ്രസംഗങ്ങള്‍ എന്നിവര്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുണ്ടെങ്കിലും ഭരണപരമായ അധികാരം നോക്കുമ്പോള്‍ ജോര്‍ജ് തന്നെ ഒന്നാമന്‍. വിസ്‌കോണ്‍സിനില്‍ അറ്റോര്‍ണി ജനറലായി ജയിച്ച ജോഷ് കൗളിന്റെ പിതാവ് ഇന്ത്യാക്കാരനാണെന്നതും മറക്കുന്നില്ല.
അന്‍പത്തിമൂന്നുകാരനായ ജോര്‍ജിന്റെ ചീഫ് ഓഫ് സ്റ്റാഫ് തരല്‍ പട്ടേലിനു 24 വയസേയുള്ളു. ഹൂസ്റ്റണില്‍ ജനിച്ചുവെങ്കിലും കുറച്ചുകാലം ഗുജറാത്തില്‍ ചെലവഴിച്ച പട്ടേല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലാണു പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫോര്‍ട്ട് ബെന്‍ഡില്‍ സിങ്കോ റാഞ്ച് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇലക്ഷന്‍ പ്രചാരണവുമായി എത്തിയ ജോര്‍ജിനെ പരിചയപ്പെട്ടു.
2016-ല്‍ ഓസ്റ്റിനില്‍ നിന്നു ബിരുദമെടുത്ത പട്ടേല്‍ കോളറാഡോ ഗവര്‍ണറായി തെരെഞ്ഞെടുക്കപ്പെട്ട ജാറെദ് പോലിസിസിന്റെ കാമ്പെയിന്‍ ഡപ്യൂട്ടി ഫൈനാന്‍സ് ഡയറക്ടറായിരുന്നു.
അമ്മ ഫാര്‍മസിസ്റ്റ്. പിതാവ് ഹൂസ്റ്റണില്‍ പോലീസ് ഓഫീസറായിരുന്നു. ഇപ്പോല്‍ മോട്ടല്‍ ബിസിനസിലേക്കു മാറി.
അവിവാഹിതന്‍, പക്ഷെ ഡ്യൂക്ക് എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് സഹചാരിയായുണ്ട്. ഒരര്‍ഥത്തില്‍ ഓഫീസ് നടത്തിക്കൊണ്ടു പോകുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്.
മുംബൈയില്‍ അല്പകാലം ജോലി ചെയ്ത ശേഷം 1993-ലാണു കെ.പി. ജോര്‍ജ് ന്യു യോര്‍ക്കിലെത്തിയത്. ഷീബയുമായുള്ള വിവാഹം തുടര്‍ന്ന് നടന്നു. 1999-ല്‍ ഹൂസ്റ്റണില്‍ ജോലി കിട്ടി. പോകണ്ട എന്നയിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടത് മാറ്റി.2010-ല്‍ ഇല്കഷനില്‍ മല്‍സരിച്ചുവെങ്കിലും വിജയിച്ചില്ല. 2014-ല്‍ സ്‌കൂള്‍ ബോര്‍ഡ് അംഗമായി വിജയിച്ചു. 2017-ല്‍ രണ്ടാമതും വിജയിച്ചു.
ഏറ്റവും കൂടുതല്‍ വോട്ട് നേടിയാനു കൗണ്ടി ജഡ്ജിയായത്. 
പഴയ ബൈബിളില്‍ കൈവച്ച് കെ.പി. ജോര്‍ജ് ഇന്ന് (ശനി) സ്ഥാനമേല്‍ക്കും
തരല്‍ -ജോര്‍ജ് (2012)
Join WhatsApp News
Filled with Lies 2019-01-01 05:31:28
You should use a copy of the Constitution of USA. The book called Bible is filled with Lies. When you swear on that book, it gives you the lack of guilt feeling to say any Lies and do any cruelty. That is why politicians swear on the bible and do evil. The preachers who live by the bible too do any and every evil because they know it is filled with Lies. The photograph above doesn't look like an old bible, look at the sides- it is a new one. Good if you have not opened it for all these times. 
 Wish you all the best, but keep that book away and abide by the Constitution of USA.
andrew  
Bible is the only credible book among all other books in the world. American constitution rooted onl 2019-01-01 14:08:44

Christian Brothers 2019-01-01 14:27:30
Bible is the only Credible book and based on that we elected Prophet Trump to presidency.  
Tom abraham 2019-01-01 15:59:27

For an erudite Judge, Bible is not the Book wanted. The Law Books , case laws more important. Bible a history of Jewish people . This County s diversity requires a Judge George or Patel knowing Law books. My opinion not a Verdict.

truth and justice 2019-01-02 04:48:23
Dont play with the Bible which is the direct direction and prophecy of God to the people of Gods creation the worlds population
3000+ different bibles 2019-01-02 06:23:50
Ha ha- the bible is so credible that it has more than 3 thousand different versions and same amount different churches. 
Catholic & Orthodox churches do not regard the bible as authentic and were not allowed to be read and interpreted by lay people. The bible society & non- orthodox groups distributed the bibles to the public.
European missionaries preached bible by showing a white male Jesus and with guns, sword & torture.
andrew
യേശു 2019-01-02 08:57:31

സ്വതന്ത്രമായൊരു ലോകം 
അടിമകൾക്ക് വിമോചനം
അതാണെൻ ആദര്‍ശസൂക്തം
അതിനെ ദുർവ്യാഖാനിച്ചു നിങ്ങൾ 
തുടരുന്നടിമത്വം നിങ്ങൾ ഇന്നും 
ചൊല്ലുന്നു സത്യവാചകം 
വേദപുസ്തകത്തിൽ കൈവച്ചു നിങ്ങൾ 
കൊള്ള ചെയ്യുന്നു ജനങ്ങളെ പിന്നെ 
എന്റെ പേരിൽ നിങ്ങൾ കാട്ടും 
അതിക്രമങ്ങൾ ഭയങ്കരം 
ഞെട്ടിടും ദൈവങ്ങൾ പോലും 
ഇത് കണ്ടുടുകിൽ നിശ്ചയം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക