Image

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി നാലിന്

Published on 31 December, 2018
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി നാലിന്

കുവൈത്ത്: ജികെപിഎ (ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍) വനിതാവേദിയുടെ നേതൃത്വത്തില്‍ യൂണിമണി എക്‌സ്‌ചേഞ്ചിന്റേയും  ബദര്‍ അല്‍ സമ ക്ലിനിക്കിന്റേയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. 

2019 ജനുവരി 4നു (വെള്ളി) രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞു 3 വരെ ഫര്‍വാനിയ ബദര്‍ അല്‍ സമ ക്ലിനിക്കിലാണ് ക്യാന്പ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് ക്യാന്പില്‍ പങ്കെടുക്കാന്‍ അവസരം. യാത്ര സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കാനും മറ്റു അറിയിപ്പുകള്‍ ലഭിക്കാനും ഇതിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രവേശിക്കാവുന്നതാണ്. ഭാരവാഹികളെ ബന്ധപ്പെടുന്നവര്‍ പേരും താമസ ലൊക്കേഷനും കൂടെ ചികിത്സാ ആവശ്യവും വാട്‌സാപ്പ് മെസേജ് ആയി അയയ്ക്കാനും മറുപടി പ്രതീക്ഷിക്കാനും അഭ്യര്‍ഥിക്കുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗൂഗിള്‍ ഫോമും ലഭ്യമാണ്. 

ടെസ്റ്റുകള്‍: പ്രഷര്‍ ഷുഗര്‍  കൊളെസ്‌ട്രോള്‍ കിഡ്‌നി ലിവര്‍ സബന്ധമായവ
ചെക്ക് അപ്പ് :  നേത്രം  ചെവി ജെനെറല്‍  ഗൈനക്കോളജി സ്‌പെഷല്‍ കെയര്‍  ചെസ്റ്റ്  ഓര്‍ത്തോ (എല്ല്). മറ്റു സ്‌പെഷല്‍ ചെക്കപ്പുകള്‍ക്ക് പ്രത്യേകം ഡിസ്‌കൗണ്ടും പങ്കെടുക്കുന്നവര്‍ക്ക് ഒരാഴ്ച ഫോളോഅപ്പും സൗജന്യം ആയിരിക്കും. 

ചികിത്സാര്‍ഥം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വിശദമായ പരിശോധനകള്‍ക്ക് അവസരം ലഭിക്കാത്തവരും ഈ ക്യാന്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രഭാതഭക്ഷണം കഴിക്കാതെ വരുന്നവര്‍ക്ക് ലഘുഭക്ഷണം വിതരണം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: വനജ രാജന്‍ 55085376 , അംബിക മുകുന്ദന്‍ 66278546, പ്രേംസന്‍ കായംകുളം 66047317, ശ്രീകുമാര്‍ 69698951.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക