റെജി ചെറിയാന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
fomaa
30-Dec-2018
(രവിശങ്കര്‍)
fomaa
30-Dec-2018
(രവിശങ്കര്‍)

അറ്റ്‌ലാന്റ: അമേരിക്കന്‍ മലയാളികളുടെ പ്രവര്‍ത്തനനിരതമായ സംഘടനകളുടെ കൂട്ടായ്മയായ ഫോമയ്ക്ക് 2020 - 22 കാലയളവിലേക്ക് വൈസ് പ്രസിഡന്റ് പദത്തിലേക്ക് ശക്തനായ സ്ഥാനാര്‍ത്ഥി. അറ്റ്‌ലാന്റയില്‍ നിന്നും റജി ചെറിയാന്‍. ഫോമയുടെ സംഘടനാ പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന സംഘടനയാണ് നമ്മുടെ ഫോമ. സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നും റജി ചെറിയാന്‍ മത്സരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ സംഘടനാ പ്രവര്‍ത്തന കൈമുതലുമായാണ് അദ്ദേഹം മത്സര രംഗത്ത് ഇറങ്ങുന്നത്. ഫോമയുടെ 2020 - 22 കാലയളവിലെ വൈസ് പ്രസിഡന്റ് ആയി തന്റെ വിജയം ഉറപ്പാക്കുവാനുള്ള തയ്യാറെടുപ്പിലാണ് റെജി ചെറിയാന്‍. തന്റെ സുഹൃത്തുക്കളുടേയും, അഭ്യുദയകാംക്ഷികളുടേയും പിന്തുണയാണ് തന്റെ ശക്തി എന്ന് ഫോമാ റിജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്ന
റജി ചെറിയാന്‍ പറയുന്നു.
ഫോമ ഇപ്പോള്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. ഇനി ഫോമയുടെ റീജിയനുകള്‍ ശക്തിയാക്കുവാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ സംഘടന കുറേ കൂടി ശക്തിയാവുകയുള്ളു അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം. മലയാളി കുടുംബങ്ങളെ ഫോമയിലേക്കു കൊണ്ടുവരുവാന്‍ വേണ്ട പദ്ധതികള്‍ ഫോമാ നേതാക്കളുമായി ചേര്‍ന്നു ആലോചിച്ചു നടപ്പാക്കും. യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഫോമാ വൈസ് പ്രസിഡന്റായി ഫോമയില്‍ എത്തിയാല്‍ ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും, റീജിയനുകളില്‍ യുവജനതയെ ഫോമയുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ തയ്യാറാക്കും.
അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ അമ്മയുടെ സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്ത് വരുമ്പോള്‍ ഏതാണ്ട് 25വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. ബാലജനസഖ്യത്തിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990ല്‍ അമേരിക്കയില്‍ എത്തി, പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ അമ്മയുടെ പ്രസിഡന്റ്. ചിട്ടയായ പ്രവര്‍ത്തനം 1993 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും ആയപ്പോള്‍ അപ്പോള്‍ ഫോമയിലേക്കു മാറുകയും ചെയ്തു. അന്നുമുതല്‍ ഫോമായോടൊപ്പം.
അമേരിക്കന്‍ മലയാളികള്‍ക്കായി നിലവാരം പുലര്‍ത്തുന്ന സ്റ്റേജ് ഷോകള്‍ കൊണ്ടുവരികയും അതില്‍ നിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവര്‍വത്തനങ്ങള്‍ക്കു ഉപയോഗിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. ഫ്ളോറിഡയിലും, ടെക്സസിലും ഈയിടെ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ പെട്ട കുടുംബങ്ങളെ സഹായിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത വിജയിപ്പിക്കുന്നതില്‍ വലിയ പങ്കാണ് റെജി ചെറിയാന്‍ വഹിച്ചത്.
എന്തുകൊണ്ടും ഫോമയുടെ വൈസ് പ്രസിഡന്റ് ആയി വിജയിച്ചു വരുവാനുള്ള പ്രവര്‍ത്തന പാരമ്പര്യവും, കഴിവും റെജി ചെറിയാനുണ്ട്. അതുകൊണ്ടു തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുമില്ല. ഫോമായെ സ്‌നേഹിക്കുന്നവര്‍ എന്നെയും സ്‌നേഹിക്കും, അതാണ് എന്റെ വോട്ടുകള്‍. 2019 എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റേയും വിജയങ്ങളുടേതും ആകട്ടെ എന്ന് ഹൃദയംഗമായി ആശംസിക്കുകയും ചെയ്യുന്നു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments