Image

മതില്‍ ഉറക്കം കെടുത്തുന്നത് ആരുടെയാണ്? ( ജോസ് കാടാപുറം)

Published on 30 December, 2018
മതില്‍ ഉറക്കം കെടുത്തുന്നത് ആരുടെയാണ്? ( ജോസ് കാടാപുറം)
അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയില്‍നിന്ന് സ്ത്രീകളെ മോചിപ്പിച്ച് നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം നടത്തി അവരെ തുല്യശക്തിയാക്കി മാറ്റിയ മണ്ണിലാണ് പെണ്‍കരുത്തിന്റെ മതില്‍ ഉയരുന്നത്.

കാലത്തെ പുറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ തീര്‍ക്കുന്ന മതിലില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ അണിനിരക്കും. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന വനിതാ മതിലിനെ സമൂഹമാകെ പിന്തുണയ്ക്കുകയാണ്.

ലോക റെക്കോഡ് നേടുന്ന വനിതാ മതില്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും മാധ്യമ സംഘങ്ങള്‍ എത്തി. യൂണിവേഴ്സല്‍ റെക്കോഡ് ഫോറം മതില്‍ നിരീക്ഷിക്കുന്നുണ്ട്. ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിലേക്ക് 10 ജില്ലയിലായി ജൂറി അംഗങ്ങളെ ഫോറം നിയോഗിച്ചിട്ടുണ്ട്.

വനിതാ മതിലിന് സാമൂഹ്യമാധ്യമങ്ങളില്‍ സമാനതകളില്ലാത്ത പ്രചാരണം നടക്കുന്നുണ്ട്. ലോക മലയാളികളുടെയും മലയാളികളെ സ്നേഹിക്കുന്ന രാജ്യങ്ങളുടെയും നിറഞ്ഞ സ്നേഹത്തോടെയുള്ള പിന്തുണയുണ്ട്. ലിംഗപദവി ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുക എന്ന ഭരണഘടനാ തത്വം പ്രായോഗികമാക്കുന്നതിനുള്ള ഇടപെടലായാണ് കേരളം തീര്‍ക്കുന്ന വനിതാമതിലിനെ ആധുനികലോകം കാണുന്നത്. മതിലൊരുക്കാനുള്ള മുഴുവന്‍ ചെലവും ജനങ്ങളാണ് വഹിക്കുന്നത്. മതേതര, ജനാധിപത്യമൂല്യങ്ങള്‍ കാംക്ഷിക്കുന്ന ആര്‍ക്കും മതിലുമായി സഹകരിക്കാം.

മതില്‍ വരുമ്പോള്‍ ഉറക്കം കെടുന്നത് നാട് നശിപ്പിക്കാന്‍ ഇറങ്ങിയവര്‍ക്കാണ് അവരുടെ പടിയിറക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു .

മതില്‍ ശക്തമായൊരു പ്രതീകവും ശക്തിയുടെ തന്നെ പ്രത്യക്ഷവുമാണ്. തന്ത്ര വിധിപ്രകാരം ശക്തി സ്ത്രീശക്തിയാണു താനും. വനിതാ മതില്‍ സ്ത്രീശക്തിയുടെ പ്രഖ്യാപനമാകുന്നു. മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രഖ്യാപനം. സ്ത്രീജനങ്ങളുടെ അധികാര വിളംബരമായി വനിതാമതിലിനെ കാണണം. മതില്‍ ഗതി തടയുന്ന പ്രതിബന്ധമാണ്. യാഥാസ്ഥിതിക പുരുഷ മേധാവിത്വത്തിന് മുറിച്ചുകടക്കാനാകാത്ത പ്രതിബന്ധം. പ്രതിരോധവുമാണത്. അനീതിക്കെതിരെ ഇന്നോളം അരങ്ങേറിയ എല്ലാ ലഹളകളുടെയും ഊര്‍ജം സിരകളിലേക്ക് പടര്‍ത്തി ചരിത്രം തിരിച്ചുപിടിക്കുന്ന ലക്ഷോപലക്ഷം വനിതകളുടെ പ്രതിരോധം. സ്വന്തം അടിമത്തം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത സ്ത്രീ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഈ മതിലിന് കഴിയും. ദീപം തെളിച്ചതു കൊണ്ടു മനസിലെ ഇരുട്ടിനെ മാറ്റാന്‍ പറ്റില്ല !

മനുഷ്യരാദ്യം ദേവിയായി സങ്കല്പിച്ചത് സ്ത്രൈണ യൗവനത്തെയാണ്. ആഘോഷിച്ചത് ആര്‍ത്തവത്തെയും. വംശ വൃദ്ധി തന്നെ ലക്ഷ്യം. തിന്നാവുന്ന കായ്കനികളും കൃഷിയും വിളകളും സ്ത്രീയുടെ കണ്ടുപിടിത്തമാണ്. അവളാണ് കാര്‍ഷിക വൃത്തിയുടെ ഉപജ്ഞാതാവ്. ചരടെന്ന ഏറ്റവും ഫലപ്രദമായ ഉപകരണം കണ്ടുപിടിച്ചതും ആദ്യത്തെ വസ്ത്രം നെയ്തതും ആദ്യത്തെ നേഴ്സും, സ്ത്രീയാണ്. ഉടുത്തുകെട്ടിയുറഞ്ഞു തറയിലെത്തി തിറയെടുത്തതും അവള്‍തന്നെ -- - ഉര്‍വരതയുടെ ദേവി.

മതിലായി വളരട്ടെ; ഭര്‍ത്താവ് ചത്താല്‍ കൂടെ ചാകാന്‍ പെണ്ണ്, മാലയിട്ടുകൂടാ, മാറു മറച്ചു കൂടാ, മൂക്കുത്തിയിട്ടു കൂടാ, പാടി കൂടാ പഠിച്ചു കൂടാ. ഇനി അതൊക്കെ മാറിയേ പറ്റു. മാറിയതൊന്നും തിരിച്ചു വരരുത് അതിനാണ് മതില്‍ .

ഓര്‍ക്കണം ഇതൊരു മതിലല്ല .. മനസാണ് .. തോല്കാത്ത പെണ്മനസ്. കേരളത്തിന്റെ നവോദ്ധാന മനസ് പെണ്ണിനൊപ്പം. ഇത് പത്തു കുലസ്ത്രീകള്‍ ദീപം തെളിക്കുന്ന വ്യജ വെളിച്ചമല്ല. വനിതാ മതില് നല്കാന്‍ പോകുന്നത് ലിംഗ സമത്വത്തിന്റെയും തുടച്ചു നീക്കപ്പെടണ്ടേ അനാചാരങ്ങളുടെ പൊടി പടലങ്ങളെയാണ്. തീര്‍ന്നില്ല ഉയര്‍ത്തെഴുനേല്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ ജ്വാലയാണ്. ആ അഗ്നിയില്‍ ഒളിഞ്ഞിരിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും കെട്ടടങ്ങും .

ഉള്‍ക്കടലില്‍ മീന്‍ പിടിക്കാന്‍ പോകാനുള്ള ലൈസന്‍സ് കിട്ടി ത്രിശൂര്‍ക്കാരി മല്‍സ്യ തൊഴിലാളിക്ക്, ചൊവ്വയില്‍ കാലുകുത്താന്‍ പോകുന്നു പാലക്കാട്ടുകാരി. ആണുങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റിയ എല്ലാ ഇടങ്ങളിലും മലയാളീ സ്ത്രീ നടന്നുകയറി. അവരെ അശുദ്ധിയുടെ പേരില്‍ അബലയാണെന്നും പറഞ്ഞു മാറ്റി നിര്‍ത്തിക്കൂട. അതിനുള്ള മുന്‍കരുതലും ഓര്‍മപെടുത്തലുമാണ് ഈ മതില്‍, ഇത് ഇഷ്ടികയും സിമെന്റും ഉപയോച്ചുള്ള മതില്‍ അല്ല മറിച്ചു സ്ത്രീകരുത്തിന്റെ ഉരുക്കു കോട്ടയാണ് .

ലോകത്തെ പിന്നോട്ട് നയിക്കുന്ന ഇരുണ്ട ശക്തികള്‍ക്കെതിരെ പോരാടിയാല്‍ മാത്രമെ പുരോഗതിയുണ്ടാകുകയുള്ളു. ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന നായകര്‍ പിറന്ന മണ്ണാണ് കേരളം. സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്ന ഒരു പുതിയ ലോകം സൃഷ്ടിക്കാന്‍ നമ്മള്‍ എല്ലാവരും മുന്നോട്ട് വരണം. കേരളം എന്നും ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങള്‍ക്കു മാതൃക ആകണം. അതാണ് വനിതാ മതില്‍ വിഭാവന ചെയുന്നത് . 
മതില്‍ ഉറക്കം കെടുത്തുന്നത് ആരുടെയാണ്? ( ജോസ് കാടാപുറം)
Join WhatsApp News
കോണകത്തിനു ജനല്‍ തുന്നിയവന്‍ 2018-12-30 20:19:27
അഹന്തയുടെ കോണകം ഉടുത്ത് അതിനു ഒരു ജനാല കൂടി തുന്നി ചേര്‍ത്ത മലയാളി പുരുഷന് ഇതൊന്നും മനസ്സില്‍ ആകില്ല ശ്രി. കാടാപുറം. Women need to come out and emancipate themselves- all you have to lose is വിലങ്ങുകള്‍, തടവറകള്‍. Chains- chains everywhere- break them and be free.
andrew
വിദ്യാധരൻ 2018-12-31 00:53:39
പണ്ടിവിടത്തെ സ്ത്രീയുടെയൊക്കെ 
മുലകൾ ചെത്തീട്ടുണ്ടാവും 
അതിന്റെ പേരിൽ ചുങ്കം വാങ്ങി 
സുഖിച്ചു മദിച്ചിട്ടുണ്ടാവും 
അവരെ പൊന്ത കാട്ടിൽ കൊണ്ടുപോയി 
പീഡിപ്പിച്ചിട്ടുണ്ടാവും
കാലാനുസൃതമായി നിങ്ങൾ നിങ്ങടെ 
കോലം മാറ്റുക സവർണ്ണരെ 
തന്ത്രികൾ മന്ത്രികൾ ഫ്രാങ്കോമാരും
'കോണാൻ മുറുക്കി കെട്ടിക്കോ'
കേൾക്കുന്നു ഞാൻ അകലത്തായി 
ചുഴലിക്കാറ്റിൻ ശില്ക്കാരം 
കവടി നിരത്തി കാണുന്നു ഞാൻ 
ദോഷം കാലം നിങ്ങൾക്ക് 
മുണ്ടുകൾ പൊക്കി ചെന്നാലുടനെ 
സംഭോഗിക്കാമെന്നോർക്കേണ്ട 
മതില് പൊളിക്കും നിങ്ങടെ 'പാരകൾ
തല്ലി ഒടിക്കാൻ വരുന്നുണ്ട്
യുഗങ്ങളായി നിങ്ങളൊതുക്കിയ  സ്ത്രീയിൻ കൂട്ടം 
സുനാമിയായി വരുന്നുണ്ട്
അധികാരത്തിൻ മറവിൽ നിന്നിനി 
പീഡിപ്പിക്കാൻ നോക്കേണ്ട 
ആചാരനുഷ്ഠാനങ്ങടെ പേരിൽ നിങ്ങൾ 
സ്ത്രീകളെ ഒതുക്കാൻ നോക്കേണ്ട 
'നാസ്ത്രീ സ്വാതന്ത്ര്യം  അർഹതെ എന്നാ സൂക്തം 
വിലപ്പോവില്ലിനി ഓർത്തോളൂ
സ്ത്രീയെ  വിവസ്ത്രയാക്കിട്ടോടിച്ചവളെ 
പീഡിപ്പിക്കാൻ നോക്കേണ്ട 
അവരുടെ മതിലിനടിയിൽ പെട്ട് 
ചതരഞ്ഞു പോവാതെ 
സ്വതന്ത്രരാക്കൂ അവരെ നിങ്ങൾ 
അവരും നമ്മുടെ സോദരിമാർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക