Image

കുവൈറ്റ് കോഴിക്കോട് ഫെസ്റ്റ് 2019 ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു.

Published on 30 December, 2018
കുവൈറ്റ് കോഴിക്കോട് ഫെസ്റ്റ് 2019 ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു.

കുവൈറ്റ് : കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് വാര്‍ഷികാഘോഷം കോഴിക്കോട് ഫെസ്റ്റ് 2019 മാര്‍ച്ച് 22 ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഇതിന്റെയ ഭാഗമായി അരങ്ങേറും. കോഴിക്കോട് ഫെസ്റ്റ് 2019 ന്റെ കൂപ്പണ്‍ പ്രധാന സ്‌പോണ്‍സര്‍ ആയ മെട്രോ മെഡിക്കല്‍ കെയറിന്റെ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ജനറല്‍ കണ്‍വീനര്‍ ഹമീദ് കേളോത്തിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ഷൈജിത്ത്.കെ അധ്യക്ഷം വഹിച്ചു. കാലിക്കറ്റ് ലൈവ് പ്രതിനിധി നാസര്‍ പട്ടാമ്പി, അസോസിയേഷന്‍ രക്ഷാധികാരി ഭരതന്‍.ഇ.സി, മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ നജീബ്.ടി.കെ സ്വാഗതവും ട്രഷറര്‍ വിനീഷ്.പി.വി നന്ദിയും രേഖപ്പെടുത്തി.


കോഴിക്കോട് ഫെസ്റ്റ് 2019 ന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗങ്ങള്‍ അടങ്ങിയ സ്വാഗത സംഘം രൂപികരിച്ചു. ജനറല്‍ കണ്‍വീനറായി ഹമീദ് കേളോത്തിനെയും ജോയന്റ് കണ്‍വീനര്‍മാരായി ഷംസുദീന്‍.ടി.കെ, റിജിന്‍ രാജ്, സ്മിത രവീന്ദ്രന്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി ശ്രീനിഷ്.സി (പ്രോഗ്രാം), നജ്മുദ്ധീന്‍ (സ്‌പോണ്‍സര്‍ഷിപ്പ്), ശിവദാസ്.പി (കൂപ്പണ്‍), ഷാജി.കെ.വി (സോവനീര്‍), വിനീഷ്.പി.വി (ഫിനാന്‍സ്), നജീബ്.പി.വി (പബ്ലിസിറ്റി), ഫൈസല്‍.കെ.വി (സ്‌റ്റേജ്), രാജഗോപാലന്‍.ഇ (റിസപ്ഷന്‍), അനില്‍ കുമാര്‍ (മെമ്പര്‍ഷിപ് & ഡാറ്റ), സിബി ഉള്ളാട്ടില്‍ (വളണ്ടിയര്‍), അഷ്‌റഫ് കണ്ടി (ട്രാന്‍സ്‌പോര്‍ട്ട് & ഫുഡ്) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക