Image

ഡിഎംഎ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം 30 ന്; ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 December, 2018
ഡിഎംഎ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം 30 ന്; ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി
ഡാളസ്: ഡാളസ് മലയാളി അസോസിയേഷനും (ഡിഎംഎ), ഫഌവഴ്‌സ് ടിവി യുഎസ്എയും സംയുക്തമായി നടത്തുന്ന ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 30 ന് ഞായറാഴ്ച നടക്കും. ഇര്‍വിങ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1627 E Shady Grove Rd, Irving, TX 75060) വൈകുന്നേരം 5:30 മുതലാണ് പരിപാടികള്‍.

ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്‍റ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ജൂലി മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലും പ്രത്യേക അതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. ആഘോഷ പരിപാടിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് സാം മത്തായി (ഡിഎംഎ പ്രസിഡണ്ട് ) : 469 450 0718
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക