കേരള ജനപ്രതിനിധികളെ ഫൊക്കാന കണ്‍വെന്‍ഷനിലേക്ക് ക്ഷണക്കത്ത് നല്‍കി സ്വാഗതം ചെയ്‌തു
fokana
11-Apr-2012
fokana
11-Apr-2012

ഹൂസ്റ്റണ്‍: കേരള രാഷ്‌ട്രീയത്തിലെ പ്രമുഖരായ ജനപ്രതിനിധികളെ ഫൊക്കാന ഭാരവാഹികള്‍
ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് ക്ഷണക്കത്ത് നല്‍കി സ്വാഗതം ചെയ്‌തു.
ഇരവിപേരൂരില്‍ ടി.എസ്. ചാക്കോയുടെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ ഫൊക്കാന
പ്രസിഡന്റ് ജി.കെ. പിള്ള, ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ട്രഷറര്‍ ഷാജി
ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തുകള്‍ നല്‍കിയത്.
പ്രൊഫ. പി.ജെ. കുര്യന്‍ എം.പി, ആന്റോ ആന്റണി എം.പി, റാന്നി എം.എല്‍.എ രാജു ഏബ്രഹാം, ആറന്മുള എം.എല്‍.എ ശിവദാസന്‍ നായര്‍, ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി. വിഷ്‌ണുനാഥ്, മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്‌ക്കന്‍, റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. ഈഡന്‍ തുടങ്ങിയ പ്രമുഖര്‍ കത്തുകള്‍ ഏറ്റുവാങ്ങി.

കൂടാതെ
ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ദേവസ്വം ബോര്‍ഡ് മന്ത്രി ശിവകുമാര്‍,
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരെ ഫൊക്കാന പ്രതിനിധികള്‍
നേരിട്ട് ക്ഷണിച്ചു. ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന കേരളത്തിലെ
ജനപ്രതിനിധികള്‍, കണ്‍വെന്‍ഷനുശേഷം മറ്റ് പല പ്രമുഖ പരിപാടികളിലും പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി ബോബി
ജേക്കബ്, കൂടാതെ ടി.എസ്. ചാക്കോ (201 262 5979) എന്നിവരുമായോ ബന്ധപ്പെടുക.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments