Image

വിനു അലന്‍ ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗോള്‍ഡ് സ്‌പോണ്‍സര്‍

Published on 29 December, 2018
വിനു അലന്‍ ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗോള്‍ഡ് സ്‌പോണ്‍സര്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ ഇമ്മിഗ്ര്ഷന്‍ അറ്റോര്‍ണിമാരില്‍ ശ്രദ്ധേയനായ വിനു അലന്‍ ഇന്ത്യ പ്രസ്സ് ക്‌ള്ബിന്റെ ഗോള്‍ഡ് സ്‌പോണ്‍സറാകുന്നു. എച്ച് വണ്‍ ബി വിസയില്‍ ഭേദഗതി വരുത്തിയ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇമിഗ്രേഷന്‍ സര്‍വിസിനെതിരെ നൂറു കണക്കിന് അറ്റോര്‍ ണിമാരെ ഒറ്റകെട്ടായി അണിനിരത്തി ന്യൂജഴ്‌സിയിലെ നെവാര്‍ക്കിലുള്ള യു.എസ് ജില്ലാക്കോടതിയില്‍ അന്യായം ഫയല്‍ വിനു അമേരിക്കന്‍ മാധ്യമങ്ങളില്‍ പോലും ചര്‍ ച്ച വിഷയമായിരുന്നു.എച്ച് വണ്‍ ബി വിസയില്‍ ജോലിക്കാരെ കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തൊഴിലാളികളെപ്പോലെ തന്നെ തൊഴിലുടമകളെയും സാരമായി ബാധിക്കുന്ന വിഷയമാണ്. തീരുമാനം ഏകപക്ഷീയവും സ്ഥിരതയില്ലാത്തതുമാണെന്ന് ഐ.ടി സേവന ദാതാക്കളായ പ്ലെയിന്‍ടിഫ്‌സിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി തോമസ് വിനു അലന്‍ പറഞ്ഞു. തങ്ങള്‍ക്ക് ആവശ്യമായ യോഗ്യരായ ജീവനക്കാരെ അമേരിക്കയില്‍ നിന്ന് കണ്ടെത്താനായില്ലെന്നും പ്ലെയിന്‍ടിഫ്‌സ് അറിയിച്ചു. ഐ.ടി സേവനങ്ങള്‍ നല്‍കുന്ന ഒരു കണ്‍സോര്‍ഷ്യമാണ് പ്ലെയിന്‍ ടിഫ്‌സ്. വിനു അലന്റെ ന്യുജേഴ്‌സിയിലും ടെക്‌സാസിലും ഓഫീസുകള്‍ അമേരിക്കന്‍ ഇമ്മിഗ്രേഷ്‌നില്‍ അഗാധമായ അറിവുകളുള്ള അറ്റോര്‍ ണിമാരുടെ സാന്നിധ്യം കൊണ്ട് സജീവമാണ്.

അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്‌ന' ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ക്ക് നൂറുകണക്കിന് നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചത്.മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്ന പുരസ്കാരങ്ങള്‍ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സള്‍ട്ടന്‍റ് ജോര്‍ജ് ജോസഫ് എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയസാമൂഹികസാംസ്കാരികമാധ്യമരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക