Image

മനസ്സിന്റെ ത്രിമാന മാനങ്ങള്‍ (അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ അഞ്ചു കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 29 December, 2018
മനസ്സിന്റെ ത്രിമാന മാനങ്ങള്‍ (അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ അഞ്ചു കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ തിരഞ്ഞെടുത്ത അഞ്ചുകഥകളെക്കുറിച്ച് പഠിക്കുമ്പോള്‍ മനുഷ്യ മനസ്സുകളെക്കുറിച്ച് പൊതുവായുള്ള ചിലകാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും. സ്രുഷ്ടിപരമായ ധിഷണാവിലാസം ഒരാളില്‍ പ്രവര്‍ത്തിക്കുന്നത് അയാളുടെ മനസ്സിന്റെ പ്രവര്‍ത്തനം അനുസരിച്ചിരിക്കും. ഫ്രഞ്ച് ഗണിതശാസ്ര്തജ്ഞനായ ഹെന്റ്രി പോയങ്കെര്‍ അഭിപ്രായപ്പെട്ടത് മനുഷ്യന്റെ ബോധമണ്ഡലം സങ്കുചിതവും അബോധമണ്ഡലം വികാസമേറിയതുമാണെന്നാണ്. സര്‍ഗ്ഗശക്തിക്ക് ഒരു നിശ്ചിത കാലയളവിലുള്ള ബോധപൂര്‍വമായ പ്രയത്‌നവും തുടര്‍ന്നുള്ള വിശ്രമവുംന്ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. ഒരു തിരശ്ശീലക്ക് പുറകിലിരുന്ന് നമ്മുടെ ബോധമനസ്സ് ഓരോ പ്രശ്‌നങ്ങളേയും കുറിച്ച് പഠിക്കാന്‍ പ്രയത്‌നിക്കുന്നു. മനസ്സിനു മൂന്നു തലങ്ങള്‍ ഉണ്ടെന്നു ഫ്രോയിഡും പറയുന്നു. സൂക്ഷ്മ മനസ്സ്, ബോധമനസ്സ്, അബോധമനസ്സ്. ബോധമനസ്സിനും അബോധമനസ്സിനും ഇടയില്‍ ഒരു കാവല്‍ക്കാരനെപോലെ സൂക്ഷ്മമനസ്സു നിലകൊള്ളുന്നു. മനസ്സിനെ മഞ്ഞുമലയോട് (iceberg) അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. മഞ്ഞുമലയുടെ മുകള്‍ഭാഗം അതായത് വെള്ളത്തിനു മുകളിലുള്ള ഭാഗം നമുക്ക് കാണാവുന്നത,് അതാണു ബോധമനസ്സ്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന, പക്ഷെ കുറച്ചുഭാഗം കാണാവുന്ന അതാണു ബോധമനസ്സിനു മുമ്പുള്ള സൂക്ഷ്മമനസ്സ്. വെള്ളത്തിനടിയില്‍ കാണാതെ കിടക്കുന്ന ഭാഗമാണു അബോധമനസ്സ്. അബോധമനസ്സ് ദുഷ്പ്രാപ്യമെങ്കിലും ചിലപ്പോള്‍ അതിലെ വിഷയങ്ങള്‍ കുമിളപോലെ പൊങ്ങിവരാം സ്വപ്നം പോലെയോ അബദ്ധം പറയുന്നപോലെയോ. അബോധമനസ്സ് ചിലപ്പോള്‍ ബോധമനസ്സിലേക്ക് തള്ളിക്കയറുമ്പോഴാണു ചിലര്‍ ഇപ്പോഴത്തെ പെണ്‍സുഹ്രുത്തിന്റെ പേരിനു പകരം പഴയ പെണ്‍സുഹ്രുത്തിന്റെ പേരു പറയുന്നത്.
ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ സ്വപ്നത്തില്‍ കണ്ട താടിക്കാരന്‍ എന്ന കഥയിലെ നായകന്റെ അബോധമനസ്സില്‍ നിറയെ ചിന്തകളാണ്. അബോധമനസ്സില്‍ കെട്ടിക്കിടക്കുന്നത, വാസ്തവത്തില്‍ പരിഹാരങ്ങള്‍ ഇല്ലാത്ത ചിന്തകളാണ്. അതു നേരത്തെ സൂചിപ്പിച്ചപോലെ കുമിളകളായി പുറത്തു ചാടും. ചിലപ്പോള്‍ സ്വപ്നമായും. ഈ കഥയിലെ നായകന്‍ അയാളുടെ ജോലിയില്‍ ത്രുപ്തനല്ല. അതുകൊണ്ട് അയാള്‍ക്ക് മാനസികസംഘര്‍ഷങ്ങള്‍ ഉണ്ട്. തന്നെയുമല്ല സ്വന്തം കാര്യം മാത്രം നോക്കാതെ കുറച്ചെങ്കിലും പരോപകാരം ചെയ്യണമെന്ന് അയാളുടെ മനസ്സാക്ഷി അയാളെ അലട്ടുന്നു. പക്ഷെ ഭാര്യയോട് പറയാന്‍ ആത്മവിശ്വാസം പോരാ. അതേസമയം അയാള്‍ക്കറിയാം ജോലി ഉപേക്ഷിച്ചുകഴിഞ്ഞാല്‍ ജീവിതം തുടരാന്‍ പ്രയാസമാകുമെന്ന്. പക്ഷെ മനസ്സ് പ്രക്ഷുബ്ധമാണു. കഥയിലെ നായകന്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ ശ്രീ അബ്ദുള്‍ പ്രതിപാദിക്കുന്നത് ചുരുക്കമായിട്ടാണെങ്കിലും അവയെല്ലാം വായനക്കാരുടെ മനസ്സിലേക്ക് കഥാനായകന്റെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങള്‍ നല്‍കുന്നു. മനസ്സ് വേവലാതിപ്പെടുമ്പോള്‍ പൂക്കള്‍ക്ക് ആശ്വസിപ്പിക്കാനുള്ള കഴിവുണ്ടു; ഭാര്യയുടെ സൗന്ദര്യത്തിനും. നമ്മുടെ കഥാനായകന്‍ ഭാര്യയുടെ സൗന്ദര്യം കാണുന്നെങ്കിലും പൂക്കളിലേക്ക് നോക്കിയിരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ അയാളില്‍ ഒരു കുറ്റബോധമുണ്ടെന്നു നമ്മള്‍ മനസ്സിലാക്കുകയാണ്.

ഈ കഥയില്‍ നായകന്റെ ബോധമനസ്സിന്റെയും അബോധമനസ്സിന്റെയും കാവല്‍ക്കാരനായ സൂക്ഷ്മമനസ്സ് കുറച്ചുനേരത്തേക്ക് അതിന്റെ നിയോഗം മറന്നുകളഞ്ഞു. അല്ലെങ്കില്‍ സ്വപ്നം അയാള്‍ ഭാര്യയോട് പറയില്ലായിരുന്നു. സ്വപ്നങ്ങള്‍ നമുക്ക് പലപ്പോഴും മനസ്സിലാകാത്തതിനു കാരണം അവ പലപ്പോഴും പ്രതീത്മകമായിട്ടാണു കാണുകയെന്നതാണു. ഈ കഥയിലും നായകന്‍ കുഷ്ഠം പിടിച്ചുകിടക്കുമ്പോള്‍ ഒരു പാതിരി വന്നുപദേശിക്കുന്നുണ്ട്. പാതിരിമാര്‍ എല്ലാവര്‍ക്കും ക്ഷേമം നേരുന്നവരായിരിക്കണം. അതുകൊണ്ട് നായകന്റെ കുഷ്ഠവും മാറണം എന്നാല്‍ രോഗം അനുഭവിക്കുന്നവര്‍ക്ക് സഹായവും കിട്ടണമെന്നു ഉപദേശിക്കുന്നു. ഈ കുഷ്ഠവും പാതിരിയുമൊക്കെ നായകന്റെ മനസ്സില്‍നിന്നു ഒരു രാത്രി ഇറങ്ങിവന്നതല്ല. അയാളുടെ ബോധമനസ്സില്‍ ഉണ്ടായികൊണ്ടിരുന്ന അശാന്തി അബോധമനസ്സില്‍ കയറി സൂക്ഷ്മമനസ്സിന്റെ കണ്ണുവെട്ടിക്ല് ചാടിവന്നിരിക്കുകയാണ്. കഥാക്രുത്ത് തനിക്ക് ചുറ്റും നടക്കുന്ന ജീവിതത്തെ സുസൂക്ഷ്മം നിരീക്ഷിക്കുമ്പോള്‍ കണ്ടെത്തുന്ന സംഭവങ്ങളുടെ ഒരു അവതരണമാ ണീ കഥ.

ഇറ്റലിയന്‍ അയല്‍ക്കാരന്‍ എന്ന കഥയും മനുഷ്യരുടെ മന:ശാസ്ര്തവുമായി ചേര്‍ന്നുനില്‍ക്കുന്നു. കഥാക്രുത്ത് മനശാസ്ര്ത വിഷയത്തില്‍ ബിരുദധാരിയും അതു തന്റെ കര്‍മ്മഭൂമിയാക്കി സേവനമനുഷ്ഠിക്കുകയും ചെയ്ത വ്യക്തിയായതിനാല്‍ കഥകളില്‍ അവയുടെ പ്രതിഫലനങ്ങള്‍ സ്വാഭാവികം. എഴുത്തുകാരില്‍ ജിജ്ഞാസയുളവാക്കുക മാത്രമല്ല കഥയുടെ ഉദ്ദേശ്യം. കഥയിലൂടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ നിവര്‍ന്നുവരുന്നു. അയല്‍ക്കാരെ അങ്ങനെ സ്‌നേഹിക്കാനൊന്നും പോകരുതെന്ന ഒരു സന്ദേശവും കഥയില്‍ വരുന്നില്ലേ? അമേരിക്കയില്‍ പലസ്ഥലത്തും നടന്നിട്ടുള്ള സംഭവങ്ങള്‍ അവിശ്വസനീയങ്ങളാണ്. മാനസികാസ്വാസ്ഥ്യം മൂലം ആളുകള്‍ നടത്തിയ ക്രൂരക്രുത്യങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യര്‍ ക്രൂരരാകുകയും ചിലര്‍ അതു പാവം മ്രുഗങ്ങളെ ബലിയാടുകളാക്കി പൈശാചിക സംത്രുപ്തിനേടുകയും ചെയ്യുന്നു. ഈ കഥയിലെ നായകന്റെ മാനസികാവസ്ഥ അയാള്‍ ചെയ്തകുറ്റം മറ്റൊരാളില്‍ ആരോപിക്കുന്നതാണു്. ആ ആരോപണം അവസാനംവരെ വായനക്കാര്‍ വിശ്വസിക്കുംവിധം കഥാക്രുത്ത് നല്‍കുന്നു. ഇടക്കെല്ലാം ചില സൂചനകള്‍ നല്‍കികൊണ്ട്. അത്തരം സൂചനകള്‍ കഥയുടെ കെട്ടുറുപ്പ് ഭദ്രമാക്കുന്നു.

അമ്മയ്ക്കും അച്ഛനുമിടയില്‍ എന്ന കഥ മലയാളിവായനകാര്‍ക്ക് വളരെ പരിചിതമെങ്കിലും അതിന്റെ ഒരു നൂതനാവിഷ്ക്കാരണമാണീ കഥ. കേരളത്തില്‍ കൂടുതലായി കണ്ടിരുന്ന ഒരു സംഭവത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ കഥയുടെ ചുരുള്‍ നിവരുന്നു. കഥാതന്തുവിനെ സ്പര്‍ശിക്ലുകൊണ്ട് ചുരുക്കി പറയുന്ന ഒരു രീതി ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ കഥകളില്‍ കാണാം, ജനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാളുടെ ചിതാഭസ്മം കന്നുകാലികളെപോലെ ജനങ്ങള്‍ തട്ടിതെറുപ്പിക്കുന്നത് സൂചനാത്മകമാണു. കുടുംബബന്ധങ്ങള്‍ ശിഥിലമാക്കി സമൂഹസേവനം ചെയ്യാന്‍ പോകുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങളെ വ്രുണപ്പെടുത്തുമ്പോള്‍ അവരുടെ സേവനം ചാരം പോലെ കാറ്റില്‍ പറക്കും. കുടുംബമാണോ സമൂഹമാണോ വലുത് എന്ന ചോദ്യം ഈ കഥയിലൂടെ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. കുടുംബങ്ങളല്ലേ സമൂഹമാകുന്നത്. അപ്പോള്‍ ആദ്യം കുടുംബം നന്നായാല്‍ സമൂഹം വളരുമല്ലോ? കഥ വായിച്ചുകഴിയുമ്പോള്‍ സമൂഹത്തിനു വേണ്ടി സേവനം ചെയ്ത ആളിനോട് നമുക്ക് വലിയ ബഹുമാനമൊന്നും തോന്നുകയില്ല. മറിച്ച് അയാളുടെ മകന്റെ ഹ്രുദയവികാരങ്ങളാണു നമ്മെ വേദനിപ്പിക്കുക. അപ്പോള്‍ കഥക്രുത്ത് ഇന്നത്തെ രാഷ്ട്രീയത്തില്‍ സത്യസന്ധത കാണിക്കുന്നവരോട് സഹതാപം പുലര്‍ത്തുകയും രാഷ്ട്രീയ കോമാളികളെ പരിഹസിക്കയും ചെയ്തിരിക്കുന്നു ഈ കഥയില്‍ എന്നു തോന്നാം.

സ്‌റ്റെല്ല എന്ന പെണ്‍കുട്ടി ഭാര്യ മരിച്ച ഒരാളുടെ മാനസിക വിഭ്രാന്തികള്‍ വിവരിക്കുന്ന കഥയാണു. ഇയാള്‍ ഒരു മന:ശാസ്ര്തജ്ഞനായിരുന്നു, എന്നാല്‍ ഭാര്യയുടെ മരണം അയാളുടെ മാനസികനിലതെറ്റിക്കുന്നു. ജീവിതത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ടുവെന്ന് അയാള്‍ക്ക് തോന്നി. അതുതേടി ബസ്സില്‍ യാത്രചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന പൂര്‍വ വിദ്യാര്‍ത്ഥിയിലൂടെ അയാള്‍ മനസ്സാന്നിദ്ധ്യം തിരിച്ചെടുക്കുന്നു. മന:ശാസ്ര്തജ്ഞന്റെ ഉപദേശത്തിലൂടെ ജീവിതം വീണ്ടെടുത്ത വിദ്യാര്‍ത്ഥിനി തന്റെ ഗുരുനാഥനു സ്‌നേഹവും കരുതലുമാണ് വേണ്ടതെന്നു മനസ്സിലാക്കി അതുനല്‍കുന്നു. അവള്‍ പക്ഷെ മന:ശാസ്ര്തത്തിന്റെ സിദ്ധാന്തങ്ങളല്ല അയാളോട് പറയുന്നത്. ഭാര്യയുടെ ഓര്‍മ്മകള്‍ വരാത്തവിധം സംസാരിക്കുന്നു. നഷ്ടപ്പെട്ട താക്കോല്‍ മേശപ്പുറത്തോ ന്യൂസ്‌പേപ്പരിന്റെ അടിയിലോ കാണുമെന്നു ഉറപ്പിച്ചുപറയുന്നു. ബസ്സില്‍നിന്നിറങ്ങുമ്പോള്‍ തിരക്ക് കൂട്ടണ്ടെന്ന ഉപദേശം നല്‍കുന്നു. അവളുടെ സാമീപ്യവും സാന്ത്വനവും അയാളില്‍ മാറ്റങ്ങള്‍ വരുത്തി. മനസ്സ് എങ്ങനെയൊക്കെ പ്രതികരിക്കുന്നുവെന്നു കഥാക്രുത്തു നല്ലപോലെ മനസ്സിലാക്കുന്നു. വളരെ സ്‌നേഹസ്വരൂപിണിയായ ഭാര്യയുടെ വിയോഗം ഒരാളുടെ മാനസിക താളംതെറ്റിക്കുന്നു. അയാള്‍ ഒരു മന:ശാസ്ര്തജ്ഞനായിട്ടുകൂടി. അയാള്‍ പഠിച്ച സിദ്ധാന്തങ്ങള്‍ക്കും അനുഭവപരിചയങ്ങള്‍ക്കും സഹായിക്കാന്‍ പറ്റിയില്ല. പക്ഷെ ഒരു പൂര്‍വവിദ്യാര്‍ത്ഥിനിയുടെ സ്‌നേഹമസ്രുണമായ പെരുമാറ്റം അവരുടെ കരുണാര്‍ദ്രമായ വാക്കുകള്‍ അയാളെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവന്നു. സിദ്ധാന്തങ്ങളെക്കാള്‍ സ്‌നേഹപ്രകടനങ്ങളുടെ ശക്തി ഈ കഥയില്‍ പ്രകടമാകുന്നു.

കഥയുടെ പേരു പറക്കും പക്ഷിയെ പിടിക്കുന്നവര്‍. ഇതു ഒരു പഴയ ചൊല്ലിന്റെ രൂപഭേദമാണു. കയ്യിലുള്ളതിനെ വിട്ടുപറക്കുന്നതിനെ പിടിക്കാന്‍ പോകുന്നവര്‍ എന്ന പഴയ ചൊല്ലു. ഈ കഥ കഥാനായകനു മന:പ്രയാസം ഉണ്ടാക്കുന്നെങ്കിലും വായനക്കാരന്‍ അയാളുടെ പ്രയാസങ്ങള്‍ കണ്ടു ചിരിക്കയാണ്. കാരണം കഥാനായകനു കുരങ്ങന്റെ മനസ്സാണു. അയാളുടെ പൂത്തുനില്‍ക്കുന്ന ചിന്തകളുടെ കൊമ്പുകളില്‍ നിന്നു കൊമ്പുകളിലെക്ക് ചാടികളിക്കുന്ന കുരങ്ങന്‍.ന്ശ്രീബുദ്ധന്‍ ഈ അവസ്ഥയെ ''കപിചിത്തം" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു പഴഞ്ചൊല്ലിനോട് അടുത്ത് നില്‍ക്കുന്നത്‌കൊണ്ട് കഥയോട് പരിചിതത്വം തോന്നാമെങ്കിലും അവതരണവും അനുയോജ്യമായ കഥാന്ത്യവും ഭംഗിയാക്കി. കാരണം സ്‌നേഹിച്ചവന്‍ വിട്ടിട്ടു പോയപ്പോള്‍ അവനുവേണ്ടി കാത്തിരിക്കുന്ന പഴഞ്ചന്‍ ആശയങ്ങളും ആദര്‍ശങ്ങളുമൊന്നും സ്വീകരിക്കാതെ ഈ കാലഘട്ടത്തില്‍ ഉണ്ടാകാവുന്ന ഒരു കഥയുടെ സത്യസന്ധമായ ആവിഷ്കാരം. അതേസമയം സാങ്കേതിക വളര്‍ക്ലയുടെ ഫലമായി വിരല്‍ത്തുമ്പുകളില്‍ ലഭിക്കുന്ന സൗഹ്രുദങ്ങളുടെ കൂടെ പോയി ജീവിതം നഷ്ടപ്പെടുത്തരുതെന്ന സന്ദേശവും. മനസ്സെന്ന കുരങ്ങന്‍ നമ്മോടൊപ്പം എപ്പോഴുമുണ്ട്. പക്ഷെ അവന്റെ സ്വാധീ നത്തില്‍പ്പെട്ടുപോയാല്‍ ജീവിതം ഒരു കുരങ്ങുകളിയാകുമെന്നു മനുഷ്യമനസ്സുകളെ കുറിച്ച് വളരെ ജ്ഞാനമുള്ള ശ്രീ പുന്നയൂര്‍ക്കുളം മുന്നറിയിപ്പ് നല്‍കുന്നു.

വായനക്കാരന്റെ ചിന്താഗതിയിലൂടെ കഥയുടെഗതി നയിക്കുന്നുണ്ടൊ ശ്രീ പുന്നയൂര്‍ക്കുളം? സൂക്ഷ്മ വായന ആവശ്യപ്പെടുന്ന രചനകളുടെ കൂട്ടത്തില്‍ ഈ കഥകളെ ഉള്‍പ്പെടുത്താം.ന്മനുഷ്യമനസ്സുകളുടെ നിഗൂഢതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ പ്രവര്‍ത്തികള്‍ മനസ്സിലാകും. അല്ലെങ്കില്‍ അവ്യക്തയുടെ ചോദ്യചിഹ്നങ്ങള്‍ നിറയുകയായി. കഥകളെ ചിലര്‍ വിമര്‍ശിക്കുന്നത് അവയെ വസ്തുനിഷ്ഠമായി വിലയിരുത്തികൊണ്ടാണു. കഥകളില്‍ ഭാവനാത്മകതയാണു ഉള്ളത്. കഥയില്‍ ചോദ്യമിക്ലെന്ന നമ്മുടെ പഴമൊഴിയിലുള്ളത് അവഗണിക്കാവുന്നതല്ല. ജീവിതാനുഭവങ്ങളെ രസാത്മകമായി അവതരിപ്പിക്കാന്‍ കഴിവുള്ള എഴുത്തുകാരനാണു ശ്രീ പുന്നയൂര്‍ക്കുളം. അവയൊന്നും ഒരു പുന:രാവിഷ്കാരമായി നമുക്ക് തോന്നുകയില്ല. മറിച്ച് നമ്മുടെ മുന്നില്‍ അത്തരം രംഗങ്ങള്‍ സജീവമാകുന്ന പ്രതീതിയനുഭവപ്പെടുന്നു. പുന്നയൂര്‍ക്കുളം കഥകളില്‍ ഒരു ഉള്‍ക്കാഴ്ചയുണ്ട്. നമുക്ക് പെട്ടെന്ന് തിരിച്ചറിയുന്ന ഒരു ജീവിത സംഭവം വിവരിക്കുമ്പോഴും അതില്‍ നാം കാണാത്ത ഒരു തലം കഥാക്രുത്ത് പ്രകടിപ്പിക്കുന്നു.

കഥകള്‍ വായിക്കാന്‍ താല്‍പര്യമുള്ള വായനക്കാകാരുടെ സൗകര്യത്തിനായി ഇ-മലയാളിയില്‍ വന്ന പ്രസ്തുത കഥകളുടെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു.



https://www.emalayalee.com/varthaFull.php?newsId=175472

https://www.emalayalee.com/varthaFull.php?newsId=173891

https://www.emalayalee.com/varthaFull.php?newsId=173056

https://www.emalayalee.com/varthaFull.php?newsId=172086

https://www.emalayalee.com/varthaFull.php?newsId=171703


ശുഭം
Join WhatsApp News
jyothylakshmy Nambiar 2018-12-30 04:05:20
ശ്രീ അബ്ദുൽ പുന്നയൂർകുളത്തിന്റെ പല കഥകളും ഞാൻ വായിയ്ക്കാൻ ഇടയായിട്ടുണ്ട്. അതിൽ പലതും ഹൃദയ സപ്ര്ശിയായ ഭാഷയുടെ അവതരണമാണ് . ശ്രീ അബ്ദുൽ പുന്നയൂർകുളത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു. കഥകൾ ഗഹനമായി പഠിച്ച്  വിലയിരുത്തി അതിലെ ശ്രദ്ധേയമായ ഭാഗങ്ങൾ വായനക്കാരന് മുന്നിൽ നിരത്തിക്കൊണ്ടുള്ള അവലോകനം അതാണ് യഥാർത്ഥ നിരൂപണം. നിരൂപണം വായിയ്ക്കുന്ന വായനക്കാരന് ആ കൃതി തേടിപ്പിടിച്ച് വായിയ്ക്കാനുള്ള ഒരു പ്രചോദനം ഈ നിരൂപണത്തിലൂടെ കാഴ്ചവയ്ക്കാൻ നിരൂപകന് കഴിഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ
GIRISH KUMAR 2018-12-30 11:38:50
കഥയുടെ ആത്മാവിനെ തൊട്ടുകൊണ്ട് കഥ ചുരുക്കി പറയുന്ന ഒരു ശൈലി ശ്രീ അബ്ദുൾ സാറിന്റെ എല്ലാ കൃതികളിലും കാണാം. അത് അദേഹത്തിന്റെ കഥാ അവിഷ്കാരത്തിന്റെ ശൈലിയിലുള്ള തഴക്കം വ്യക്തമാകും. സാഹിത്യ നിരൂപണത്തിൽ വിദ്യാൻ ആയ ശ്രീ സുധീർ സാറിന്റെ നിരൂപണത്തെ പറ്റി എടുത്ത് പറയേണ്ട ആവശ്യം ഇല്ല. ശ്രീ അബ്ദുൾ സാറിനും ശ്രീ സുധീർ സാറിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക