Image

പ്രവാസിക്ഷേമ വകുപ്പ് ആവശ്യമോ? -ചാരുമൂട് ജോസ്

ചാരുമൂട് ജോസ് Published on 10 April, 2012
പ്രവാസിക്ഷേമ വകുപ്പ് ആവശ്യമോ? -ചാരുമൂട് ജോസ്

നിക്ഷേപം വേണ്ടുമ്പോള്‍ പ്രവാസികളെ ആവശ്യം അല്ലെങ്കില്‍ ഇക്കൂട്ടര്‍ക്കു പുല്ലുവില. പ്രവാസികളുടെ പേരില്‍ വകുപ്പുകളും, മന്ത്രാലയങ്ങളും, നിരവധി മന്ത്രിമാരും, ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നു കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവു കൊള്ളയടിക്കുന്നതല്ലാതെ പ്രവാസികള്‍ക്കു പ്രയോജനമുള്ളതൊന്നും ഈ മന്ത്രിയും ചെയ്തതായി സ്ഥായിയായ രേഖകളില്ല. കോടികള്‍ മുടക്കി വിദേശങ്ങളില്‍ യാത്ര ചെയ്തു. ആഢംബര കാറുകളില്‍ സുഖജീവിതം നയിക്കാനോ, അവരുടെ സ്വന്തം താല്പര്യങ്ങളോ, ബിസിനസ്സുകളോ, ബിനാമി ഇടപാടുകള്‍ നേരില്‍ കണ്ടറിയാനോ, അല്ലെങ്കില്‍ ബന്ധുമിത്രാദികളെ കണ്ടു സ്വയസേവനം ചെയ്യലല്ലാതെ പ്രവാസികളുടെ നീറ്റുന്ന പ്രശ്‌നങ്ങളോ, ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ നടക്കുന്ന അഴിമതികളോ, അസന്തുലിതയോ നോക്കി മനസ്സിലാക്കാനോ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ താല്പര്യമില്ലാത്ത രാഷ്ട്രീയക്കാരും, മന്ത്രിമാരുമാണ് ഏറെക്കുറെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളും കൂടെ കൂടെ സന്ദര്‍ശിക്കുന്നത്. സ്വന്തം കാര്യം സര്‍ക്കാര്‍ ചിലവില്‍. ഭാരതത്തിന്റെ ഖജനാവ് കൊള്ളയടിച്ചു വിദേശ രാജ്യങ്ങളില്‍ മറ്റുള്ളവരുടെ പേരില്‍ നിക്ഷേപിക്കുന്ന ഇക്കൂട്ടരെ ജനങ്ങള്‍ ഉടന്‍ തന്നെ തിരിച്ചറിയും. ഇക്കൂട്ടര്‍ യഥാര്‍ത്ഥത്തില്‍ രാജ്യദ്രോഹമാണ് ചെയ്യുന്നത്. ചട്ടുകങ്ങളാകുന്നത് പ്രവാസികള്‍. ബുദ്ധിശാലികളായ പ്രവാസികള്‍ ഈ ബിനാമിത്തുക സ്വന്തം പേരില്‍ നാട്ടില്‍ മുതല്‍ മുടക്കും. ഇതൊരു കണ്‍കെട്ടു കഥ പോലെ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന പ്രതിഭാസമായി ഭാരതത്തെ പ്രത്യേകിച്ചു കേരളത്തെ സമഗ്രഹിച്ചു കഴിഞ്ഞു. രാഷ്ട്രീയ സാമുദായികവേര്‍തിരിവ് ഇല്ലാതെ നടത്തുന്ന ഈ മാമാങ്കം കേന്ദ്രസര്‍ക്കാരിനു അ
ിവില്ലാത്തതുമല്ല.

പക്ഷെ അതിരു കടന്നു പ്രവാസികളെ ആക്രമിക്കുമ്പോള്‍, അവരെ പിഴിഞ്ഞെടുക്കുമ്പോള്‍ ആഗോള വ്യാപകമായി പ്രവാസികള്‍ പ്രതികരിക്കാന്‍ തുടങ്ങും. ഒരു വ്യക്തതയില്ലാത്ത വകുപ്പായി പ്രവാസി വകുപ്പ് മാറിയെന്നുള്ളതാണ് ഇന്നത്തെ ദുരവസ്ഥ. PIO,OCI, Dual Citizenship,Pan Card, Dual Tax for US Citizens നൂറായിരം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി പണപ്പിരിവു നടത്തി നയതന്ത്ര കാര്യാലയങ്ങളും വ്യക്തതയില്ലാതെ പ്രവാസികളെയും യാത്രക്കാരെയും കൊടു ചതിയില്‍ പെടുത്തുന്നതാണ് ഇന്നത്തെ അവസ്ഥ. ഏതു പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ -എന്ന ഓമനപ്പേരും നല്‍കി നൂലാമാലകള്‍ കുരുക്കഴിയാതെ യഥേഷ്ടം മുന്നേറുന്നു. കോണ്‍സുലര്‍, എംബസികളില്‍ ഈ പണികള്‍ ചെയ്തില്ലെങ്കില്‍ പിന്നെന്തിന് ഇവരെ ഇവിടെ നിലനിര്‍ത്തണം. അംബാസഡര്‍ക്ക് ഒരു ചെറിയ ഓഫീസ് വാഷിംഗ്ടണില്‍ എടുത്താല്‍ പോരെ! സര്‍ക്കാരില്‍ കോടികളുടെ ലാഭമില്ലേ.

പക്ഷെ യഥാര്‍ത്ഥത്തില്‍ പല തട്ടുകളായാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളും, കോണ്‍സുലേറ്റുകളും പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥ സര്‍ക്കാര്‍ ജീവനക്കാരുടെ തനിസ്വാഭാവം ഇന്ത്യാക്കാരായ സാധാരണ ജനങ്ങളെ പ്രത്യേകിച്ചു തെക്കു നിന്ന് ഇവരെ ഇക്കൂട്ടര്‍ക്കു പുച്ഛമാണ് വടക്കന്‍ ആധിപത്യം ഉള്ള കോണ്‍സുലേറ്റുകളില്‍ തെക്കന്‍ മലയാളി വെറും പുല്ലുവില. ബിവറേജസ് കോര്‍പ്പറേഷനില്‍ ക്യൂ നില്‍ക്കുന്നതില്‍ വഷളാണ് കോണ്‍സുലേറ്റില്‍. ഈ ക്യൂ വെറും ഒരു കൂട്ടര്‍ക്കു മാത്രം. കോടിക്കണക്കിന് ഡോളര്‍ ഇരു സര്‍ക്കാരുകള്‍ തമ്മില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചിലവിടുമ്പോള്‍ വെറും മലയാളിക്കെന്തു കാര്യം. അതു കൈകാര്യം ചെയ്യാനറിയാവുന്ന കച്ചവട സമൂഹം സര്‍ക്കാര്‍ ചിലവില്‍ തന്നെ നേടിയെടുക്കുന്നത് സാധാരാണ കാഴ്ചയാണ്.

ഏപ്രില്‍ 16 മുതല്‍ വീണ്ടും Out Sourcing ഇവിടെ പ്രതികരണശേഷിയുള്ള സംഘടനകള്‍ നിലവില്ലാത്തതാണ് ഇങ്ങനെ ജനവിരോധ നിയമങ്ങള്‍ അടിക്കടി വര്‍ദ്ധിച്ചു വരുന്നത്. രാഷ്ട്രീയ നേതാക്കളെയും, മന്ത്രിമാരെയും ഇനി ബഹിഷ്‌ക്കരിക്കണോ എന്നു തീര്‍ച്ചയായും ആലോചിക്കേണ്ട വിഷയമാണ്. പ്രവാസികളുടെ നിക്ഷേപത്തില്‍ മാത്രം കണ്ണുംനട്ടിരിക്കുന്ന ഈ വകുപ്പിനെ തള്ളിപ്പറയേണ്ടത് അദ്ധ്വാനിക്കുന്ന ഓരോ പ്രവാസിയുടെയും മൗലികമായ ധര്‍മ്മമാണ്. ഇവിടെ നമ്മള്‍ തോറ്റാല്‍ വിയര്‍പ്പിന്റെ ഫലം അനുഭവിക്കുന്നത് രാഷ്ട്രീയ തലമുറയായിരിക്കും. ഇന്ത്യയുടെ പകുതി സമ്പത്ത് വിദേശത്താണ് അത് ഗള്‍ഫിലാകാം, അമേരിക്കയിലാകാം, സ്വറ്റ്‌സര്‍ലണ്ടിലാകാം ഭാരതത്തിലെ നികുതി ദായകരും, സമ്മതിദായകരും ഉറച്ച നിലപാട് എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു തല്പരതയും കാട്ടാത്ത വകുപ്പുകളും മറ്റും നിര്‍ത്തലാക്കുന്നതാണ് അഭികാമ്യം. നേതൃത്വ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഇന്ത്യ എത്തിനില്‍ക്കുന്നു എന്നും വിദേശ മാധ്യമങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല എന്നു തോന്നുമാറാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും.

പ്രവാസികള്‍ ഓരോ രാജ്യങ്ങളില്‍ പോയി ആ രാജ്യങ്ങളിലെ ജോലികളും ശ്രോതസ്സുകളും നേടിയെടുക്കാന്‍ ആ രാജ്യങ്ങളിലെ പൗരത്വം എടുത്തു പോയി എന്ന തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂ. അതില്‍ സര്‍ക്കാര്‍ വക ശിക്ഷകള്‍ മാസം മാസം പുതുക്കി Passport Surrender-ന്റെ പേരിലും,
Out Sourcing ന്റെ പേരിലും Re-entry പെര്‍മിറ്റ് എന്ന ഓമനപ്പേരുകള്‍ നല്‍കി ഓരോ പ്രവാസികളും ക്രൂരമായി ബലിയാടുകള്‍ ആകുകയാണ്. ഈ പ്രതിഭാസത്തിനെതിരെ ഇവിടുത്തെ സംഘടനകളും, മഹാസംഘടനകളും അഭിപ്രായ വ്യത്യാസങ്ങള്‍ വെടിഞ്ഞ് എത്രയും വേഗം ഇങ്ങനെയുള്ള പ്രാഥമിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടുവാന്‍ ഉചിതമായ തീരുമാനങ്ങള്‍ ചെയ്തു കുത്തഴിഞ്ഞു പോകുന്ന വകുപ്പുകളെയും അതിന്റെ അമരക്കാരെയും കടിഞ്ഞാണിടേണ്ടത് ഇന്നത്തെ ആവശ്യമായി കണ്ടു ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

ജയ്‌ഹിന്ദ്‌!
പ്രവാസിക്ഷേമ വകുപ്പ് ആവശ്യമോ? -ചാരുമൂട് ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക