Image

സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച(29ന്)

ബിജു ചെറിയാന്‍ Published on 29 December, 2018
സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച(29ന്)
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ ഐലന്റിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ക്രിസ്മസ ആഘോഷം ഡിസംബര്‍ 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. നോര്‍ത്ത് വെസ്റ്റ് ഓര്‍ത്തഡോക്‌സ് ഭദ്രാസന
ത്തിലെ യുവ വൈദീകനായ റവ.ഫാദര്‍. വിജയ് തോമസ് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കുന്നതാണ്.

സംയുക്ത ക്രിസ്്മസ് ആരാധന, വിവിധ ഇടവകളുടെ കരോള്‍ സര്‍വ്വീസ്, സ്‌കിറ്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.

എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.സാജു വര്‍ഗീസ്, ശ്രീ.രാജന്‍ മാത്യു(വൈസ് പ്രസിഡന്റ്), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി) ശ്രീ.പൊന്നച്ചന്‍ ചാക്കോ(ട്രഷറര്‍), ശ്രീ.മാണി വര്‍ഗീസ്(ജോയിന്റ് സെക്രട്ടറി), ഡോ.ജോണ്‍ കെ.തോമസ്(പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ശ്രീ.ജോസ് വര്‍ഗീസ്(എക്യൂമെനിക്കല്‍ ക്വയര്‍ കോര്‍ഡിനേറ്റര്‍)എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏവരേയും ആഘോഷപരിപാടികളിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബ്ലസ്സഡ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍, മാര്‍ ഗ്രിഗ്രോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ്മാ ചര്‍ച്ച സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാര്‍ ഗ്രിഗ്രോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, താബോര്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് സ്റ്റാറ്റന്‍ ഐലന്റ് സി.എസ്.ഐ. കോണ്‍ഗ്രിഗ്രഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ് എന്നീ ഇടവകകളാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍.

ബിജി ചെറിയാന്‍ അറിയിച്ചതാണിത്.

സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച(29ന്)സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച(29ന്)സ്റ്റാറ്റന്‍ ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ശനിയാഴ്ച(29ന്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക