Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിലെ ഈയാഴ്ചത്തെ വിശേഷങ്ങള്‍

ബിന്ദു ടിജി Published on 28 December, 2018
ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പിലെ ഈയാഴ്ചത്തെ വിശേഷങ്ങള്‍
ന്യൂയോര്‍ക്ക് : വൈവിധ്യമുള്ള പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നുമെന്നും പുത്തനുണര്‍വേകുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി) സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പ് ഈ ആഴ്ചയും (ഡിസംബര്‍ 29 ശനിയാഴ്ച) അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളുടെ മായക്കാഴ്ചകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍:

ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ക്വയര്‍ അവതരിപ്പിച്ച ഒരു ഗാനം.

സെന്റ് ജോണ്‍സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ക്രിസ്മസ് പരിപാടികള്‍ ആഘോഷിച്ചു.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ) ക്രിസ്മസ് ന്യൂ ഇയര്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു.

ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നൂറോളം കുടുംബങ്ങള്‍ ചേര്‍ന്ന് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.

സാന്‍ ഫ്രാന്‍സിസ്‌കോ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ 36ാമത് ക്രിസ്മസ് കരോള്‍ ഗാനങ്ങളും കലാപരിപാടികളും ക്രിസ്മസ് സന്ദേശങ്ങളോടും കൂടി ആഘോഷിച്ചു.

എക്കാലത്തും അമേരിക്കയിലെ ആഴ്ചാ വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പിന്റെ ഈയാഴ്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക