Image

നാഴിക കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ്; ജീവനക്കാര്‍ അമ്പതിനായിരം കവിഞ്ഞു

Published on 28 December, 2018
നാഴിക കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ്; ജീവനക്കാര്‍ അമ്പതിനായിരം കവിഞ്ഞു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ അല്‍ ഖര്‍ജില്‍ ലുലുവിന്റെ പതിനാലാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടുകൂടി ലുലു ഗ്രൂപ്പ് ഒരു പ്രധാന നാഴികകല്ല് പിന്നിട്ടതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. 

22 രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിലെ മൊത്തം ജീവനക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇതില്‍ 26,480 മലയാളികള്‍ ഉള്‍പ്പെടെ മുപ്പതിനായിരത്തോളം ജീവനക്കാരും ഇന്ത്യക്കാരാണ് എന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉടന്‍തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതോടു കുടി കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി കൂട്ടിചേര്‍ത്തു.

റിപ്പോര്‍ട്ട്:അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക