അഭൗമ ദാനം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
SAHITHYAM
28-Dec-2018
SAHITHYAM
28-Dec-2018

പകലോനുദിക്കുന്ന നേരമീ ഭൂമിയില്‍
പകരുന്ന കാന്തിതന്‍ ചൈതന്യവും
രാവുകളില്‍ തെളിയുന്ന താരങ്ങളും
പാര്‍വ്വണ ചന്ദ്രന്റെ പുഞ്ചിരിയും
പകരുന്ന കാന്തിതന്‍ ചൈതന്യവും
രാവുകളില്‍ തെളിയുന്ന താരങ്ങളും
പാര്‍വ്വണ ചന്ദ്രന്റെ പുഞ്ചിരിയും
ആകാശവീഥിയിലോടുന്ന മേഘവും
മാരിയും പുഴകളും മാരിവില്ലും
കുന്നും മലകളും നീളേ താഴ്‌വാരവും
സസ്യങ്ങളും ഫലവൃക്ഷങ്ങളും
ദൂരങ്ങള്‍ തേടുന്നൊരാഴിയും, തീരവും
തീരങ്ങള്‍ തഴുകുന്നോരോളങ്ങളും
തൂമഞ്ഞു തുള്ളികള്‍ തൂകുന്ന ഭംഗിയും
പൂവിതള്‍ തന്നിലെ വര്‍ണ്ണങ്ങളും
പൂമരച്ചില്ലകള്‍ കാറ്റിന്റെ താളത്തില്‍
ഊഞ്ഞാലിലാടുന്ന സൗന്ദര്യവും
വിടരാന്‍ കൊതിക്കുന്ന പൂമൊട്ടിനുള്ളില്‍
നിറയുന്ന സംതൃപ്ത ഭാവങ്ങളും
ഭൂമിയും അഗ്‌നിയും വായുവും വെള്ളവും
വ്യോമവും ജീവല്‍ പ്രഭാവമതും
സര്‍വ്വചരാചര ജീവികള്‍ക്കേകും നിന്‍
സര്‍വ്വ സാമര്‍ത്ഥ്യവും സാഫല്യവും
ഈശ്വരാ നിന്‍ ദിവ്യദാനമതെന്നു ഞാന്‍
ഇന്നയോളം ഗ്രഹിച്ചീടാത്തതെന്തേ!!
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

ഐശ്വര്യ പൂർണ്ണമായ ഒരു പുതുവർഷം സാറിനും കുടുംബത്തിനും, ഒപ്പം എല്ലാ ഇമലയാളീ വായനകാർക്കും, ഇമലയാളീ ടീമിനും നേരുന്നു.