Image

ഐ. എന്‍. എല്‍. ഇടതു മുന്നണി പ്രവേശനം മതേതര ചേരി ശക്തിപ്പെടുത്തും: ഐ. എം. സി. സി

Published on 27 December, 2018
ഐ. എന്‍. എല്‍. ഇടതു മുന്നണി പ്രവേശനം മതേതര ചേരി ശക്തിപ്പെടുത്തും: ഐ. എം. സി. സി
അബുദാബി: ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.) ഉള്‍പ്പെടെ യുള്ള പാര്‍ട്ടികളുടെ ഇടതു മുന്നണി പ്രവേശനത്തോടെ മുന്‍ കാലങ്ങ ളില്‍ നിന്നും വിഭിന്ന മായി ഇടതു മതേ തര ചേരി കൂടുതല്‍ ശക്തി പ്പെടും എന്ന് ഇന്ത്യന്‍ മുസ്ലിം കല്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) യു. എ. ഇ. കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറി യിച്ചു. 

25 വര്‍ഷ ക്കാലം മുന്‍പ് ഐ. എന്‍. എല്‍. രൂപീ കരി ക്കുമ്പോള്‍ ഉള്ള പ്രഖ്യാപിത നില പാടി നുള്ള അംഗീ കാരം കൂടിയാണ് മുന്നണി പ്രവേശനം. മത ന്യൂന പക്ഷങ്ങള്‍ക്കും ദളിതു കള്‍ക്കും ഇടതു മുന്നണിയോടുള്ള വിശ്വാസം കൂടു തല്‍ വര്‍ദ്ധി പ്പിക്കും എന്നും ഇന്ത്യന്‍ നാഷണല്‍ ലീഗി ന്റെ മുന്നോട്ടുള്ള പ്രയാണ ത്തിന് ശക്തി പകരും എന്നും ഐ. എം. സി. സി. നേതൃത്വം അറിയിച്ചു. 

എല്ലാ പ്രതി സന്ധി കളെയും അതി ജീവിച്ചു 25 വര്‍ഷ ക്കാലം പാര്‍ട്ടിയെ നയിച്ച മുഴുവന്‍ നേതാ ക്കള്‍ക്കും അച്ചടക്ക ത്തോടെ യും അതി ലേറെ ക്ഷമ യോടെയും പാര്‍ട്ടി യോടൊപ്പം ഉറച്ചു നിന്ന ഐ. എന്‍. എല്‍. പ്രവര്‍ ത്തകര്‍ക്കും ഏറെ ആഹ്ലാദിക്കുവാനുള്ള അവസരമാണ് കൈവന്നത് എന്നും ഈ സന്തോഷ ത്തില്‍ ഐ. എം. സി. സി. യും പങ്കു ചേരുന്നു എന്നും ഭാര വാഹി കളായ കുഞ്ഞാ വുട്ടി ഖാദര്‍, ഖാന്‍ പാറ യില്‍,ഗഫൂര്‍ ഹാജി, എന്‍. എം. അബ്ദുല്ല, നബീല്‍ അഹ മ്മദ്, അഷ്റഫ് വലിയ വളപ്പില്‍, റഷീദ് താനൂര്‍, താഹിറലി പുറപ്പാട്, ഫാറൂഖ് മൊയ്തീന്‍, റിയാസ് തിരു വനന്ത പുരം, എ. ആര്‍. സാലി തുടങ്ങി യവര്‍ അറിയിച്ചു.

FB Page VIDEO https://www.facebook.com/ashrafvv75/videos/2532969030076464/
വാര്‍ത്ത : അഷ്റഫ് വലിയവളപ്പില്‍, അബുദാബി . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക