Image

ഹൃദയാഘാതം മൂലം മലയാളി യുവാവ് കോബാറില്‍ മരണപ്പെട്ടു

Published on 24 December, 2018
ഹൃദയാഘാതം മൂലം മലയാളി യുവാവ് കോബാറില്‍ മരണപ്പെട്ടു
അല്‍കോബാര്‍: മലയാളി യുവാവ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം കാസര്‍കോട് ആലംപാടി സ്വദേശിയായ അഹമ്മദ് മയാസ്  സൗദി അറേബ്യയിലെ അല്‍ കോബാറിലെ അല്‍മന ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

31 വയസ്സായിരുന്നു. ആലംപാടി മേനത്ത് മനസിലില്‍ മാഹീന്റെ മകനാണ്.

കഴിഞ്ഞ ആറു വര്‍ഷത്തിലധികമായി, സൗദിയില്‍ പ്രവാസിയായ മയാസ്, കോബാറില്‍ ഒരു കടയില്‍ ജോലി നോക്കി വരികയായിരുന്നു. ശാരീരികഅസ്വാസ്ഥ്യവും, നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അല്‍മന ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും, അവിടെവെച്ച് സ്ഥിതി ഗുരുതരമാകുകയും, മരണം സംഭവിയ്ക്കുകയും ചെയ്തു. മയാസിന്റെ സുഹൃത്തായ ഐ.എം.സി.സി സെക്രട്ടറി ഹനീഫ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ഖദീജത്തുല്‍ തസ്ലീമ ആണ് മയാസിന്റെ ഭാര്യ. ഇവര്‍ക്ക് മെഹക്ക് എന്ന ഒരു മകളുമുണ്ട്.

മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നിയമനടപടികള്‍ നവയുഗം സാംസ്‌ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.

ഹൃദയാഘാതം മൂലം മലയാളി യുവാവ് കോബാറില്‍ മരണപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക