Image

സമ്മാന വിതരണം നടത്തി ജെസിസി

Published on 23 December, 2018
സമ്മാന വിതരണം നടത്തി ജെസിസി

കുവൈറ്റ്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈറ്റിന്റെ എട്ടാമതു വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരദാനവും, വാര്‍ഷിക പരിപാടികളോടും അനുബന്ധിച്ച് നടത്തിയ റാഫള്‍ കൂപ്പണ്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രസിഡന്റ് സഫീര്‍ പി. ഹാരിസ് നിര്‍വഹിച്ചു. മംഗഫ്, ജെ.സി.സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയ മുഹമ്മദ് സാജിദും (എന്‍ബിടിസി) മറ്റ് വിജയികളും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

ഭാരവാഹികളായ മൃദുല്‍.കെ.എസ്, മധു എടമുട്ടം, പ്രദീപ് പട്ടാമ്പി, ഷാജുദ്ദീന്‍ മാള, ഷൈന്‍, ഖലീല്‍, സമീര്‍ കൊണ്ടോട്ടി, പ്രശാന്ത്, മൃദുല്‍, ശ്യാം, വിഷ്ണു, രാമചന്ദ്രന്‍, സതീഷ്‌കുമാര്‍, ഷംസീര്‍ മുള്ളാളില്‍ എന്നിവരും സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും, ഡൊമനിക് പയ്യപ്പിള്ളി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക