Image

രണ്ടാമൂഴം പ്രീയദര്‍ശന് ലഭിച്ചേക്കും. പുഷ് ശ്രീകുമാറിനെ ഒതുക്കിയത് ഒടിയന്‍റെ അണിയറക്കാര്‍ തന്നെ

Published on 22 December, 2018
രണ്ടാമൂഴം പ്രീയദര്‍ശന് ലഭിച്ചേക്കും. പുഷ് ശ്രീകുമാറിനെ ഒതുക്കിയത് ഒടിയന്‍റെ അണിയറക്കാര്‍ തന്നെ


ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ 1000 കോടിയുടെ ബജറ്റില്‍ ഒരുക്കുമെന്ന് അവകാശവാദം നടത്തിയിരുന്ന എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം പ്രീയദര്‍ശന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീകുമാര്‍ മേനോന്‍ തിരക്കഥ പറഞ്ഞ കാലാവധിക്കുള്ളില്‍ സിനിമയാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല എന്നും അതിനാല്‍ തിരക്കഥ തിരിച്ച് ലഭിക്കണമെന്നും കാണിച്ചുകൊണ്ട് എം.ടി നല്‍കിയ കേസ് മുമ്പോട്ടു പോകുകയാണ്. ഇതിനിടെ ശ്രീകുമാര്‍ മേനോന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകളെല്ലാം എം.ടി നിരസിച്ചു. ഇപ്പോഴും രണ്ടാമൂഴം താന്‍ തന്നെ ചെയ്യുമെന്ന ശ്രീകുമാറിന്‍റെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി സംവിധായകനെ തന്‍റെ അച്ഛന്‍ തീരുമാനിക്കുമെന്ന് എം.ടിയുടെ മകള്‍ മറുപടിയും നല്‍കിയരുന്നു. 
എന്നാല്‍ രണ്ടാമൂഴം ഇപ്പോള്‍ പ്രീയദര്‍ശന്‍റെ കൈകളിലേക്ക് എത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ഒരുക്കുകയാണ് പ്രീയദര്‍ശന്‍. മലയാളി സംവിധായകരില്‍ രണ്ടാമൂഴത്തെ ഒരു വലിയ ക്യാന്‍വാസില്‍ സംഘാടനം ചെയ്യാനുള്ള ബന്ധങ്ങളും സന്നാഹങ്ങളുമുള്ള മലയാളി സംവിധായകരില്‍ ഒന്നാമനാണ് പ്രീയന്‍. 
വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ എം.ടിയുടെ തിരക്കഥ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് പ്രീയന്‍. പ്രീയന്‍ തന്നെ ഇത് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എം.ടിയുടെ ഒരു തിരക്കഥ ലഭിക്കുക എന്നത് പ്രീയന്‍റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ഈ ആഗ്രഹത്തിനാണ് ഇപ്പോള്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്. മുന്നൂറ് കോടിയോളം മുതല്‍മുടക്കും ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും ഒരുക്കി രണ്ടാമൂഴം സിനിമയാക്കാന്‍ പ്രീയന് സാധിക്കും എന്നത് തന്നെയാണ് പ്രീയന്‍റെ പ്രധാന സാധ്യതയും. 
എന്നാല്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് തിരക്കഥ തിരിച്ചെടുക്കുന്നതാണ് ഉചിതമെന്ന് എം.ടിയെ ഒടിയന്‍റെ അണിയറക്കാര്‍ തന്നെ അറിയിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക