Image

ഓണ്‍ലൈന്‍ ട്രോള്‍; ഇന്ത്യക്കാരി ഷാര്‍ജയില്‍ ലൈവ് സ്ട്രീമില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Published on 22 December, 2018
ഓണ്‍ലൈന്‍ ട്രോള്‍; ഇന്ത്യക്കാരി ഷാര്‍ജയില്‍ ലൈവ് സ്ട്രീമില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

ഷാര്‍ജ: സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ കളിയാക്കിയതിനെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇന്ത്യക്കാരിയായ പെണ്‍കുട്ടി ലൈവ് സ്ട്രീമില്‍ ജീവനൊടുക്കാന്‍ പദ്ധതിയിട്ടു. പോലീസിന്റെ സമയോചിത ഇടപെടലില്‍ പെണ്‍കുട്ടിയെ രക്ഷിച്ചു.

വെള്ളിയാഴ്ചയാണു പെണ്‍കുട്ടി ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ ചെയ്തത്. ഇത് ദുബായ് പോലീസിന്റെ സൈബര്‍ െ്രെകം പട്രോളിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് ഷാര്‍ജ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ പോലീസ് വിഷയത്തില്‍ ഇടപെട്ടു. പെണ്‍കുട്ടിയുടെ പേരും സ്ഥലവും തിരിച്ചറിഞ്ഞു.

പിന്നാലെ ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫ്‌ളാറ്റിലെത്തി കുട്ടിയുടെ പിതാവിനോട് പെണ്‍കുട്ടിയുടെ ലൈവ് വീഡിയോ സംബന്ധിച്ചു വിശദീകരിച്ചു. പോലീസ് പെണ്‍കുട്ടിയുടെ മുറിയില്‍ പ്രവേശിക്കുന്‌പോള്‍ ഇവര്‍ ജീവനൊടുക്കാന്‍ തയാറെടുക്കുകയായിരുന്നെന്നു പോലീസിനെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോലീസ് പെണ്‍കുട്ടിയെ സമാധാനിപ്പിക്കുകയും ശ്രമത്തില്‍നിന്നു പിന്തിരിപ്പിക്കുകയും ചെയ്തു. മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ പോലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിനു വിധേയയാക്കി. പെണ്‍കുട്ടിയുടെ പേരും വ്യക്തി വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക