Image

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നു യാത്ര സമിതി

Published on 22 December, 2018
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നു യാത്ര സമിതി

മനാമ: വിദേശത്ത് നിന്നു പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു. വിമാന കന്പനികളും മൃതദേഹം തൂക്കി നിരക്കു നിര്‍ണയിക്കുന്നത് ഒഴിവാക്കി സര്‍വീസ് നടത്താന്‍ എത്രയും വേഗം രംഗത്ത് വരണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.

ഇക്കാലമത്രയും പരിഹാരമില്ലാതെ തുടരുന്നു പ്രവാസികളുടെ യാത്ര പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുകയും അടിക്കടി ഉണ്ടാവുന്ന ചാര്‍ജ് വര്‍ധനവും അവധിക്കാലങ്ങളില്‍ അമിതമായ ചാര്‍ജും നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ഗൗരവതരമായ ഇടപെടല്‍ നടത്താന്‍ ലോക കേരള സഭ ഗള്‍ഫ് മേഖല മുന്‍കൈയെടുക്കണമെന്നും യാത്ര സമിതി അഭ്യര്‍ത്ഥിച്ചു.

പ്രവാസി മലയാളികള്‍ക്കു മതിയായ യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു ലോക കേരള സഭ അംഗങ്ങള്‍ക്കു മെയില്‍, ട്വിറ്റര്‍ സന്ദേശങ്ങള്‍ അയച്ചു. അടുത്ത ലോക കേരള ഗള്‍ഫ് മേഖല സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രമേയം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കികൊണ്ട് അനുകൂലമായ തീരുമാനം എടുപ്പിക്കാന്‍ ലോക കേരളസഭ അംഗങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക