Image

യുക്മ ഫാമിലി ഫെസ്റ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; റീജണല്‍തല ഓര്‍ഗനൈസിംഗ് കമ്മറ്റി നിലവില്‍ വന്നു

Published on 22 December, 2018
യുക്മ ഫാമിലി ഫെസ്റ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; റീജണല്‍തല ഓര്‍ഗനൈസിംഗ് കമ്മറ്റി നിലവില്‍ വന്നു
മാഞ്ചസ്റ്റര്‍: പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കുന്ന നാലാമത് യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നടന്ന നാഷണല്‍ റീജണല്‍ അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം യുക്മ ഫെസ്റ്റ് വിജയിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. ആതിഥേയരായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജണിലെ പ്രധാന ഭാരവാഹികളെയും റീജിയണിലെ യുക്മഅംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി റീജണല്‍ തലത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുവാന്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണിയെ പ്രസ്തുത യോഗം ചുമതലപ്പെടുത്തി. 

യോഗത്തില്‍ നാഷണല്‍ ട്രഷററും യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനറുമായ അലക്‌സ് വര്‍ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, നാഷണല്‍ കമ്മിറ്റിയംഗം സുരേഷ് കുമാര്‍, യുക്മ സംസ്‌കാരിക വേദി കണ്‍വീനര്‍ ഡോ.സിബി വേകത്താനം, റീജിയണ്‍ ജോയിന്റ് സെക്രട്ടറി ഹരികുമാര്‍.പി.കെ, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റീജണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസ്, സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം,ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, അസോസിയേഷന്‍ പ്രസിഡന്റുമാരായ ഹരികുമാര്‍ പി. കെ (എംഎംസിഎ), വില്‍സന്‍ മാത്യു (എം.എം.എ), ജാക്‌സന്‍ തോമസ് (എസ്എംഎ.), ജോണി കണിവേലില്‍ ( ബിഎംഎ ), ഫിലിപ്പ് മാത്യു ( ലിംകാ), ടോം ജോസ് തടിയന്പാട് (ലിമ), രാകേഷ് ജോര്‍ജ് (റോച്ച്‌ഡെയല്‍), സനില്‍ ബാലകൃഷ്ണന്‍ (നോര്‍മ), സുരേഷ് നായര്‍ (വാറിംഗ്ടണ്‍), ഷിബു ജോണ്‍ (വിഗന്‍), സെബാസ്റ്റ്യന്‍ ജോസഫ് (എഫ്.ഒ.പ്രെസ്റ്റണ്‍), മനു ചെറിയാന്‍ (ഓള്‍ഡാം), പ്രിന്‍സ് (എം.എ. പ്രെസ്റ്റണ്‍) എന്നിവരെ ഉള്‍പ്പെടുത്തിയാണ് റീജിയണല്‍തല ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ റീജണല്‍ ഭാരവാഹികളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം ഇടവേളകളില്ലാതെ അവാര്‍ഡ് ദാനങ്ങളും, കലാപരിപാടികളുമായി രാത്രി 10 വരെ നടക്കുന്ന നോണ്‍ സ്‌റ്റോപ്പ് പ്രോഗ്രാമുകള്‍, മാഞ്ചസ്റ്റര്‍ കണ്ടിട്ടുള്ളതില്‍വച്ചു ഏറ്റവും ആകര്‍ഷകമായ മലയാളി പരിപാടികളില്‍ ഒന്നായി യുക്മ ദേശീയ കുടുംബ സംഗമത്തെ മാറ്റും എന്നതില്‍ സംശയമില്ല. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യുഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും യുക്മ ഫെസ്റ്റ് വേദിയില്‍ നടക്കും.

ജനുവരി 19ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റില്‍ വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഇടുന്നതിനും, ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങള്‍ക്കുമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഡിസംബര്‍ 31ന് മുന്‍പായി, യുക്മ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അലക്‌സ് വര്‍ഗീസിനെയോ (07985641921) നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷീജോ വര്‍ഗീസിനെയോ (07852931287) ബന്ധപ്പെടേണ്ടതാണ്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം അവാര്‍ഡ് നാമനിര്‍ദ്ദേശങ്ങള്‍ക്കുള്ള അവസാന തീയതിയും ഡിസംബര്‍ 31 തന്നെ ആയിരിക്കും.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക