Image

മാധവന്‍ നമ്പി നാരായണനായി വേഷമിടുന്ന 'റോക്കട്രി ദി നമ്പി ഇഫക്ടി'ന്റെ ഭാഗമാകാന്‍ മലയാളി സംവിധായകന്‍ പ്രജേഷ്‌ സെന്നും

Published on 21 December, 2018
 മാധവന്‍ നമ്പി നാരായണനായി വേഷമിടുന്ന 'റോക്കട്രി ദി നമ്പി ഇഫക്ടി'ന്റെ ഭാഗമാകാന്‍ മലയാളി സംവിധായകന്‍ പ്രജേഷ്‌ സെന്നും
കൊച്ചി :പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥയെ ആധാരമാക്കി നിര്‍മിക്കുന്ന ബോളിവുഡ്‌ ചിത്രം 'റോക്കട്രി ദി നമ്പി ഇഫക്ടി'ല്‍ ആര്‍ മാധവനൊപ്പം സഹസംവിധായകനായി ക്യാപ്‌റ്റന്‍ സിനിമയുടെ സംവിധായകന്‍ പ്രജേഷ്‌ സെന്നും. ആര്‍ മാധവന്‍ തന്നെയാണ്‌ ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്‌.

നമ്പി നാരായണന്റെ ആത്മകഥ എഴുതിയത്‌ പ്രജേഷായിരുന്നു. പിന്നീട്‌ നമ്പിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഡോക്യുമെന്ററിയും അദ്ദേഹം സംവിധാനം ചെയ്‌തു.

ഈ അനുഭവ പരിചയമാണ്‌ ആനന്ദ്‌ മഹാദേവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ്‌ ചിത്രത്തിലേക്ക്‌ വഴിതുറന്നത്‌. പ്രജേഷ്‌ സംഘത്തിനൊപ്പം ചേര്‍ന്നു. പ്രജേഷിന്റെ ആദ്യ മലയാള ചിത്രമായ 'ക്യാപ്‌റ്റന്‍' മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി പി സത്യന്റെ ജീവിതകഥയായിരുന്നു.

ആര്‍ മാധവന്റെ സഹസംവിധായകനായെത്തുന്ന ആദ്യ ചിത്രം കൂടിയായ 'റോക്കട്രി'യുടെ ടൈറ്റില്‍ ലോഞ്ചിനും ടീസറിനുമെല്ലാം ബോളിവുഡില്‍ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക