Image

മലയാള സിനിമയില്‍ പുതു ചരിത്രം കുറിക്കാനൊരുങ്ങി വികെ പ്രകാശ്; 'പ്രാണ' ട്രെയിലര്‍ പുറത്തുവിട്ടു

Published on 21 December, 2018
മലയാള സിനിമയില്‍ പുതു ചരിത്രം കുറിക്കാനൊരുങ്ങി വികെ പ്രകാശ്; 'പ്രാണ' ട്രെയിലര്‍ പുറത്തുവിട്ടു

നീണ്ട ഇളവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രാണ. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ നിത്യാ മേനോന്‍ മാത്രമാണ് അഭിനയിക്കുന്നത്. പ്രേതബാധയുള്ള വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെന്നാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്. സറൗണ്ട് സിങ്ക് സൗണ്ട് ഉപയോഗിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് പ്രാണയ്ക്ക്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ ലേഖനം നടത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക