Image

തായ്‌ലന്റില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക്‌ ഉജ്വല ജയം; ഷിനാവത്ര പ്രധാനമന്ത്രിയായേക്കും

Published on 04 July, 2011
തായ്‌ലന്റില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക്‌ ഉജ്വല ജയം; ഷിനാവത്ര പ്രധാനമന്ത്രിയായേക്കും
ബാങ്കോക്‌: 500 സീറ്റില്‍ 260 നേടി കേവലഭൂരിപക്ഷം ഉറപ്പിച്ച പ്രതിപക്ഷ കക്ഷിയായ പ്യൂ തായ്‌ ചരിത്രംകുറിച്ചു. ഇതോടെ പാര്‍ട്ടിയുടെ വനിതാ നേതാവ്‌ യിങ്‌ലുക്ക്‌ ഷിനാവത്ര തായ്‌ലന്‍ഡിലെ പ്രധാനമന്ത്രിയാകും. 2006ല്‍ ഭരണകൂടം നാടുകടത്തിയ പാര്‍ട്ടിയുടെ മുന്‍ നേതാവ്‌ തക്‌സിന്‍ ഷിനാവത്രയുടെ സഹോദരിയാണ്‌ 44കാരിയായ യിങ്‌ലുക്ക്‌. പുതിയ ഭരണകൂടം അധികാരത്തിലെത്തുന്നതോടെ തായ്‌ലന്‍ഡിലെ വര്‍ഷങ്ങളായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക്‌ ഇതോടെ അയവ്‌ വരുമെന്ന്‌ കരുതപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക