Image

കുടുംബ സംഗമം സംഘടിപ്പിച്ചു

Published on 20 December, 2018
കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ഫഹാഹീല്‍ നോര്‍ത്ത് യൂണിറ്റ് മെമ്പര്‍മാര്‍ക്കായി ’വൃശ്ചിക സന്ധ്യ’ എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് കണ്‍വീനര്‍ ഉദയരാജ് അധ്യക്ഷത വഹിച്ചു.ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

യുണിറ്റ് സെക്രട്ടറി രജീഷ് .വി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹേമനന്ദന്‍ നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, ഫോക്ക് ട്രഷറര്‍ വിനോജ് കുമാര്‍ മുഖ്യ രക്ഷാധികാരി, ജയശങ്കര്‍ വനിത വേദി ചെയര്‍പേഴ്‌സണ്‍, ലീന സാബു, യൂണിറ്റ് വനിതാ കോര്‍ഡിനേറ്റര്‍ മഹിജ ഹേമാനന്ദ്, യൂണിറ്റ് ട്രഷറര്‍ ഷാജു എന്നിവര്‍ ആശംസ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക