Image

പാതിരാത്രി നടിയെ പിന്തുടര്‍ന്നു; ടെക്‌സ്‌റ്റൈല്‍സ് ഉടമ പോലീസിന്റെ പിടിയിലായി

Published on 20 December, 2018
പാതിരാത്രി നടിയെ പിന്തുടര്‍ന്നു; ടെക്‌സ്‌റ്റൈല്‍സ് ഉടമ പോലീസിന്റെ പിടിയിലായി

മുംബൈ: നടിയും റിയാലിറ്റി ഷോ താരവുമായ ഡോളി ബിന്ദ്രയെ പിന്തുടര്‍ന്ന ഇരുപത്തിയേഴുകാരന്‍ പോലീസ് പിടിയിലായി. ടെക്‌സ്‌റ്റൈയില്‍ സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ഷെയ്ഖിനെയാണ് നടിയുടെ പരാതിയെ തുടര്‍ന്ന് ഘാര്‍ പോലീസ് അറസ്റ്റു ചെയ്തത്. 

രാത്രി ഒരു മണിക്കാണ് സംഭവം. ബാന്ദ്രയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി ചടങ്ങു കഴിഞ്ഞു കാറില്‍ തിരിച്ചുപോകുമ്പോഴാണ് ഇയാള്‍ പിന്തുടര്‍ന്നത്. ബാന്ദ്രയില്‍ നിന്നും ഘാര്‍ വരെയുള്ള യാത്രയില്‍ ഇയാള്‍ തന്നെ പിന്തുടര്‍ന്നതായി നടി പറഞ്ഞു.  താന്‍ ഫോണ്‍ ചെയ്യാനായി കാര്‍ നിര്‍ത്തിയപ്പോഴെല്ലാം അയാളും കാര്‍ നിര്‍ത്തിയെന്നും യാത്രക്കിടയില്‍ അയാള്‍ തന്നെ നോക്കി ആംഗ്യഭാഷയില്‍ എന്തൊക്കെയോ കാണിച്ചുവെന്നും നടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക