Image

കൊഴിഞ്ഞവയില്‍ ജീവന്‍ പകരുമ്പോള്‍ (തോമസ് വര്‍ഗീസ് )

തോമസ് വര്‍ഗീസ് Published on 20 December, 2018
കൊഴിഞ്ഞവയില്‍ ജീവന്‍ പകരുമ്പോള്‍ (തോമസ് വര്‍ഗീസ് )
പ്രതീഷിക്കാത്തതും ചിന്തിക്കാത്തതുമായ അത്യപൂര്‍വതകളില്‍ അത്ഭുതം തീര്‍ക്കുന്ന മനസ്സും വിരലുകളും സ്വന്തമാക്കി ബഹ്‌റൈന്‍ പ്രവാസി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്രിസ്തുമസ് നാളുകളില്‍ നമുക്ക് അമ്പരപ്പും വിസ്മയവും അണിചേര്‍ത്ത് വിരുന്നൊരുക്കുന്ന ശ്രീ. തോമസ് വര്‍ഗീസ് 
ഈ വര്‍ഷവും തന്റെ പുതിയ കലാസൃഷ്ടിയുമായി കടന്നു വരുന്നു.

പാഴ് വസ്തുക്കളായി നമ്മള്‍ വിചാരിക്കുന്ന, വിലകെട്ടതും ഉപയോഗശൂന്യമായതെന്ന് കരുതി നാം മാറ്റിനിര്‍ത്തുന്ന ഓരോ സാധനങ്ങളിലും തന്റെ കരവിരുതാല്‍ രൂപഭാവങ്ങള്‍ നല്‍കി സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന പുതുസൃഷ്ടിയാക്കി നമുക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു.  തുടര്‍ച്ചയായി കഴിഞ്ഞ ഏഴു (7) വര്‍ഷങ്ങളിലൂടെ  ഉപയോഗം കഴിഞ്ഞു വലിച്ചെറിയപ്പെട്ട ഹാംഗ്‌റുകള്‍, കടല്‍ കക്കകള്‍, മുത്തുച്ചിപ്പികള്‍, , ബഹ്‌റൈനിലെ ഏറ്റവും ചെറിയ നാണയമായ 5, 10 ഫില്‍സുകള്‍കൊണ്ടും, ഉയോഗിച്ച  ടെന്നീസ് ബോളുകള്‍ ഇവകൊണ്ടൊക്കെ ഓരോ ക്രിസ്തുമസ് ട്രീകള്‍ അണിയിച്ചൊരുക്കി. 


അവഗണിക്കപെട്ട മനുഷ്യന്റെ വേദന ദൈവം ഏറ്റെടുത്തതിന്റെ ആഘോഷമാണല്ലോ ക്രിസ്തുമസ്. ചവിട്ടിമെതിക്കപെട്ട, പീടിപ്പിക്കപെട്ടതും അവഗണിക്കപ്പെട്ടതുമായ ജനങ്ങള്‍ക്ക് അംഗീകാരം നല്‍കുവാന്‍ ദൈവം താണിറങ്ങി വന്നു. നമ്മുടെ സമൂഹത്തില്‍ ഇന്നും അവഗണിക്കപെട്ട, അംഗീകാരം ലഭിക്കാത്ത, ആരുടേയും ശ്രദ്ധയില്‍ പെടാത്ത അനേകര്‍ക്ക് ദൈവീക തലോടലില്‍ കൂടി അവനിലെ നന്മയെ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നു തന്റെ കലാ സൃഷ്ട്ടിയിലൂടെ ശ്രീ.തോമസ് വര്‍ഗീസ് സന്ദേശം നല്‍കുന്നു.

 

ആമവൃമശിലെ ജനുസാനിലുള്ള  മന്‍സൂര്‍ ഗാര്‍ഡനിലെ  സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ അദ്ധേഹത്തിന്റെ  പ്രശസ്തമായ ക്രിസ്തുമസ് കലാ സൃഷ്ട്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.  ഡിസംബര്‍21നു വെളളിയാഴ്ച വച്ചു നടത്താന്‍ ഇരിക്കുന്ന ബഹ്‌റൈന്‍ മാര്‌ത്തോമ പാരിഷിന്റെ ക്രിസ്തുമസ് കരോളിനോടൊപ്പം പ്രദര്‍ശിപ്പിക്കുന്നതിനാല്‍ കാണുവാന്‍ താല്പര്യം ഉള്ളവര്‍ക്ക്  അവസരം ലഭിക്കുന്നതാണ് . അഞ്ചാം തവണയാണ്  ഇന്ത്യന്‍ സ്‌കൂള്‍ ഓടിറ്റൊറിയത്തില്‍ പ്രദര്‍ശനത്തിനു കൊണ്ടുവരുന്നത് . 

 

ലോകത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ഞാനോ നിങ്ങളോ ബലഹീനരാണന്നു തോന്നിയേക്കാം. പലവിധത്തിലുള്ള ബലഹീനതകള്‍ ഉണ്ടല്ലോ അത് സാമ്പത്തികമോ സാമൂഹ്യപരമോ അതല്ലെങ്കില്‍ വിദ്യാഭ്യാസപരമായൊ ശാരീരക വൈകല്യം നിമിത്തമോ ധാരാളം ആള്‍ക്കാരെ അവഗണിച്ചു എഴുതി തള്ളാറുണ്ട് . കാരണം അവര്‍ ബലഹീനരാണ്   അവര്‍ സഹായം ഇല്ലാത്തവരാണ്.  എന്നാല്‍ ദൈവത്തിന്റെ ദൃ്ഷ്ടിയില്‍
 വരുമ്പോള്‍ ബലമില്ലാത്തവന്‍ ബലമുള്ളവനായും പ്രിയമുള്ളവനായും തീരുന്നു.

 

ചുരുട്ടികൂട്ടി വഴിവക്കില്‍ നിസ്സാരമായി കിടന്ന ഒരു കടലാസിനെ ഒരു പട്ടമായി വാനില്‍ പറന്നു നില്‍ക്കുമ്പോള്‍ നാം അതിനെ തല ഉയര്‍ത്തി നോക്കേണ്ടി വരുന്നതുപോലെ  ഉപയോഗം കഴിഞ്ഞിട്ട് നിസ്സാരമായി വലിച്ചെറിയുന്ന  യേശുക്രിസ്തുവിന്റെ ജനനം വിളിച്ചറിയിക്കുന്ന ക്രിസ്തുമസ്സിന്റെ സന്ദേശം പ്രകടമാക്കാന്‍ കഴിയുന്ന ഒരു മനോഹരമായ അതിശയിപ്പിക്കുന്ന ഇവൃശേൊമ െഠൃലല യായും അതിനും മുകളിലായി ശോഭിക്കുന്ന ഒരു നക്ഷത്രമായി ഉയര്‍ന്നു നില്‍ക്കുന്നത്  നോക്കി കാണാന്‍ തല അല്ല നമ്മുടെ താടി ഉയര്‍ത്തേണ്ടതായും വരുന്നു. ഈ ട്രീ യുടെ നിര്‍മ്മാണത്തിനായി  വൃത്താകൃതിയില്‍ മുറിച്ചെടുത്ത 3850 കാര്‍ഡ്‌ബോര്‍ഡുകള്‍ വേണ്ടിവന്നു. എല്ലാം തന്നെ കച്ചവടക്കാര്‍ ഉപയോഗം കഴിഞ്ഞു  പിന്നാമ്പുറത്തു ഉപേഷിച്ചിട്ടുള്ളവ ആയിരുന്നു. 5,10 


 

ആയതിനാല്‍ ഈ 2018 ക്രിസ്തുമസ് വേളയില്‍ അദ്ദേഹത്തിന്റെ കലാ സൃഷ്ട്ടിയിലൂടെ ലോകത്തിനു തരുന്ന സന്ദേശം...'ആരെയും ഒന്നിനെയും അവഗണിക്കരുത് ' ഇന്ന്  നാം അവഗണിക്കുന്നവ നാളെ ഒരു നക്ഷത്രം പോലെ നമ്മുടെ മുകളില്‍ ഉയര്‍ന്നു നിന്നേക്കാം. അപ്പോള്‍ നമ്മുടെ താടിയും തലയും ഉയര്‍ത്തി അതിനെ നോക്കേണ്ടിവരും.


 

ഒരു വര്‍ഷത്തോളം സമയമെടുത്താണ്  മിക്കവയുടെയും നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റീരിയലുകള്‍  കണ്ടെത്തുന്നതും ക്രമീകരിക്കുന്നതും.   അദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍  ഹാങ്കേഴ്‌സ്,  മുത്തു ചിപ്പികള്‍, കടല്‍ ചിപ്പികള്‍, കോഞ്ഞാട്ട,  കൊണ്ട്  നിര്‍മ്മിച്ച ക്രിസ്തുമസ് ട്രീയും, ബഹ്‌റിന്റെ ,ചെറിയ നാണയങ്ങളായ 5, 10 പൈസ കൊണ്ടുണ്ടാക്കിയ ട്രീ, ടെന്നീസ് ബോളുകള്‍ കൊണ്ട് നിര്‍മ്മിച്ചവ എല്ലാം വളരെയതികം പ്രശസ്തമാണ്. .

 

ആരാലും ആകര്‍ഷകമാകാത്  ഇരുന്നടത്തു  നിന്നും സമൂഹത്തിനു ആകര്‍ഷണം ഉള്ളതായി വീടിന്റെ പ്രധാന കവാടത്തില്‍ സ്വീകാര്യനായി ആകര്‍ഷിക്കപെട്ടു  ഉപയോഗം ഉള്ളതായി – വീടിന് , സമൂഹത്തിന്, പ്രകൃതിക്ക് അനുയോജ്യമായി  ഒരു നഷത്രമായി ശോഭിക്കുവാന്‍  ശോഭിപ്പിക്കുവാന്‍ നമുക്ക് കഴിയും എന്ന് ഇദ്ദേഹം  എന്റെ ഈ കലാ സൃഷ്ട്ടിയില്‍ കൂടി വ്യക്തമാക്കുന്നു.

 

ബഹറിനില്‍ കഴിഞ്ഞ 38 വര്‍ഷമായി സ്‌പോര്ട്‌സ് ക്ലബ് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്നു. അന്നമ്മ വര്‍ഗീസാണ് ഭാര്യ .  ആണ്‍ മക്കള്‍ ടോണി വര്‍ഗീസും, റോണി വര്‍ഗീസും ബഹറിനില്‍ accountants ആയി ahmed mansoor al aali കമ്പിനിയില്‍യില്‍ ജോലി ചെയ്യുന്നു. മാവേലിക്കരയാണ്  സ്വദേശം.  ഇദ്ദേഹം ഒരു ഫോട്ടൊഗ്രാഫര്‍ കൂടിയാണ്.

 

എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ  ക്രിസ്തുമസ്  പുതുവത്സരാശംസകള്‍!

കൊഴിഞ്ഞവയില്‍ ജീവന്‍ പകരുമ്പോള്‍ (തോമസ് വര്‍ഗീസ് )കൊഴിഞ്ഞവയില്‍ ജീവന്‍ പകരുമ്പോള്‍ (തോമസ് വര്‍ഗീസ് )കൊഴിഞ്ഞവയില്‍ ജീവന്‍ പകരുമ്പോള്‍ (തോമസ് വര്‍ഗീസ് )കൊഴിഞ്ഞവയില്‍ ജീവന്‍ പകരുമ്പോള്‍ (തോമസ് വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക