Image

ഗോള്‍ഡന്‍ ഗേറ്റില്‍ നിന്ന് സ്‌നേഹപൂര്‍വ്വം (കഥ: ലാസര്‍ മണലൂര്‍)

Published on 17 December, 2018
ഗോള്‍ഡന്‍ ഗേറ്റില്‍ നിന്ന് സ്‌നേഹപൂര്‍വ്വം (കഥ: ലാസര്‍ മണലൂര്‍)
ഞായറാഴ്ച അല്പം വൈകി എണീക്കുന്നതില്‍ ജാന്‍സി ഒട്ടും ക്ഷോഭിക്കാറില്ല . എല്ലാ ദിവസവും എട്ടു മണിക്ക് വീട് പൂട്ടി ഇറങ്ങുന്ന ആളല്ലേ എന്ന് കരുതിയാകും ഈ സോഫ്റ്റ് കോര്‍ണര്‍ .എല്ലാ വീക്കെന്‍ഡിലും എന്തെങ്കിലും പരിപാടി നിര്ബന്ധ മാണല്ലോ അമേരിക്കന്‍ മലയാളിക്ക്. ബര്‍ത്ത് ഡേ, ബേബി ഷവര്‍, ഹൌസ് വാര്‍മിംഗ് ഇങ്ങനെ . ഇന്നലെ ജനറല്‍ മോട്ടോര്‍സ് ലെ ബേബി യുടെ ഹൌസ് വാര്‍മിംഗ് . ആഘോഷം പൊടിപൂരം . അവിടെയും ജാന്‍സി രക്ഷിച്ചു .മേശപ്പുറത്ത് ബ്ലൂ ലേബല്‍ നിരന്നപ്പോള്‍ ജാന്‍സി യെ ഒന്ന് നോക്കി . നിശ്ശബ്ദമായ ഒരു നോ ഒബ്‌ജെക്ഷന്‍. െ്രെഡവ് ചെയ്‌തോളാം എന്ന സന്ദേശമാണ് . സല്‍ക്കാരം കേമമായി . അല്പം കൂടുതലായോ എന്ന സംശയം . ചില നേരങ്ങളില്‍ ജാന്‍സി കടന്നാക്രമിക്കു മെങ്കിലും അപൂര്‍വ്വ നിമിഷങ്ങളില്‍ തന്നെ തുണക്കും . ഇന്നലെ അതുപോലെ ഒരു ദിവസമായിരുന്നു .ജാന്‍സി കിച്ചണില്‍ ആണ് . റോബെര്‍ട്ടും ആന്‍സി യും ഉറക്കത്തില്‍ തന്നെ . എണീറ്റാല്‍ കടിപിടി കൂടുന്ന ബഹളം കേള്‍ക്കാം. ഉച്ചവരെ സ്വസ്ഥമായി ഇരിക്കാം . സന്ധ്യക്ക് ഐ ബി എമ്മിലെ സുഭാഷിന്റെ കുട്ടിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി പ്ലസെന്റണില്‍ . ജാന്‍സി ക്കു നല്ല നേരമാണെങ്കില്‍ പാര്‍ട്ടി ഉഗ്രനാക്കാം.

അര്‍ദ്ധ മയക്കത്തില്‍ പുലര്‍വേളയില്‍ പത്രം വന്നു വീണാല്‍ അത് മറിച്ചു നോക്കിയില്ലെങ്കില്‍ പ്രയാസം . ജാന്‍സി യുടെ ഭാഷയില്‍ ലോകമാകെ പൊട്ടിത്തകര്‍ന്നു വീണോ എന്നറിയാതെ കിടക്കപ്പൊറുതിയില്ല.

ഒന്ന് മറിച്ചു നോക്കി വീണ്ടും കിടക്കാം . ബൈക്കിന്റെ ശബ്ദം . സാക്രമെന്റോ ബീ വന്നു വീഴുന്ന ശബ്ദം . എന്തായാലും എണീക്കാം . ലോകം പഴയതു പോലെ തന്നെ യാണോ എന്നറിയാമല്ലോ . പത്രമെടുത്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ വാചകമടി യാണ് മുകളില്‍ താഴെ ഫോട്ടോ സഹിതമുള്ള വാര്‍ത്തയില്‍ കണ്ണുകളുടക്കി . സാക്രമെന്റോ സലോന പ്രിസണിലെ തടവുകാരിയായ സാറ വില്യംസ് ന്റെ ജയിലില്‍ വെച്ചെഴുതിയ നോവല്‍ ശനിയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ ഗ്രന്ഥകാരി വെള്ളിയാഴ്ച മരിച്ച വാര്‍ത്ത . ഹാര്‍ട്ട് അറ്റാക്ക് . പ്രകാശനം നടത്താന്‍ പ്രശസ്ത സാഹിത്യ നിരൂപകനായ ഡഗ്ലസ് ഹ്യു0 ആണ് ഏറ്റിരുന്നത്. ഗ്രന്ഥകാരിയുടെ ചിത്രവും.
കൂടുതല്‍ പി.ഡി.എഫില്‍ വായിക്കുക
Join WhatsApp News
Sudhir Panikkaveetil 2018-12-19 08:36:40
ഒത്തിരി കഥകളുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ  ഇതിവൃത്തം {plot]
കൈവിട്ടു പോകാതെ  കഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള രചനാതന്ത്രം 
ലാസർ മാഷ്ക്ക് അറിയാം. അതിലൂടെ കഥയുടെ വിഷയം (theme ) 
വായനക്കാർക്ക് മുന്നിൽ അനാവൃതമാകുന്നു. മാതാപിതാക്കളുടെ 
ജീവിതരീതി കുട്ടികളുടെ ഭാവിനിര്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന 
എന്ന സന്ദേശം നൽകുമ്പോഴും കുട്ടികൾക്കും അവരുടെ ജീവിതം 
കരുപ്പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി വിജയിക്കാമെന്ന് നായകൻറെ 
ജീവിതത്തിലൂടെ മാഷ് ബോധ്യപ്പെടുത്തുണ്ട്. സുഖമായി വായിച്ച് തീർക്കാവുന്ന 
നല്ല ശൈലിയിൽ എഴുതിയ ഒരു കഥ. സാംസ്കാരിക ആധിപത്യത്തിന്റെ സ്വാധീനം 
ജീവിത രീതികളെ നയിക്കുന്നതിന്റെ ഉദാഹരണം ഭാരതത്തിൽ കാണാം.
ഇപ്പോൾ അതിന്റെ മൂല്യം കുറയുന്നു. എങ്കിലും അത് ചിലർക്ക് സഹായകമാകുന്നുവെന്ന് മാഷിന്റെ നായകൻ വ്യക്തമാക്കുന്നു. 
മാഷിന് ഭാവുകങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക