Image

ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 17 December, 2018
ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു
കൊളോണ്‍:പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബര്‍ 15-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയ്ക്ക് കൊളോണ്‍ പോര്‍സിലെ അലക്‌സിയാനര്‍ ആശുപത്രി കപ്പേളയില്‍ ഫാ.ജോസ് വടക്കേക്കര സിഎംഐയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു ക്രിസ്മസ് സന്ദേശം നല്‍കികൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്നു ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മേരിക്കുട്ടി തോമസ് ഈവര്‍ഷത്തെ കുടുംബ സംഗമവും ക്രിസ്മസ് ആഘോഷവും ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് അവതരണം, ക്രിസ്മസ് സന്ദേശം, കരോള്‍ ഗാനങ്ങള്‍, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, ക്രിസ്മസ് ഫാദര്‍ കുട്ടികള്‍ക്ക് സമ്മാന വിതരണം എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ഗ്രിഗറി മേടയില്‍ കൃതജ്ഞതയും, പ്രസാദ് നന്ദിയും പറഞ്ഞു. സുനു ചാക്കോച്ചന്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ഈ വര്‍ഷത്തെ ക്രിസ്മസ് കുടുംബസംഗമം സമാപിച്ചു.
ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചുജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചുജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചുജര്‍മനിയിലെ കൊളോണ്‍ പോര്‍സിലെ മലയാളി കുടുംബങ്ങള്‍ ക്രിസ്മസ് ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക