Image

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ടത്‌.....

Published on 10 April, 2012
ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ടത്‌.....
ഗര്‍ഭകാലം ഏതൊരു സ്‌ത്രീയുടേയും ജീവിതത്തിലെ അവിസ്‌മരണീയമായ കാലമാണ്‌. ഇപ്പോള്‍ ഗര്‍ഭിണിയായാല്‍ എല്ലാമാസവും ഡോക്‌ടറെ കാണുന്നവരാണ്‌ സ്‌ത്രീകളില്‍ കൂടുതലും എന്നാല്‍ ശാരീരികമായി പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക്‌ സാധാരണ ഡോക്‌ടറുടെയോ നല്ലൊരു മിഡൈ്വഫിന്റെയോ സഹായം മതിയാകും. എന്നാല്‍ സമയാസമയങ്ങളില്‍ രക്‌തവും മൂത്രവും പരിശോധിക്കണം. രക്‌തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടോയെന്നും പരിശോധന നടത്തണം. ഡോക്‌ടറെ കാണുമ്പോള്‍ തങ്ങളുടെ സംശയങ്ങളെല്ലാം ദൂരീകരിക്കാന്‍ ഗര്‍ഭിണിക്ക്‌ അവസരമുണ്ടാകണം. ഗര്‍ഭകാലത്തും പ്രസവത്തോടനുബന്ധിച്ചും ശുശ്രൂഷിക്കുന്ന ഡോക്‌ടര്‍ അല്ലെങ്കില്‍ മിഡൈ്വഫുമായി നല്ലൊരു മാനസികബന്ധം ഉണ്ടാക്കിയെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. സമയാസമയങ്ങളില്‍ ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന സ്‌കാനിങ്‌ നടത്തണം. ഗര്‍ഭകാലയളവില്‍ രക്‌തസ്രാവമുണ്ടായാല്‍ ഡോക്‌ടറുടെ സഹായം തേടാന്‍ വൈകരുത്‌. വേദനയില്ലാത്ത കനത്ത രക്‌തസ്രാവവും കടുത്ത വേദനയുള്ള ഏതളവിലുള്ള രക്‌തസ്രാവവും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്‌. മനംപിരട്ടലും തലകറക്കവും ഒപ്പം ഛര്‍ദിയും ഉണ്ടാകുക, കാഴ്‌ച മങ്ങുകയോ വസ്‌തുക്കള്‍ ഇരട്ടയായി കാണുകയോ ചെയ്യുക തുടങ്ങിയവയും നിസ്സാരമായി കാണരുത്‌. കുഞ്ഞിന്റെ ചലനങ്ങള്‍ അഞ്ചാം മാസം മുതല്‍ അനുഭവപ്പെട്ടു തുടങ്ങും. അതിനാല്‍ ഡോക്‌ടറുടെ സഹായം അത്യാവശ്യം വേണ്ടപ്പോള്‍ മാത്രം തേടുക. അമിതമായി ആന്റിബയോട്ടിക്‌സ്‌ കഴിക്കുന്നതും കുഞ്ഞിന്‌ നന്നല്ല.
ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ടത്‌.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക