Image

എസ്‌എന്‍ കോളജ്‌ അലൂമ്‌നി നൊസ്റ്റാള്‍ജിയ പ്രകാശനം ചെയ്‌തു

Published on 10 April, 2012
എസ്‌എന്‍ കോളജ്‌ അലൂമ്‌നി നൊസ്റ്റാള്‍ജിയ പ്രകാശനം ചെയ്‌തു
ദുബായ്‌: വര്‍ക്കല എസ്‌എന്‍ കോളജ്‌ അലൂമ്‌നി യുഎഇ ചാപ്‌റ്റര്‍ പ്രസിദ്ധീകരണമായ എസ്‌എന്‍ നൊസ്റ്റാള്‍ജിയ പ്രകാശനം ചെയ്‌തു. അബുദാബി ഒയാസിസ്‌ ഗാര്‍ഡന്‍സ്‌ റെസ്റ്റോറന്റില്‍ നടന്ന യോഗത്തിലാണ്‌ നൊസ്റ്റാള്‍ജിയ അഞ്ചാമത്‌ ലക്കം അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ ഡോ. മനോജ്‌ പുഷ്‌ക്കര്‍ കേരള സോഷ്യല്‍ സെന്റര്‍ സെക്രട്ടറി അഡ്വ. അന്‍സാരിക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു.

യോഗത്തില്‍ എസ്‌എന്‍ കോളജ്‌ അലൂമ്‌നി പ്രസിഡന്റ്‌ വി.വി. സുനില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഹദ്‌ വെട്ടൂര്‍, രക്ഷാധികാരി ഇടവ സൈഫ്‌, എഡിറ്റര്‍ നാസിം മുഹമ്മദ്‌, മലയാളി സമാജം വൈസ്‌ പ്രസിഡന്റ്‌ യേശു ശീലന്‍, ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്റര്‍ ലിറ്റററി സെക്രട്ടറി ജയചന്ദ്രന്‍ നായര്‍, മലയാളി സമാജം ലിറ്റററി സെക്രട്ടറി എം.യു. ഇര്‍ഷാദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. നസീര്‍ പള്ളിക്കല്‍ സ്വാഗതവും നൗഷാദ്‌ ബഷീര്‍ നന്ദിയും പറഞ്ഞു.
എസ്‌എന്‍ കോളജ്‌ അലൂമ്‌നി നൊസ്റ്റാള്‍ജിയ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക