Image

പാരമ്പര്യം .....പാരമ്പര്യം...(തോമസ് കളത്തൂര്‍.)

Published on 14 December, 2018
പാരമ്പര്യം .....പാരമ്പര്യം...(തോമസ് കളത്തൂര്‍.)
പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടു, വര്‍ണ്ണ വിവേചനവും ജാതിവ്യവസ്ഥയും പ്രോത്സാഹിപ്പിക്കും വിധം മറ്റൊരു " മനുസ്മ്രിതി" , ഹൃദയവിശാലതയും നര്മബോധവുമുണ്ടെന്നു കരുതിയിരുന്ന ഒരു പുരോഹിതനില്‍ നിന്ന് കേള്‍ക്കാനിടയായി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തിയിട്ടും, മനുഷ്യന്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഒത്തുചേരലിനും വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന ഘട്ടത്തില്‍, വീണ്ടും വിഭജനത്തിനുള്ള ശ്രമം ഒട്ടും അഭികാമ്മ്യമല്ല. പാരമ്പര്യ ചിന്തകളെയും പരമ്പര വിശ്വാസങ്ങളെയും തിരുത്തിക്കുറിച്ചു കൊണ്ടാണ് ക്രിസ്തു ഭൂമിയില്‍ അവതരിച്ചതും ജീവിച്ചതും. പഴയ നിയമം മുതലുള്ള വംശാവലിയും പാരമ്പര്യവും പഠിച്ചാലും, നന്മയിലോ മഹ്ത്വത്തിലൊ അവിരാമമായ തുടര്‍ച്ച കാണപ്പെടുന്നില്ല. വഴി വിട്ടു ജീവിച്ച പ്രവാചകപുരോഹിത പുത്രന്മാരെയും കാണാന്‍ സാധിക്കുന്നു.

രാജകുടുംബങ്ങളില്‍ എന്തൊക്കെ സംഭവിച്ചു എന്നും ബൈബിളിലെ ചരിത്ര സത്യങ്ങള്‍ എടുത്തു കാണിക്കുന്നു. "അപ്പന്‍ ആന പുറത്തു കയറിയാല്‍ മകന്റെ പൃഷ്ഠത്തു തഴമ്പുണ്ടാവില്ല" എന്ന പഴമൊഴിയും പാരമ്പര്യത്തെ പ്പറ്റി പറയുമ്പോള്‍ ഓര്‍ക്കേണ്ടതാണ് . പാരമ്പര്യം ഇല്ലാതിരുന്നവരെ കൂടെ ചേര്‍ത്താല്‍ അവര്‍ക്കു എങ്ങനെ പാരമ്പര്യം ലഭിക്കും? കൂടെ ചേര്‍ത്തവരെ പാരമ്പര്യത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത് വഞ്ചന ആവില്ലേ? പാരമ്പര്യം ഇല്ലാതിരുന്നവരെ കൂടെ ചേര്‍ത്താല്‍ അവര്‍ക്കു എങ്ങനെ പാരമ്പര്യം ലഭിക്കും? കൂടെ ചേര്‍ത്തവരെ പാരമ്പര്യത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത് വഞ്ചന ആവില്ലേ?

ദൈവത്തെ അനുസരിക്കാതെ പുറത്താക്കപ്പെട്ട ആദാമിന്റെയും ഔവയുടെയും മക്കള്‍, ജ്യേഷ്ഠവകാശം സൂത്രത്തില്‍ നേടിയ യാക്കോബ് , ജേഷ്ഠന്‍ ഏശാവ്, പിന്നെ അവരുടെ പിന്തുടര്‍ച്ച. ഈ കുടുംബ ചരിത്രത്തില്‍ അപലനീയരും ദുര്മാര്ഗികളും ധാരാളം ഉണ്ടാവും. ക്രിസ്തുവിനു ശേഷം, സഭ കടന്നു വന്ന വഴികളില്‍ എന്തെല്ലാം അനാചാരങ്ങളും തെറ്റുകളും കുലപാതകങ്ങളും നടന്നിരിക്കുന്നു. നൂറ്റാണ്ടുകളിലൂടെ ചരിത്രത്തെ അവലോകനം ചെയ്യുമ്പോള്‍ എത്ര അധികം രക്ത ചൊരിച്ചിലുകള്‍, കുരിശു യുദ്ധങ്ങള്‍…….. , തെറ്റുകളുടെ പാരമ്പര്യവും കാണാതിരിക്കാനാവില്ല . നമ്മുടെ മഹത്തായ പാരമ്പര്യം എന്നൊക്കെ പറഞ്ഞു, കുറച്ചു പേരെ പുകഴ്ത്താനും അനേകരെ ഇകഴ്ത്താനും ഉള്ള ശ്രെമങ്ങളായിരുന്നു പണ്ടൊക്കെ കണ്ടു വന്നത്. മനുഷ്യരെ തുരുത്തുകളായി വിഭജിക്കാം എന്നതിനുപരി ഒരു ആത്മ പ്രശംസ. സമൂഹത്തില്‍ കാലാകാലങ്ങളില്‍ പല കുടുംബങ്ങളിലും കൂട്ടങ്ങളിലും മഹാന്മാരും ദിവ്യന്മാരും എഴുന്നേല്‍ക്കുന്നു. അത് സാധാരണമാണ്. ആ വ്യക്തികള്‍ക്ക് പ്രാധാന്യമുണ്ട്. മറ്റുള്ളവരെ അകറ്റിനിര്‍ത്താനായി അങ്ങനെ ജന്മങ്ങള്‍ ഉണ്ടാവില്ല. അതുപോലെ , അതെ കാലഘട്ടത്തില്‍ തന്നെ , അതെ കൂട്ടത്തില്‍, അനഭിലഷണീയരും സാമൂഹ്യ വിരുദ്ധരും ജനിക്കുന്നു. സീസറുടെ ഒരു പിന്‍ഗാമി പട്ടണം തീവച്ചിട്ടു കിന്നാരം വായിച്ചു രസിച്ചതും ചരിത്രം പറയുന്നു.
ഇതിഹാസങ്ങളില്‍ പാമ്പും പരുന്തും ഒരച്ഛന്റെ മക്കളാണ്. ഒരേ പിതാവിന്റെ സന്താനങ്ങള്‍ തന്നെയാണ് ദേവന്മാരും അസുരന്മാരും. ആദ്യ മാതാപിതാക്കളായി ആദാമിനെയും ഹവ്വ യെയും യെഹൂദ്യരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും അംഗീകരിച്ചിരിക്കുന്നു. പിന്നെ എന്തു പാരമ്പര്യം, എന്തു ജാതി മത സഭ വ്യത്യാസങ്ങള്‍ ? രാഷ്ട്രീയത്തിലും ഈ പാരമ്പര്യ രൂപീകരണ ശ്രെമങ്ങള്‍ നടന്നു വരുന്നു , അതിനു വേണ്ടിയുള്ള അന്യോന്യ പാരവെയ്ക്കലുകളും. പൗരോഹിത്യത്തിലും പണ്ടുമുതലേ പാരമ്പര്യ നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. മനുസ്മൃതിയും ആര്യന്മാരും ബ്രാഹ്മണരും, വര്ണവിവേചനവും ജാതിവ്യവസ്ഥയും നടപ്പിലാക്കിയത്, തങ്ങളുടെ ആധിപത്യത്തെ പരമ്പരാഗതമായി തുടരാന്‍ ഉന്നമിട്ടു ആയിരുന്നിരിക്കണം പാരമ്പര്യ ദുര്‍വിനിയോഗം നമ്മുടെ സമൂഹത്തിലോ ബന്ധത്തിലോ പെട്ടവര്‍ ജീവിത വിജയം നേടിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിതത്തില്‍ നിന്ന് നമുക്കും ഉത്തേജനം കൊള്ളാം. എന്നാല്‍ ഈ വിജയങ്ങള്‍ തങ്ങളുടെ സ്വന്തം ആണെന്ന് അവകാശപ്പെടുന്നതും സ്വയം ഒറ്റപ്പെടുകയും മറ്റുള്ളവരെ അകറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അനഭിലഷണീയവും അര്ഥശൂന്യവുമാണ് . നല്ല ബന്ധങ്ങളില്‍ അഭിമാനം കൊള്ളാം. എന്നാല്‍ ഇത് ഞങ്ങളുടെ മാത്രമാണ്, മറ്റുള്ളവരുമായി "ഇണയില്ല പിണ കൂടാനാവില്ല" എന്ന പ്രഖ്യാപനം അസ്ഥാനത്താണ്. മനുഷ്യനെ മാറ്റി നിര്‍ത്തുന്നതല്ല, ആത്മീയത, ആരെയും സഹോദര്യത്തിലേക്കു ചേര്‍ക്കപെടുന്നതാണ്. അവിടെ "പാരമ്പര്യത്തിന്" പ്രസക്തിയില്ല.
മറ്റൊരു അവകാശവാദം പാരമ്പര്യത്തില്‍ സഭയ്ക്ക് "വചനത്തെക്കാള്‍" പ്രാധാന്യം ഉണ്ടെന്നാണ്. കാരണം സഭയുണ്ടായി അനേക വര്ഷങ്ങള്ക്കു ശേഷമാണു വചനം എഴുതപ്പെട്ടു എന്നത്. വചനം എന്നത് വാക്കാല്‍ പറയപ്പെടുന്നതാണ്. "വചനം ദൈവ മായിരുന്നു " എന്ന വേദവാക്യത്തിന് വിലയില്ലാതാക്കുകയാണ്. സഭ വചനാധിഷ്ഠിതമാകണം, ഏതൊരു സംഘടനയും നിയമം (ബൈ ലോസ് ) പ്രകാരം ആയിരിക്കണം . സഭ ആണ് പ്രധാനം എന്ന് പറയുന്നതിന് പിന്നില്‍ നഷ്ട പ്പെട്ടുകൊണ്ടിരിക്കുന്ന പൗരോഹിത്യ പ്രതിച്ഛായ പുനര്‍ നിര്‍മ്മിക്കാനാവാം.
എന്തൊക്കെ പറഞ്ഞാലും ക്രിസ്തീയത , " വിശ്വാസം, പ്രത്യാശ , സ്‌നേഹം , ഇവയില്‍ വലിയതോ സ്‌നേഹം തന്നെ" എന്ന പ്രപഞ്ച സ്‌നേഹത്തില്‍ ഉറച്ചു നില്‍ക്കണം. സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആക്കേണമേ....................
Join WhatsApp News
Mathew V. Zacharia, New Yorker 2018-12-18 12:58:14
Genealogy Of our Savior Jesus includes people of all walks of life especially Tamar, Rahab and mother of king Solomon. Mathew VZcharia, New Yorker 
Anthappan 2018-12-19 08:14:58
Wait a minute, what is Tamar doing here? Didn’t she solicit sex with her father-in-law (shudder) and wasn’t that how Perez, her son, was conceived? Tamar was a woman of unidentified origin (many scholars think she was a Canaanite) who had been widowed by two of Judah’s sons, and had been promised to the third and youngest son, Shelah. Judah, fearing for the life of his third son since the Lord had struck the other two dead, delayed giving him to Tamar. In fact, he probably didn’t intend to ever allow Shelah to marry Tamar.- Do Christians claim Genealogy of Jesus want them to be associated with Tamar and Rahab? This is a big change . Most of the Christians like to be from the family of Bishops. Either from Pakalomattam family or Shankaramangalam family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക