Image

കുവൈറ്റില്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇടവക ഈസ്റ്റര്‍ ആഘോഷിച്ചു

Published on 10 April, 2012
കുവൈറ്റില്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇടവക ഈസ്റ്റര്‍ ആഘോഷിച്ചു
കുവൈറ്റ്‌: സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ മഹാഇടവകയുടെ ഈസ്‌റ്റര്‍ ശ്രുശ്രൂഷയ്‌ക്കു മലങ്കര സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ കാര്‍മികത്വം വഹിച്ചു.

ബെര്‍സ്ലീബി റമ്പാന്‍, ഫാ. ജോസ്‌ മാത്യു, ഫാ. ജോര്‍ജ്‌ സി. വര്‍ഗീസ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. സെന്റ്‌ ജോര്‍ജ്‌ യാക്കോബായ വലിയ പള്ളിയില്‍ യുകെ- അങ്കമാലി ഹൈറേഞ്ച്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ അപ്രേം കാര്‍മികത്വവും വികാരി ഫാ. സാജന്‍ പി. ജോണ്‍ സഹകാര്‍മികത്വവും വഹിച്ചു. അഹമ്മദി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഫാ. ജോര്‍ജ്‌ പാറമ്പുഴയും സെന്റ്‌ മേരീസ്‌ യാക്കോബായ ഇടവകയില്‍ ഫാ. ബിജു കാവാട്ടും നേതൃത്വം നല്‍കി.
കുവൈറ്റില്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇടവക ഈസ്റ്റര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക