Image

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു

Published on 14 December, 2018
ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കായികമേള കൈഫാന്‍ സ്‌റ്റേഡിയത്തില്‍ നടത്തപ്പെട്ടു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി ട്രസ്റ്റ് ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്മാന്‍ ബലൂണ്‍ പറത്തി ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസത്തില്‍ അമീര്‍ മുഹമ്മദ് മുഖ്യാതിഥിയായി. 

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളിന്റെ നാലു ബ്രാഞ്ചുകളില്‍നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. അധ്യാപകരുടെ 100 മീറ്റര്‍ ഓട്ടമത്സരവും നടത്തപ്പെട്ടു. കെനിയന്‍ അംബാസഡര്‍ അലി അബ്ബാസ് സമാപന ദിവസം മുഖ്യാതിഥിയായി. പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സിഇഒ അഹ്മദ് അല്‍ ഹുസാമി, ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ സോലിസ ബോണ എന്നിവരും സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ ഡോ.വി. ബിനുമോന്‍, രാജേഷ് നായര്‍, ഗംഗാധര്‍, ഷെര്‍ളി ഡെന്നിസ്, നാലു ബ്രാഞ്ചുകളിലെയും വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരും പങ്കെടുത്തു. സിബിഎസ്ഇ ക്ലസ്റ്റര്‍ മീറ്റിലെയും ദേശീയ മീറ്റിലെയും വിജയികള്‍, കുവൈത്ത് ക്രിക്കറ്റ് ടീമില്‍ ഇടം നേടിയവര്‍, മാഞ്ചസ്റ്ററില്‍ ഫുട്ബാള്‍ പരിശീലനത്തിന് അവസരം ലഭിച്ച വിദ്യാര്‍ഥി അഫ്താബ് കല്ലന്‍ എന്നിവരെ ആദരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക