Image

അനൂപിന്റെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെയെന്ന് ജോണി നെല്ലൂര്‍

Published on 10 April, 2012
അനൂപിന്റെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെയെന്ന് ജോണി നെല്ലൂര്‍
കൊച്ചി: പിറവം എംഎല്‍എ അനൂപ് ജേക്കബ് ഈ ആഴ്ച തന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്‌ടെന്നും ജോണി നെല്ലൂര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടുപോയി പിറവത്തെ ജനങ്ങളെ അവഹേളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ അനൂപിനും ലഭിക്കുമെന്നും പാര്‍ട്ടിക്ക് അനുവദിച്ച വകുപ്പുകളാണിതെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക