Image

സിപിഎം നേതാവ് എന്‍ .വരദരാജന്‍ അന്തരിച്ചു

Published on 10 April, 2012
സിപിഎം നേതാവ് എന്‍ .വരദരാജന്‍ അന്തരിച്ചു
ചെന്നൈ: സിപിഎം തമിഴ്‌നാട് ഘടകത്തിലെ മുതിര്‍ന്ന നേതാവ് എന്‍ .രദരാജന്‍ (84) അന്തരിച്ചു. രാവിലെ ചെന്നൈ ഇസബെല്ല ആശുപത്രിയിലായിരുന്നു അന്ത്യം.

തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശിയാണ്. സിപിഎമ്മിന്റെ തമിഴ്‌നാട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ എംഎല്‍എയായിരുന്നു.

കേന്ദ്രകമ്മറ്റിയംഗമായിരുന്ന അദ്ദേഹത്തെ എണ്‍പതു വയസുകഴിഞ്ഞതിനാല്‍ ഇന്നലെ സമാപിച്ച കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിലാണ് കേന്ദ്രകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക