കേരളത്തിലെങ്ങും വന്‍ വിജയം നേടിയ 96 എന്ന തമിഴ് ചിത്രത്തിന്‍റെ കന്നഡ പതിപ്പില്‍ നായികയായി ഭാവന സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. തമിഴില്‍ 96 ആണെങ്കില്‍ കന്നഡയില്‍ 99 എന്നാണ് ചിത്രത്തിന്‍റെ പേര്. കഴിഞ്ഞ ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീനെ വിവാഹം ചെയ്ത ശേഷം കന്നഡ ചിത്രങ്ങള്‍ മാത്രമാണ് ഭാവന കമിറ്റ് ചെയ്തിരുന്നത്. വിവാഹ ശേഷം ഭാവന അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
വിജയ് സേതുപതിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച 96 നൊസ്റ്റാള്‍ജിയയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. 96 കാലഘട്ടത്തില്‍ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, പരസ്പരം പ്രണയിക്കാന്‍ ആഗ്രഹിച്ച രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു റീയൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് 96ന്‍റെ കഥ. യാതൊരു കൊമേഴ്സ്യല്‍ ചേരുവകളുമില്ലാത്ത ചിത്രം വന്‍ വിജയമാണ് നേടിയത്.
കേരളത്തില്‍ 16 കോടിയുടെ കളക്ഷന്‍ ചിത്രം സ്വന്തമാക്കി.
കന്നഡത്തിലെ പ്രമുഖതാരം ഗണേഷനാണ് 99ല്‍ വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.