Image

ലാവ്‌ലിന്‍ കേസ്: പിണറായി ജൂലൈ 10 ന് ഹാജരാകണമെന്ന് കോടതി

Published on 10 April, 2012
ലാവ്‌ലിന്‍ കേസ്: പിണറായി ജൂലൈ 10 ന് ഹാജരാകണമെന്ന് കോടതി
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ജൂലൈ 10ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിബിഐ കോടതി നിര്‍ദേശിച്ചു. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറും അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവും സമര്‍പ്പിച്ച ഹര്‍ജികളും കോടതി പരിഗണിച്ചു. ഇടപാടില്‍ മുന്‍ വൈദ്യുതമന്ത്രി ജി. കാര്‍ത്തികേയന് ബന്ധമില്ലെന്നും പിണറായി സ്വന്തമായി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി കണ്‌ടെത്താനായിട്ടില്ലെന്നുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസിലെ ഒന്‍പത് പ്രതികളില്‍ പിണറായിയും ലാവ്‌ലിന്‍ കമ്പനി പ്രതിനിധികളും ഒഴികെ ആറു പേര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ലാവ്‌ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്‍ഡലിനെതിരേ വാറണ്ട് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്ന് അറിയിക്കണമെന്നും സിബിഐയോട് കോടതി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക