Image

ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്,പൃഥ്വിരാജ്

Published on 11 December, 2018
ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്,പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്നലെ അവസാനിച്ചു. ചിത്രീകരണമ് പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടോപ് അറിയിച്ചത്. മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്.

"ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്. എന്ന് പറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ്. വമ്ബന്‍ താര നിര തന്നെ ചിത്രത്തിനുണ്ട്. മഞ്ജു വാരിയര്‍ ആണ് ചിത്രത്തിലെ നായിക. . ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴിക കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എനിക്ക് എന്നും ഏറ്റവും പ്രിയപ്പെട്ടതായിരിക്കും"- പൃഥ്വിരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക