Image

കരസേനയിലെ ആയുധക്ഷാമം അഭ്യൂഹമെന്ന് ആന്റണി

Published on 10 April, 2012
കരസേനയിലെ ആയുധക്ഷാമം അഭ്യൂഹമെന്ന് ആന്റണി
ന്യൂഡല്‍ഹി: കരസേനയില്‍ ആയുധക്ഷാമമുണ്‌ടെന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങളാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം തയാറാണ്. യുദ്ധത്തിന് സൈന്യം പൂര്‍ണസജ്ജമാണെന്നും ആന്റണി പറഞ്ഞു. കരസേനയില്‍ നാല് ദിവസത്തേക്കുള്ള ആയുധങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.

ഡല്‍ഹിയില്‍ വ്യോമസേനാ കമാന്‍ഡര്‍മാരുടെ ദ്വിദിന കോണ്‍ഫറന്‍സിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ചില കുറവുകള്‍ എല്ലാക്കാലവും ഉള്ളതാണ്. ഇക്കാര്യത്തില്‍ 100 ശതമാനവും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുത്. എന്നാല്‍ സൈന്യം പിന്നോട്ടുപോയി എന്ന പ്രചാരണം ശരിയല്ലെന്നും ആന്റണി പറഞ്ഞു.

കരസേനയില്‍ ആയുധക്ഷാമം ഉണ്‌ടെന്ന് കാണിച്ച് സേനാമേധാവി ജനറല്‍ വി.കെ. സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്നതോടെയാണ് ഇത് സംബന്ധിച്ച ആശങ്കയുയര്‍ന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക