Image

വി.എസിനെ പിബിയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്ന് കാരാട്ട്

Published on 10 April, 2012
വി.എസിനെ പിബിയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്ന് കാരാട്ട്
കോഴിക്കോട്: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇത്തരം ആക്ഷേപം കള്ളപ്രചാരണമാണെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കാരാട്ട് പറഞ്ഞു.

കേരളത്തില്‍ വി.എസ് നേതൃപരമായ പങ്കാണ് വഹിക്കുന്നത്. എണ്‍പതു കഴിഞ്ഞവരെ കേന്ദ്രകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വി.എസിന്റെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി അദ്ദേഹത്തെ കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം വി.എസ് ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തയും ശരിയല്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക