Image

വെനസ്വേലയില്‍ കോസ്റ്ററിക്കന്‍ സ്ഥാനപതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Published on 10 April, 2012
വെനസ്വേലയില്‍ കോസ്റ്ററിക്കന്‍ സ്ഥാനപതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി
കാരക്കാസ്: കോസ്റ്ററിക്കന്‍ സ്ഥാനപതിയെ വെനസ്വേലയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കിഴക്കന്‍ കാരക്കാസ് മേഖലയിലാണ് സംഭവം. തലസ്ഥാനമായ കാരക്കാസില്‍ നിന്നുമാണ് കോസ്റ്ററിക്കന്‍ സ്ഥാനപതിയായ ഗ്വില്ലേര്‍മോ ചോലേലയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് ഔദ്യോഗികേന്ദ്രങ്ങള്‍ അറിയിച്ചു. ആയുധധാരികളായ അക്രമികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ചോലെലയെ തട്ടിക്കൊണ്ടുപോകുയായിരുന്നു.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോസ്റ്ററിക്കന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ചോലെലയെ തട്ടിക്കൊണ്ടുപോയവര്‍ അദ്ദേഹത്തിന്റെ ബന്ധുക്കളുമായി സംസാരിച്ചുവെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കോസ്റ്ററിക്കന്‍ സ്ഥാനപതിയ്ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.

 അതേസമയം, ഉന്നതതലത്തിലാണ് അന്വേഷണം നീങ്ങുന്നതെന്നും ചോലെലയെ ഉടന്‍ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെനസ്വേലന്‍ പ്രതിരോധമന്ത്രി താരെക് അല്‍ ഐസാമി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ അംബാസിഡറെയും ഭാര്യയേയും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക