Image

സംയുക്ത സൈനികാഭ്യാസ്സം (കവിത - പി.ഡി.ജോര്‍ജ് നടവയല്‍)

പി.ഡി.ജോര്‍ജ് നടവയല്‍ Published on 10 December, 2018
സംയുക്ത സൈനികാഭ്യാസ്സം (കവിത - പി.ഡി.ജോര്‍ജ് നടവയല്‍)
ഹാ!! നേതാവേ, വരിക;
അല്ലയോ സഹോദരാ, വരിക;
ഇത്രയും നാള്‍ നാം യുദ്ധത്തിലായിരുന്നു, 
അത് കഷ്ടമായിപ്പോയി.
ചത്തതു കീചകനെങ്കില്‍,
കൊന്നതു ഭീമനെന്നു പറയിയ്ക്കുവാന്‍, 
നാം ഇട നല്‍കി,
ലക്ഷ്മണ രേഖകള്‍ നാം അതിലംഘിച്ചു,
കഷ്ടം! വേണ്ടായിരുന്നൂ,
ശൂലം വച്ചും, കുരിശ്ശു വരച്ചും, 
ഇരുവാള്‍ ഈന്തപ്പനമുനയില്‍ വച്ചും, 
അരിവാള്‍ ചുറ്റിക നക്ഷത്ര പതാകകള്‍ 
രക്തത്തിലൊപ്പിയും 
നാം ഇത്രയും നാള്‍ വെറുതേ 
നമ്മെത്തന്നെ ചാമ്പലാക്കി;
നമ്മെ എന്നു പറഞ്ഞാല്‍ 
നമ്മുടെ തന്നെ ജനങ്ങളെ എന്നു പറയേണ്ടതില്ലല്ലോ!
വേണ്ടായിരുന്നൂ എന്നിപ്പോള്‍ തോന്നുന്നൂ, 
ഇനി പറഞ്ഞിട്ടെന്തു കാര്യം, 
നടക്കാനുള്ളതു നടന്നു, 
തടുക്കാനാവില്ലല്ലോ വിധിയെ എന്നാശ്വസിക്കാം; 
ഹാ!! നേതാവേ, വരിക;
അല്ലയോ സഹോദരാ, വരിക;
ഇനി നമുക്കൊരുമിച്ചാവാം സൈനികാഭ്യാസ്സങ്ങള്‍!! 
സമാധാനത്തിന്റെ വെള്ളരിപ്പ്രാവുകള്‍ പറക്കാന്‍ 
ഇതിലപ്പുറം നമുക്കെന്തു ചെയാനാവും!! 
വിധവകളും ദരിദ്രരും ഞങ്ങളുടെ പിന്നാലേ വരിക, 
വോട്ടു തന്നേയ്ക്കുക,
ഓട്ടപ്പാത്രങ്ങള്‍ നിങ്ങള്‍ തന്നെ വച്ചോളൂ;
ഞങ്ങള്‍ തരുന്ന ഈ മാതൃക 
സകല മലയാളി പ്രസ്ഥാനങ്ങളും 
തുടരുന്നുണ്ടല്ലോ; ല്ലേ?????

സംയുക്ത സൈനികാഭ്യാസ്സം (കവിത - പി.ഡി.ജോര്‍ജ് നടവയല്‍)സംയുക്ത സൈനികാഭ്യാസ്സം (കവിത - പി.ഡി.ജോര്‍ജ് നടവയല്‍)സംയുക്ത സൈനികാഭ്യാസ്സം (കവിത - പി.ഡി.ജോര്‍ജ് നടവയല്‍)സംയുക്ത സൈനികാഭ്യാസ്സം (കവിത - പി.ഡി.ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക