Image

മിനിയാപ്പോളിസില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെയ്‌പ്‌: മൂന്നുപേര്‍ മരിച്ചു

Published on 09 April, 2012
മിനിയാപ്പോളിസില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെയ്‌പ്‌: മൂന്നുപേര്‍ മരിച്ചു
മിനസോട്ട: മിനിയാപ്പോളിസില്‍ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവെയ്‌പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ തോക്കുധാരി അക്രമം നടത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂന്നു പേരും ഡേകെയര്‍ സെന്ററിലെ ജീവനക്കാരാണ്‌. മിനിയാപ്പോളിസില്‍ ഹോം ഡേകെയര്‍ സെന്റര്‍ നടത്തുന്ന ഡീലൂയിസ്‌ ബ്രൗണ്‍ എന്നയാളുടെ സ്ഥാപനത്തിലാണ്‌ തോക്കുധാരി ആക്രമണം നടത്തിയത്‌. സംഭവത്തില്‍ സംഭവസ്ഥലത്തു നിന്നു അക്രമി രക്ഷപെട്ടതായും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക