Image

ഡല്‍ഹിയില്‍ പന്നിപ്പനി; 6 പേര്‍ മരിച്ചു

Published on 09 April, 2012
ഡല്‍ഹിയില്‍ പന്നിപ്പനി; 6 പേര്‍ മരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത്‌ വീണ്ടും പന്നിപ്പനി മരണം. വിവിധ ദിവസങ്ങളിലായി ഡല്‍ഹിയില്‍ ഇതുവരെ ആറ്‌ പേര്‍ മരിച്ചു. ഇതേതുടര്‍ന്ന്‌ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരാകാന്‍ ആശുപത്രി അധികൃതര്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പന്നിപ്പനി ബാധിച്ച്‌ ചികിത്സയ്‌ക്ക്‌ എത്തുന്നവര്‍ക്ക്‌ പ്രത്യേക വാര്‍ഡുകളും ആശുപത്രികളില്‍ സജ്ജീകരിച്ചിട്ടുണ്‌ട്‌. രാജ്യത്ത്‌ ഈ വര്‍ഷം ഇതുവരെ 300 പേര്‍ക്കാണ്‌ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്‌. ഇതില്‍ 21 പേര്‍ മരിച്ചു. മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതല്‍ പന്നിപ്പനി ബാധ കണ്ടെത്തിയത്‌.

ഇതിനിടെ കേരളത്തില്‍ എച്ച്‌1എന്‍1 പനിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നുമാണ്‌ പനി കേരളത്തിലെത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക