Image

ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയ്‌ക്ക്‌ ഹൂസ്റ്റണില്‍ വരവേല്‌പ്‌

ജോസഫ്‌ കുരിയപ്പുറം/മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 July, 2011
ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയ്‌ക്ക്‌ ഹൂസ്റ്റണില്‍ വരവേല്‌പ്‌
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ദേവാലയത്തിന്റെ തിരുനാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനാധിപനായ അഭിവന്ദ്യ ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയെ ഇടവക ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന്‌ ഹൂസ്റ്റണിലെ ജോര്‍ജ്ജ്‌ ബുഷ്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച്‌ ആചാരപരമായി വരവേല്‌പ്‌ നല്‍കി.

ജൂലൈ രണ്ട്‌, മൂന്ന്‌ തിയ്യതികളില്‍ ആഘോഷമായി കൊണ്ടാടപ്പെടുന്ന വിശുദ്ധ പത്രോസ്‌ ശ്ലീഹായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ പെരുന്നാളില്‍ അഭിവന്ദ്യ ഒസ്‌താത്തിയോസ്‌ തിരുമേനി ആദ്യാവസാനം പങ്കെടുക്കുന്നതും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച്‌ വിശ്വാസികളെ അനുഗ്രഹിക്കുന്നതുമാണ്‌. മികച്ച ബൈബിള്‍ പ്രഭാഷകനും സുറിയാനി പണ്ഡിതനുമായ തിരുമേനി ഉപരിപഠനാര്‍ത്ഥം നിരവധി വര്‍ഷങ്ങള്‍ അമേരിക്കയില്‍ ചിലവഴിച്ചിട്ടുണ്ട്‌.

ബൃഹത്തായ സുഹൃദ്‌ബന്ധങ്ങളുള്ള അഭിവന്ദ്യ തിരുമേനിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും, ബന്ധപ്പെടുന്നതിനും, വിശുദ്ധ പത്രോസ്‌ ശ്ലീഹായുടെ പെരുന്നാളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരവാഹികള്‍ ഏവരേയും ഭക്തിപുരസ്സരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: മാത്യു ഉതുപ്പ്‌ (സെക്രട്ടറി) 713 447 9339, ഷിജിന്‍ 409 354 1338.
ഐസക്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയ്‌ക്ക്‌ ഹൂസ്റ്റണില്‍ വരവേല്‌പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക