Image

അമിതാബ്‌ ഉദര രോഗ ബാധിതനെന്ന്‌ റിപ്പോര്‍ട്ട്‌

Published on 09 April, 2012
അമിതാബ്‌ ഉദര രോഗ ബാധിതനെന്ന്‌ റിപ്പോര്‍ട്ട്‌
മുംബൈ: സൂപ്പര്‍ താരം അമിതാഭ്‌ ബച്ചന്‌ വീണ്ടും ഉദര രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്‌. ചൊവ്വാഴ്‌ച വീണ്ടും സി.ടി സ്‌കാനെടുക്കേണ്ടി വരുമെന്ന്‌ തന്റെ ബ്ലോഗിലൂടെ അദ്ദേഹം വ്യക്തമാക്കി. കടുത്ത വയറുവേദനയാണ്‌ അനുഭവപ്പെട്ടതെന്നും വേദനസംഹാരിയുടെ സഹായത്തോടെയാണ്‌ രണ്ടുദിവസം കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രണ്ടുമാസം മുമ്പ്‌ നടന്ന ഉദര ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വിശ്രമത്തിലായിരുന്നു. ഫെബ്രുവരി 11നാണ്‌ 69 കാരനായ ബച്ചന്‍ അന്ധേരിയിലെ സെവന്‍ ഹില്‍സ്‌ ഹോസ്‌പിറ്റലില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക