Image

സോണിക മേനോനു സി.എന്‍.എന്‍. യംഗ് വണ്ടേഴ്‌സ് ബഹുമതി

Published on 09 December, 2018
സോണിക മേനോനു സി.എന്‍.എന്‍. യംഗ് വണ്ടേഴ്‌സ് ബഹുമതി
സി.എന്‍.എന്‍. ഹീറോസ്-യംഗ് വണ്ടേഴ്‌സ് ബഹുമതി ലഭിച്ച 5 പേരില്‍ ചിക്കാഗോയില്‍ നിന്നുള്ള സോണിക മേനോനും ഉള്‍പ്പെടുന്നു

തന്റെ ബര്‍ത്ത്‌ഡേക്കു മാതാപിതാക്കള്‍ വലിയ ആഘോഷം സംഘടിപ്പിക്കുമ്പോള്‍ യാതൊരു ആഘോഷവുമില്ലാതെ നിരവധി കുട്ടികളുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണു സോണിക ബര്‍ത്ത്‌ഡേ ഗിവിംഗ് പ്രോഗ്രാം എന്ന ചാരിറ്റിക്കു കഴിഞ്ഞ വര്‍ഷം രൂപം നല്കിയത്. അന്നു സോണികക്കു 14 വയസ്.

കേക്ക്, കാന്‍ഡി, സ്റ്റഫ്ഡ് ആനിമല്‍ തുടങ്ങി വിവിധ വസ്തുക്കള്‍ നിറച്ച വലിയ ബോക്‌സ് സമ്മാനിക്കുകയാണു സോണികയുടെ പദ്ധതി. ഇപ്പോള്‍ 17 സംഘടനകള്‍ ഇതുമായി സഹകരിക്കുന്നു. 550-ല്‍ പരം ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഒരു വര്‍ഷത്തിനിടയില്‍ നടത്തി.

പ്രായം ചെന്നാര്‍ക്കു വേണ്ടി ഇതേ പ്രോഗ്രാമുമായി സോണികയുടെ പതിമ്മൂന്നുകാരിയായ കസിന്‍ റീന തല്വാറും രംഗത്തിറങ്ങി.

സോണികയുടെ അനുജന്‍ റോബിന്‍ മേനോന്‍, റിന്നയുടെ അനുജത്തി അന്യ തല്വാര്‍ എന്നിവരും ടീമിലുണ്ട്
സോണികയും അനുജനും കരാട്ടെ ബ്ലാക്ക് ബെല്ട്ട് ആണ്. അതു പോലെ സോണിക ഭരതനാട്യം നര്‍ത്തകിയുമാണ്.
ന്യുക്വ വാലി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണു സോണിക

Interested donors can contribute at their website, birthdaygivingprogram.club, or GoFundMe page, gofundme.com/birthdaygivingprogram.
സോണിക മേനോനു സി.എന്‍.എന്‍. യംഗ് വണ്ടേഴ്‌സ് ബഹുമതി
Sonika Menon, back row center, founded the Birthday Giving Program to provide parties for those who might not otherwise celebrate them and enlisted the help of her cousins, Rinna Talwar, far left, and Anya Talwar, front, and her brother, Rohin Menon, far right. (The Birthday Giving Program)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക