Image

പറക്കും പക്ഷിയെ പിടിക്കുന്നവര്‍ (കഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Published on 09 December, 2018
പറക്കും പക്ഷിയെ പിടിക്കുന്നവര്‍ (കഥ: അബ്ദുള്‍ പുന്നയൂര്‍ക്കുളം)
അവന്‍ റൂബിയുമായി മനിലയിലെ നൃത്ത(Disco)ശാലയില്‍ പ്രവേശിച്ച ഉടനെ ഏറിയ വെട്ടത്തില്‍ അവന്റെ കണ്ണഞ്ചി. വാദ്യോപകരണങ്ങളുടെ സാന്ദ്രസംഗീതം കാതിലും ഇരമ്പി. മുഖത്തെ അപരിചിത ഭാവപ്പകര്‍ച്ച റൂബി ശ്രദ്ധിക്കാതിരിക്കട്ടെ എന്നവന്‍ ആശിച്ചു. പുറത്തെ കൊടുംചൂടില്‍ നിന്നു വന്ന അവന്റെ മേനിയില്‍ എയര്‍ കണ്ടീഷണ്‍ കുളിരുകോരിയിട്ടപ്പോള്‍ സുഖം തോന്നി. ഒരുനിമിഷം അന്തിച്ചു നില്ക്കുമ്പോള്‍ റൂബി കൈപിടിച്ചു സോഫ്റ്റഡ്രിങ്ക്‌സ് കൗണ്ടറിന്നടുത്തേക്ക് നയിച്ചു. അവള്‍ കൈപിടിച്ചപ്പോള്‍ അതൊരു പ്രത്യേക അനുഭവമായി തോന്നി.റൂബി ഇതിനുമുമ്പ് പല നേരമ്പോക്കുകള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര സ്വാതന്ത്രൃം കാണിçന്നത്.

റൂബി ശീതളപാനീയത്തിനു ഓര്‍ഡര്‍ കൊടുത്തു ബെയററുമായി സംസാരിക്കവെ, നോട്ടം മുഴുവന്‍ അവളിലായിരുന്നു. നീണ്ടു മെലിഞ്ഞ സുന്ദരാംഗി. മുടി ഭംഗിയായി ബോബ് ചെയ്തിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ ഒരു ഹിന്ദി ചലച്ചിത്ര താരത്തിന്റെ ഛായയുള്ള ഫിലിപ്പൈന്‍ സുമുഖി.
പാതികഴിച്ച പാനീയം കൗണ്ടറില്‍ വയ്ക്കാന്‍ സഹായിച്ചുകൊണ്ടവള്‍ പുഞ്ചിരിതൂകിക്കൊണ്ട് ബാള്‍റൂമിലേക്ക് ക്ഷണിക്കുന്നു. ഡിസ്‌കൊയ്ക്കു വരുമ്പോള്‍ നൃത്തമറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നെങ്കിലും റൂബിയുടെ അമ്മ, മേരിയുടെ പ്രോത്സാഹനത്തിനു വഴങ്ങി.

ഡാന്‍സ് ഹാളിലേക്കു പ്രവേശിക്കുമ്പോള്‍ റുബിയുടെ കയ്യില്ലാത്ത ഫ്രോക്ക് ധരിച്ച ചുമലിലും നീളം കൂടിയ കൈകളിലും പ്രകാശരേണുക്കള്‍ കള്ളികളും പുള്ളികളും വരച്ചു, മിന്നിമറയുന്നത് ചേതോഹരമായിരുന്നു.ഡാന്‍സ് ചെയ്യുന്നതിനൊപ്പം റൂബി തന്നെ ഡാന്‍സ് കൂടി പഠിപ്പിക്കുന്നുണ്ടെന്ന് തോന്നി.നൃത്തം കഴിഞ്ഞു ജീപ്പ് പോലെത്തെ ജിപ്പ്‌നിയില്‍ തിരിച്ചുവരുമ്പോള്‍ പിന്‍സീറ്റില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോളവള്‍ കഠിനചൂടിനെ പഴിച്ചു, മുഖത്ത് പൊടിയുന്ന വിയര്‍പ്പുമണികള്‍ചെറിയ തൂവാലകൊണ്ട് ഒപ്പിക്കൊണ്ടിരുന്നു.
സ്വന്നേരത്തെ മൗനത്തിനുശേഷം റൂബി: ബാബു അമേരിക്കയിലേക്കു പോകാന്‍ തീരുമാനിച്ചു, അല്ലേ?’
ഹെലനെ അനുഗമിക്കാന്‍ അമേരിക്കന്‍ വിസയ്ക്കപേക്ഷിച്ചിരുന്നു. അതുലഭിച്ച വിവരംറൂബി അറിഞ്ഞതു മുതല്‍ ഈ ചോദ്യം പ്രതീക്ഷിച്ചിരിക്കയായിരുന്നു. ഇപ്പോഴും എന്താണു പറയേണ്ടതെന്നറിയില്ല:ധൈര്യം സംഭരിച്ചു മൂളി.
അവള്‍ വീണ്ടും മൗനം തുടര്‍ന്നു.
ഞങ്ങളുടെ ഇടയില്‍ മൗനത്തിന്‍ സാന്ദ്രത.

മനം വീണ്ടുമൊരു ന്യായീകരണത്തിനൊരുങ്ങുന്നു.
ഹെലനെ കാണാനാണ് ഫിലിപ്പൈന്‍സില്‍ വരാനിത്ര സാഹസം കാട്ടിയത്. സ്‌നേഹിക്കുന്ന പിതാവിനോടുപോലും കളവു പറയേണ്ടി വന്നു.
താന്‍ പഠിച്ചുയര്‍ന്നു കാണാനാഗ്രഹിക്കുന്ന അച്ഛനോട്, ഫിലിപ്പൈന്‍സില്‍ പോകുന്നതിനു പറ്റിയകാരണം കാണാതെകുഴങ്ങി. ഹെലനുമായുള്ള ബന്ധം അമ്മയടക്കം എല്ലാവര്‍ക്കുമറിയാം. ഹെലനെ കാണലാണ് പ്രധാനം, പഠിക്കലല്ലെന്നു സുഹൃത്തുക്കള്‍ക്കും അറിയാം; അതാരും അച്ഛനെ അറിയിക്കരുതെന്ന് അവരെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

അച്ഛന്‍ കിടക്കുന്ന ചാരുകസേരയുടെ പിന്നില്‍ നിന്നു സ്വരമേറെ താഴ്ത്തിക്കൊണ്ട്: മാസ്‌റ്റേഴ്‌സ് ബിരുദത്തിനു ഫിലിപ്പൈന്‍സില്‍പോകാന്‍ വിചാരിçന്നു.’
അച്ഛന്‍ നീരസത്തോടെ ഉച്ചത്തില്‍: ഈ രാജ്യത്തൊന്നും പഠിച്ചാല്‍ പോരെ?’
ഒരുനിമിഷത്തെ നിശബ്ദയ്ക്കു ശേഷം: കാര്‍ഷിക ഗഷേണത്തിനു ഫിലിപ്പൈന്‍സാണ് ഏറ്റം നല്ല രാജ്യം.’
അച്ഛന്‍ ഭാഗ്യത്തിനു കൂടുതലൊന്നും ചോദിച്ചില്ല; ഒന്നു നീട്ടിമൂളിയതല്ലാതെ.ഒരുപക്ഷേ അമ്മ, പഠിപ്പിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ടാവും.

സിംഗപ്പൂരിലെ അച്ഛന്റെ സുഹൃത്തു വഴി യാത്രാസൗകര്യങ്ങള്‍ ചെയ്തു തന്നു.

അമ്മയുടെ ആവലാതി:നീ എങ്ങനെ മോനെ ഒരു കൊല്ലത്തോളം ഞങ്ങളെ വിട്ടുപിരിഞ്ഞു പോകും? ഇന്നാളൊരു രാത്രി നീ വരാതിരുന്നപ്പോള്‍, അച്ഛനൊരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല!’
അമ്മയുടെ സ്വരത്തില്‍ ഭയം. അച്ഛനേക്കാളേറെ ആശങ്ക അമ്മയ്ക്കാണെന്നറിയാം. ആലോചിക്കുന്തോറും സങ്കോചം ഏറി വരുന്നു; അധീരനാകുന്നു. സ്വയം കുറ്റപ്പെടുത്താന്‍ ഉദ്യമിെച്ചങ്കിലും, എടുത്ത തീരുമാനത്തിലുറച്ചു നിന്നു. ഇരുപത്തിമൂന്ന് വയസ്സായില്ലെ എന്നു സമാധാനം കണ്ടെത്താന്‍ ശ്രമിച്ചു.

ജിപ്പ്‌നി ലാന്റ്‌ലേഡി അറോറയുടെ വീടിനു മുന്നിലെത്തിയപ്പോഴാണ് പരിസരബോധമുണ്ടായത.് വീട്ടിലെത്തിയ ഉടനെ, റൂബി അവളുടെ ചെറിയ ഹാന്റ്ബാഗ് സിറ്റിംങ് റൂമിലെ സോഫയിലേക്കെറിഞ്ഞു, മുകളിലേക്കു കയറവേ അമ്മയോടായി: ബാബു അടുത്താഴ്ച അമേരിക്കയിലേക്കു പോകുന്നു.’ അത് പറഞ്ഞവള്‍ബെഡ്‌റൂമിന്റെ കതകു വലിച്ചടച്ചു.

ഒന്നും മിണ്ടാനാവാതെ സോഫയിലമര്‍ന്നു.

സമയം നീങ്ങുന്നില്ലെന്നു തോന്നിയപ്പോള്‍ ഒരു മാസികയുടെ താളുകള്‍ അലസമായി മറിച്ചു കൊണ്ടിരുന്നു. അസ്വസ്ഥതയേറുന്നു. റൂബിയുടെ അമ്മയോട് എന്താണ് പറയേണ്ടത്? അമ്മയാണ് ഞങ്ങളെ അടുപ്പിക്കുന്നതിനു ഏറെ ഇച്ഛിക്കുന്നത്. റൂബിയുടെ സ്‌നേഹിത, ആനബെല്ലും അറോറയും എല്‍മോയും എല്ലാം ഞങ്ങളെ ഒന്നിച്ചു കാണാനാഗ്രഹിക്കുന്നു, താനൊഴികെ!
മേരിയുടെ ചോദ്യം പ്രതീക്ഷിച്ചപോലെ വന്നു:ഭബാബൂ, ഹെലനെ പിന്തുടരാന്‍ എന്നാണ് അമേരിക്കയ്ക്ക് പോകുന്നത്?’
സ്‌നേഹിക്കുന്നവരെ വ്രണപ്പെടുത്തുന്നതില്‍ വിഷമമുണ്ടെങ്കിലും, സത്യം പറയാതെ വയ്യ: അടുത്താഴ്ച.’

രണ്ടുമൂന്നു വര്‍ഷമായി തൂലികാ (ജലി ളൃശലിറ) സുഹൃത്തായ ഹെലനുമായി കത്തിടപാടുകള്‍ നടത്തുന്നു. എത്ര മോഹന സ്വപ്നങ്ങളും ആശയങ്ങളും കൈമാറി. കത്ത് പ്രതീക്ഷിച്ചതിലും ഇത്തിരി വൈകിയാല്‍ തുടങ്ങും ഹൃദയം അവളെപ്പറ്റി അന്വേഷണം. ഇടക്ക് അവളയച്ചഫോട്ടോകള്‍ നോക്കും: ജീവനുള്ള കണ്ണുകള്‍, തുടിക്കുന്ന യൗവനം. സൗന്ദര്യം അവളില്‍ ഊറിക്കൂടിയിരിക്കയാണെന്നു തോന്നും.

അവസാനമായി വന്ന കത്തിലെ വരികള്‍ ഓര്‍മ്മിച്ചു:ബാബു വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുന്നു, ഇനിയും കാത്തിരിക്കാന്‍ സമയക്കുറവ് അനുവദിക്കുമോന്ന് തോന്നുന്നില്ല. രണ്ടു മാസത്തിനുള്ളില്‍ ഞാനമേരിക്കയിലേക്ക് പോകയാണ്; അതിനുള്ളില്‍ ബാബുവിനെ കാണണം.’
എത്രയും പെട്ടെന്ന് ഹെലന്റെ അടുത്തെത്താന്‍ മനസ് വെമ്പി.

മനില എയര്‍പോര്‍ട്ടില്‍ എല്‍മോ പിക്കുചെയ്യാന്‍ വന്നിരുന്നു. എല്‍മോയെ, കത്തിലൂടെ ഹെലന്‍ പരിചയപ്പെടുത്തിയിരുന്നു.അവളുടെ മിക്ക കത്തിലും എല്‍മോയെപ്പറ്റി നല്ല രണ്ടു വരികളുണ്ടാകും. എല്‍മോ ഹെലന്റെ സ്‌നേഹിതയുടെ ഭര്‍ത്താവാണ്.

എയര്‍പോര്‍ട്ടില്‍ നിന്ന് വരുമ്പോള്‍ എല്‍മോപറഞ്ഞു, രണ്ടാഴ്ച മുമ്പ് ഹെലന്‍ അമേരിക്കയ്ക്കു പോയഞെട്ടിക്കുന്ന വിവരം.
ഹെലന്‍ പോകുന്നതിന്റെ മുമ്പ് അവളുടെ അടുത്തെത്താന്‍ പ്രയത്‌നിച്ചിരുന്നു; കഴിഞ്ഞില്ല.

മനിലയിലെത്തിയതില്‍പിന്നെറൂബിയുമായുള്ള ബന്ധം ഝടുതിയിലാണ് വളര്‍ന്നു വന്നത്. മനിലയില്‍ ലാന്റ്‌ലേഡി അറോറയുടെ വലിയ വീട്ടില്‍ എല്‍മോ താമസസൗകര്യം ചെയ്തുതന്നതിന്റെ പിറ്റേന്ന്‌നടക്കാനിറങ്ങിയതായിരുന്നു.

തിരിച്ചുവരുമ്പേള്‍ ഒരുചെറിയ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ പോയി.അവശ്യസാധനങ്ങള്‍ വാങ്ങി പണം കൊടുക്കുമ്പോള്‍ പ്രസരിപ്പുള്ള കാഷീറോട് തഗാലോ’ എന്താണെന്ന് ചോദിക്കാന്‍ തോന്നി.
അവള്‍ ഔത്സുക്യത്തോടെ അതു നാട്ടുഭാഷയെന്ന് പറഞ്ഞു. തുടര്‍ന്നു സംസാരം തഗാലോയില്‍ നിന്നു പ്രാദേശിക ഭാഷകളില്‍ ചെന്നെത്തി. അവളുടെ മധുരഭാഷണം കേട്ടുനില്ക്കുമ്പോള്‍ തോന്നി അവള്‍ക്കപ്പോള്‍ തന്നെ ഫിലിപ്പൈന്‍ ദ്വീപസമൂഹങ്ങളെപ്പറ്റിയും അവരുടെ ഭാഷകളെപ്പറ്റിയും മനസ്സിലാക്കി തരണമെന്ന്.

ഒരുപക്ഷേ, റൂബി കാണിക്കുന്ന പ്രത്യേക താന്ര്യം കണ്ടിട്ടാവണം അവളുടെ മാനേജറെന്ന് തേന്നിçന്ന സ്ത്രീ, അതിലെ വന്നു റൂബിയോട് എന്തോ ആംഗ്യം കാട്ടി. അവളതു ഗൗനിക്കാതെ വര്‍ത്തമാനം തുടര്‍ന്നപ്പോള്‍ കണ്ണുകള്‍ അവളില്‍ ഓടിക്കളിച്ചു.

ചന്ദനച്ചാറില്‍ മുക്കിയെടുത്ത കൃശഗാത്രി,തുളുമ്പുന്ന താരുണ്യം, വശ്യമായ ചിരി.
റൂബി അടുത്തകസ്റ്റമറെ വിട്ട ശേഷം സംസാരം തുടര്‍ന്നു.
അവളോടു സംശയം ചോദിക്കാന്‍ വന്ന ഒരു കസ്റ്റമറെ തന്ത്രപൂര്‍വ്വം മാനേജരുടെ അടുത്തേക്കയച്ചു.

ഞങ്ങളുടെ ശൃംഗാരം തുടരുന്നതില്‍ അലോസരപ്പെട്ടിട്ടാവണം ആ സ്ത്രീ വീണ്ടും വന്നു കണ്ണുരുട്ടി.
റൂബിയുടെ അരുണിമ കലര്‍ന്ന അധരത്തില്‍ നിന്നും ശബളസുമങ്ങള്‍ പോലെ ഉതിര്‍ന്നു വീഴുന്ന സ്വരധാര കേള്‍ക്കുന്നത് ഒരു സൗഭാഗ്യമായി തോന്നിയെങ്കിലും, ആ ചന്തമുള്ള മുഖത്തുനിന്നും കണ്ണുകള്‍ പറിച്ചെടുത്തു, കാലുകള്‍ ഇളക്കിയെടുത്ത് മനമില്ലാ മനമോടെ അവിടെ നിന്ന് പിന്‍വാങ്ങി.

രണ്ടു ദിവസം കഴിഞ്ഞാണറിയുന്നത് റൂബിയും അവളുടെ അമ്മയും,അറോറയുടെ വലിയ വീട്ടില്‍ താല്‍ക്കാലികമായി് പാര്‍ക്കുന്നു.

അറോറയുടെ വീടിന്റെസ്വീകരണമുറിയില്‍ഒരുചെറിയ കിച്ചനുണ്ട്. അവിടെ രണ്ടു സോഫയും മുന്നു നാലു കസേരകളുമുണ്ട്. റസിഡന്റ്‌സ് കോഫി കിച്ചനില്‍ നിന്നെടുത്തു, സോഫയിലിരുന്ന് സല്ലാപം നടത്തും. താന്‍ റിസപ്ഷനില്‍ വരുമ്പോഴൊക്കെ, മിക്ക സമയത്തും മേരി അവിടെ കാപ്പിയും കുടിച്ചു സിഗരറ്റും വലിച്ചിരിക്കും. ഞങ്ങള്‍ സംഭാഷണത്തിലേര്‍പ്പെടും.

അരുമസന്തതിയായ റൂബിയെമേരിക്കു ജീവനാണ്. റൂബിക്ക് രണ്ടു വര്‍ഷത്തെ കോളെജ് വിദ്യാഭ്യാസമുണ്ടെങ്കിലും, പഠനം തുടരാതെ കാഷീറായി ജോലി ചെയ്യുന്നു.

റൂബിയുടെ ഒഴിവു ദിനങ്ങളിലും ജോലി കഴിഞ്ഞുവന്നാലും സ്വീകരണമുറിയില്‍ റൂബിയും മേരിയും അറോറയും എല്ലാം ഒത്തുകൂടും. മേരി സംസാരപ്രിയയാണ്. സംഭാഷണത്തിനു മേനികൂട്ടാന്‍ ചിലപ്പോഴൊക്കെ റൂബിയുടെ അഴകൊഴുന്ന കനകശിന്മായ ആനബെല്ലും, ഇടയ്‌ക്കൊക്കെ എല്‍മോയും ഞങ്ങളുടെ സരസസമാജത്തില്‍ പങ്കുചേരും.

റൂബിയുടെ ഒഴിവു ദിവസങ്ങളില്‍ അവളും ആനബെല്ലും താനും പുറത്തുപോകും. ഞങ്ങള്‍ മനിലയിലെ സര്‍വ്വകലാശാലയടക്കം പല വിനോദ സ്ഥലങ്ങളും സന്ദര്‍ശിക്കും. റൂബിക്കു കിട്ടിയ സമയം തന്നെ ഫിലിപ്പൈസിനെപ്പറ്റി കൂടുതല്‍ ഗ്രഹിപ്പിക്കാന്‍ വിനിയോഗിച്ചു.
ഞങ്ങള്‍ അറിയാതെ ഒന്നാവുന്നതുപോലെ.
രണ്ടുമാസം പോയതറിഞ്ഞില്ല.

അതിനിടെ, ഹെലന്റെ ചിന്ത മനസ്സിനെ മഥിക്കുന്നു. ഹെലന്‍ തന്റെ ജീവന്റെ ഭാഗമായി ഇപ്പോഴും നിലനില്ക്കുന്നു. അവളെ കാണാന്‍ ഹൃദയം തിടുക്കം കൂട്ടുന്നു; അനുഗമിക്കാന്‍ അവളുടെ കുടുംബക്കാരും പ്രോത്സാഹിപ്പിക്കുന്നു.

അമേരിക്കയിലെത്തി സാന്റിയാഗോ എയര്‍പോര്‍ട്ടില്‍ നിന്നും ഹെലനു ഫോണ്‍ ചെയ്തു.ബ്രൂണോ എന്നയളാണ് ഫോണെടുത്തത്.അയാള്‍ക്കു തന്റെ പേര് എളുപ്പം തിരിച്ചറിഞ്ഞു. അയാള്‍ ഹെലന്റെ സ്‌നേഹിത—യുടെ ഭര്‍ത്താവാണെന്നു പറഞ്ഞു പരിചയപ്പെടുത്തി:ഉടന്‍ വന്നു പിക്കു ചെയ്യാം.’
കാത്തുനിന്നു. വാച്ചില്‍ നോക്കി. ഫോണ്‍ ചെയ്തിട്ടു നാലഞ്ചു മിനുട്ടേ ആയുള്ളൂ, എന്നിട്ടും ഹെലനെ കാണാന്‍ അക്ഷമ…

ആദ്യമായാണ് ഹെലനെ കാണുന്നു എന്നോര്‍ത്തപ്പോള്‍ അന്തഃകരണം ആകാംക്ഷാഭരിതമായി. വരുന്ന കാറെല്ലാം ബ്രൂണോയുടേതാണെന്ന് സംശയിച്ചു.
ഹെലന്‍െറ ഓര്‍മ്മകളില്‍ വിഹരിക്കുമ്പോള്‍ ഒരു ചെമന്ന ടൊയോട്ടോ മുന്നില്‍ വന്നു നിന്നു.
ബ്രൂണോ:മുഷിഞ്ഞോ?’
ഇല്ല.’
വരൂ, നമുക്കു പോകാം.’
വെറും പത്തു മിനിട്ടു ഓടേണ്ട ദൂരമേയുള്ളു, എന്നിട്ടും കണ്ണുകള്‍ എവിടെയും ഹെലനെ പരതിക്കൊണ്ടിരുന്നു. റസിഡന്‍ഷ്യല്‍ ഏരിയായിലെ ഓരോ വീടിനു മുന്നിലും അവള്‍ തനിക്കായി അണിഞ്ഞൊരുങ്ങി നില്ക്കുന്നതുപോലെ.
വീടടുക്കുന്തോറും ഓരോ വീടും ബ്രൂണോയുടേതാണെന്ന് തോന്നുന്നതുപോലെ. ഒടുവില്‍ ജിജ്ഞാസ ചോര്‍ന്നൊലിച്ചു.

ബ്രൂണോ വീടിനു നേര്‍ക്കു വിരല്‍ ചൂണ്ടി.
ആ വീടിന്റെ ബാല്‍ക്കണിയിലും ജാലകവിരിക്കടുത്തും കണ്ണുകള്‍ ഉഴറി.
ബ്രൂണോ കൈയിലെ താക്കോല്‍ കൊണ്ട് കതകു തുറന്നു.
ഇരിപ്പുമുറി ശ്യൂന്യമായിരുന്നു.കണ്ണുകള്‍ അവിടേയും നിരീക്ഷണം തുടരുമ്പോള്‍, ബ്രൂണോ ഇരിക്കാന്‍ സോഫ ചൂണ്ടിക്കാട്ടി.
ക്ഷമയില്ലാനിമിഷങ്ങള്‍...

രണ്ടുമൂന്ന് മിനിറ്റു കഴിഞ്ഞു കാണും, ഒരു ചെറു ചിരിയോടെ ഹെലന്‍ അഭിമുഖമായി വന്നിരുന്നു. ആകര്‍ഷകമായ അംഗലാവണ്യം.കവിളിണകളില്‍ അഴകിന്റെ നിറക്കൂട്ട്. മസ്ക്കാരയെഴുതിയ വിടര്‍ന്ന മിഴികള്‍. കണ്ണില്‍ യൗവ്വനം കത്തിനില്‍ക്കുന്നു. ഒറ്റനോട്ടത്തില്‍ അവളൊരു അഴകൊഴുകുന്ന സ്വര്‍ണ്ണവിഗ്രഹമെന്നേ തോന്നൂ.
ഫോട്ടോയില്‍ കണ്ട അതേ ഛായ.
യാത്രാസുഖത്തെപ്പറ്റി ചിലതുചോദിച്ചശേഷം അവള്‍ അകത്തേക്കു പോയി.പോയതു വളരെ പെട്ടെന്നായി തോന്നി.

അന്നേരം കഴിഞ്ഞു നേ കാപ്പിയുമായി വന്നു.ഉപചാരമുള്ള ആതിഥേയയെപ്പോലെ, നേ കാപ്പി മുന്നില്‍ വച്ചിട്ടുസ്വയം പരിചയപ്പെടുത്തി:നേ ഹെലന്റെ സ്‌നേഹിതയും, ബ്രൂണോ അവളുടെ ഭര്‍ത്താവുമാണ്. ഹെലന്‍ താല്‍ക്കാലികമായി അവിടെ വസിക്കുന്നു.
നേ തന്റെ ഫിലിപ്പൈന്‍ ജീവിതത്തെപ്പറ്റി അന്വേഷിച്ചശേഷം: ബാബു ഫിലിപ്പൈന്‍സില്‍ വന്നുവെന്ന് ഞങ്ങളറിഞ്ഞെങ്കിലും, ഒരിക്കലും അമേരിക്കയിലേക്ക് വരുമെന്ന് ഹെലന്‍ നിനച്ചില്ല.’
തുടര്‍ന്നു നേ, ഹെലന്റെ ബോയ്ഫ്രണ്ടിന്റെ ഉയര്‍ന്ന ജോലിയും കുടുംബമഹിമയും ഔദാര്യശീലവും സ്വഭാവശുദ്ധിയും മറ്റും പ്രകീര്‍ത്തിച്ചുപോകുമ്പോള്‍, ഹ്യദ—ന്തത്തില്‍ റൂബിയുടെ സുന്ദരവദനം ശോഭയോടെ തെളിഞ്ഞകൊണ്ടിരുന്നു. യഥാര്‍ത്ഥത്തില്‍തന്നെ സ്‌നേഹിക്കുന്നത് റൂബിയെന്നും,അവളാണ് കൂടുതല്‍ മനോഹരിയെന്നുംതോന്നി.

താന്‍ ചോദിക്കുന്ന ഓരോ സംശയങ്ങള്‍ക്കും റൂബികാതുകൂര്‍പ്പിച്ചു പിടിക്കുന്നതുപോലെ. അവള്‍അറേബ്യന്‍ നര്‍ത്തകിയെപ്പോലെ അരയില്‍ പൊന്നരഞ്ഞാണം ചാര്‍ത്തി ഡാന്‍സിനായി ക്ഷണിക്കുന്നു. ഓരോ താളത്തിനൊത്തും ചുവടുവയ്ക്കാന്‍ പഠിപ്പിക്കുന്നു.ഓരോ റൊമാന്റിക്ക് പാട്ടിനൊത്ത് മാറില്‍ കൊച്ചു കുഞ്ഞിനെപ്പോലെ തലചായ്ക്കുന്നു.

എത്രയും വേഗം റൂബിയുടെ അരികിലെത്താന്‍ മനം ബദ്ധപ്പെടുന്നു.
നേയുടെ പതുപതുത്ത സോഫ പരുപരുത്തതായും മധുരമുള്ള കാപ്പി കൈയ്ക്കുന്നതായും വിസ്താരമേറിയ മുറി ഇടുങ്ങിപ്പിടിച്ച് ശ്വാസം ബുദ്ധിമുട്ടിക്കുന്നതായും, അവിടം വിട്ടോടാനും തോന്നി.

ഉള്ളിലെ കൊടുങ്കറ്റന്ം കെട്ടടങ്ങിയപ്പോള്‍ ഹെലനോടു വിദ്വേഷം തോന്നിയില്ല.അവളുടെ കത്തിലെ വാചകങ്ങള്‍ അയവിറക്കിയപ്പോള്‍ ഒന്നിലും ഒരു വീണ്‍വാക്കും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല: നേരില്‍ കാണണമെന്നും അന്യോന്യം കൂടുതല്‍ അറിയണമെന്നുമല്ലാതെ.

എങ്കിലും രണ്ടു മാസത്തിനിടെ,അവള്‍ക്കൊരു ബോയ്ഫ്രണ്ടുള്ള വിവരം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഈ നീണ്ടയാത്ര ഒഴിവാക്കി,ആ സമയം റൂബിയെ അടുത്തറിയാന്‍ ഉപയോഗിക്കാമായിരുന്നു!
എന്നിരുന്നാലും മുഖതാവില്‍ കാണുമെന്നു ഹെലനു വാക്കുകൊടുത്തതുപാലിക്കാന്‍ കഴിഞ്ഞതില്‍ ആത്മസംത്യപ്തി തോന്നി.

റൂബിയെ കാണാന്‍ ആത്മദാഹമേറുന്നു.
ഉടനെ അടുത്ത ഫ്‌ളൈറ്റില്‍ മനിലക്കു തിരിച്ചു.
ആകുലചിത്തനായി വിമാനത്തിലിരിക്കുമ്പോള്‍ റൂബിയെ പരിചയപ്പെട്ട സുദിനം വീണ്ടും സ്മരിച്ചു

വിമാനമിറങ്ങിയ ഉടനെ ലാന്റ്‌ലേഡി അറോറയുടെ വീട്ടിലേക്ക് ആദ്യം ജിപ്നിയിലും പിന്നെ ടാക്‌സിയിലുമായി പുറപ്പെട്ടു. നഗരത്തിലെങ്ങും വാഹനത്തിരക്ക്. അരിച്ചു നീങ്ങുന്ന ഗതാഗതം യാത്ര ദുഷ്കരമാക്കി.അതിലും ദുസ്സഹമായിരുന്നത് റൂബി നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു. ഉത്കണ്ഠയുടെ നെഞ്ചിടിപ്പുകള്‍… അതിനിടെ മേരിയുടെ കൊള്ളിവാക്കുകള്‍ സ്വസ്ഥത ഭഞ്ജിച്ചുകൊണ്ടിരുന്നു.

അറോറയുടെ അടുത്തെത്തി; സങ്കോചത്തോടെ റൂബിയെപ്പറ്റി ആരാഞ്ഞു: അവിടെ ഒരു കനത്ത മൂകത.അവരുടെ മുഖത്തു പഴയ പ്രസരിപ്പില്ല.
അറോറ ഒന്നും മിണ്ടുന്നില്ല.

അപ്പോള്‍ ആധിയുടെ ഉഷ്ണക്കാറ്റ് ഉള്ളില്‍ വീശിക്കൊണ്ടിരുന്നു. ഒരു ഇളിഭ്യച്ചരിയോടെ അറോറ:എ നിക്കറിയാംനിങ്ങളവളെ സ്‌നേഹിക്കുന്നുവെന്ന്. റൂബി നിങ്ങളെയും സ്‌നേഹിച്ചിരുന്നു.എനിക്കറിയാമായിരുന്നു നിങ്ങള്‍ റൂബിക്കു വേണ്ടി വരുമെന്ന്.അവള്‍ നല്ല പെണ്‍കുട്ടിയാണ്.’
അറോറഗൗരവത്തോടെ:റൂബി ഇവിടെ നിങ്ങളെ ആരാധിക്കുമ്പോള്‍, എന്തിനു ഒരുറപ്പും തരാത്ത ഹെലന്റെ പുറകെ ഓടണം?’
മറുപടി ഒന്നും വായില്‍ നിന്നു വീണില്ല.
പിന്നെയും നിശബ്ദത. എന്തോ ഒരു ദൂരൂഹത അവിടെ തങ്ങി നില്ക്കുന്നു.

സ്വന്ം കഴിഞ്ഞു അറോറ:നിങ്ങള്‍ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ റൂബിയും അമ്മയും ഇവിടെ നിന്നു അവരുടെ പ്രോവിന്‍സായ മിഡ്‌നാവോയിലേക്ക്‌പോയി. റൂബിയെ കെട്ടിച്ചു കൊടുക്കുന്ന തിരക്കാിലാണ് അമ്മ. വിവാഹം പെട്ടെന്നുണ്ടാകും.’

സോഫയില്‍ മെല്ലെ ഇരുന്നു. സോഫ ഒരു ഗര്‍ത്തത്തില്‍ നിന്നും മറ്റൊരു അഗാതഗര്‍ത്തത്തിലേക്കു ആഴുന്നതായും, തന്റെ സ്വപ്നത്തിലെ വര്‍ണ്ണത്തൂവലുകള്‍ ചിതറിപ്പോകുന്നതായും അന്തംരംഗത്തില്‍ ഒരു വന്യത രൂപംകൊള്ളുന്നതായും തോന്നി.
റൂബി പലപ്പോഴായി സൂചിപ്പിച്ചിരുന്നു:ബാബു, അച്ഛനോട് വാഗ്ദാനം ചെയ്ത പോലെ ഇവിടെ പഠിക്കാം. മനിലയില്‍ ധാരാളം ഇറാനി വിദ്യാര്‍ത്ഥികള്‍ ഫിലിപ്പൈന്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ പഠിക്കുന്നുണ്ട.്

അവളുടെ കസിന്‍സോദരിയുടെ കാമുകന്‍ ഒരു ഇറാനിയന്‍ വിദ്യാര്‍ത്ഥിയാണ.് അവരെല്ലാം നമുക്കൊരു കൂട്ടാവും.
റൂബി തന്റെ സാമിപ്യം ഇച്ഛിച്ചുകൊണ്ടു പറഞ്ഞതൊന്നും ചെവികൊണ്ടില്ലെന്ന് തോന്നിയപ്പോള്‍ നഷ്ടബോധത്തിന്റെ ഭാരമേറുന്നതുപോലെ…
മറ്റൊരിക്കല്‍ റൂബി കൈ പിടിച്ചിരുന്നപ്പോള്‍:ബാബുവിന് ഇഷ്ടമുള്ളിടത്ത് എവിടെ പഠിച്ചാലും, പഠിത്തം കഴിയുന്നതുവരെ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്.’

തന്നില്‍ നിന്നും പ്രത്യാശയുടെ പൂക്കള്‍ വിടരുന്നില്ലെന്നു കണ്ടപ്പോള്‍, അവളുടെ കൈ അയയുന്നതായും ചിരി മായുന്നതായും അനുഭവപ്പെട്ടു.
അവള്‍ സമയാസമയങ്ങളില്‍ മനം കവരുന്ന പ്രതീക്ഷകള്‍ എറിഞ്ഞുതരുമ്പോള്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ: ഹെലനെ നേരില്‍ കാണുമെന്നുകൊടുത്ത വാക്കു പാലിക്കണമെന്നു മാത്രം.

അമേരിക്കയിലേക്കു പോകുന്നതിനുമമ്പു റൂബിയുടെ അമ്മ: ബാബു ഒരുപക്ഷെ,അവിടെ എത്തുമ്പോഴേക്കും ഹെലനൊരു ബോയ്ഫ്രണ്ടുണ്ടെങ്കിലോ?
അതൊരു പിന്തിരിപ്പന്‍ വാക്കായി മാത്രമേ അപ്പോള്‍ കണക്കാക്കിയുള്ളൂ.
മറ്റൊരിക്കല്‍ റൂബിയുടെ അമ്മ അര്‍ഥം വച്ച് പറഞ്ഞു: കയ്യിലിരിക്കുന്ന പക്ഷിയെ വിട്ട് പറക്കും പക്ഷിയെ പിടിക്ക’ാന്‍ ശ്രമിക്കുന്നു.
അമ്മയുടെ സ്വരത്തില്‍ അമര്‍ഷത്തിന്റേയും നിരാശയുടേയും വീചികള്‍ ആ മുറിയില്‍ ചുറ്റിത്തിരിഞ്ഞു, ചുമരില്‍ തട്ടി, കാതിലിരമ്പിയപ്പേള്‍ അതൊരു കൊളളിവാക്കായി മാത്രമേ തോന്നിയുളളു.

ഇപ്പോള്‍ അതിന്റെ സാരാംശം ശരിക്കും മനസ്സിലാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക