Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 24: സാംസി കൊടുമണ്‍)

Published on 08 December, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 24: സാംസി കൊടുമണ്‍)
ഒരുപെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി സിസിലി അവളുടെ കീറിമുറിച്ച ഗര്‍ഭപാത്രത്തിന്റെ മുറിവുകളെ ഉണക്കി. നഷ്ടപ്പെട്ട രണ്ട ാത്മാക്കളും പുതു ജന്മത്തില്‍ ഒന്നായിരിക്കുന്നു. വളരുന്ന കുടുംബം. ഒരു ഭാരമായി തോന്നിയില്ല. ഡേവിഡിന്റെ സന്തോഷം - അവനൊരു കുഞ്ഞിപ്പെങ്ങളെ കിട്ടിയിരിക്കുന്നു. അവന്‍ ഡെയ്‌സിയെ കളിപ്പിച്ചും കരയിപ്പിച്ചും, ഇത്രനാളത്തെ ഏകാന്തതയും അവനില്‍ നിന്നകറ്റി. സിറ്റി ബസ് ഡ്രൈവര്‍ എന്ന തസ്തിക നല്‍കുന്ന വരുമാനം ഒരു കൊച്ചു കുടുംബം നടത്താന്‍ പര്യാപ്തമായിരുന്നു. സിസിലിയുടെ തുക ബാങ്കില്‍ നിക്ഷേപമായി. അയ്യായിരം ആയപ്പോള്‍ ഒരു ചിന്ത. സ്വന്തമായി ഒരു പാര്‍പ്പിടം. വീടുവാങ്ങണമെങ്കില്‍ അമ്പതിനായിരം എങ്കിലും കയ്യില്‍ വേണം. ഒരു അപ്പാര്‍ട്ടുമെന്റ്. മനസ്സതില്‍ ഉടക്കി. നാല്പതിനായിരത്തിന് കിട്ടുമെന്ന് റിയലെസ്റ്റേറ്റ് ഏജന്റ് പറയുന്നു. ഇരുപതു ശതമാനം ഡൗണ്‍. ബാക്കി ബാങ്ക് ലോണ്‍. സ്വപ്നങ്ങളുമായി മുന്നോട്ട്. സിസിലി ചോദിക്കുന്നു നമുക്ക് പറ്റുമോ? ശ്രമിക്കാം. രണ്ട ് ബഡ് റൂം ഉള്ള ഒരു അപ്പാര്‍ട്ടുമെന്റ് സ്വന്തമാക്കാന്‍ ഒത്തിരി കടമ്പകള്‍ കടക്കേണ്ട ി വന്നു. എങ്കിലും ജീവിതത്തില്‍ എന്തോ നേടിയവരെപ്പോലെ അവര്‍ അപ്പോര്‍ട്ടുമെന്റിനെ സ്വന്തമെന്ന നിലയില്‍ സ്‌നേഹിച്ചു. രണ്ട ാം നിലയിലെ അവരുടെ താമസം താഴത്തെ നിലക്കാരുടെ ജീവിത താളങ്ങളെ അലോസരപ്പെടുത്താതിരിക്കാന്‍ നന്നേ ശ്രമിച്ചു. ഓരോ ചുവടിലും മുഴങ്ങുന്ന ശബ്ദം. കുട്ടികള്‍ ഓടിക്കളിക്കുമ്പോള്‍, പടക്കളത്തിലെ കുതിരകളുടെ കുളമ്പടിയാകുന്നത് അറിയാമായിരുന്നു.

താഴത്തെ താമസക്കാരായ യഹൂദ ദമ്പതികള്‍ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. രണ്ട ാം ലോക മഹായുദ്ധത്തിലെ യുദ്ധവീരനായ മൈക്കിന് എണ്‍പതിനടുത്തു പ്രായം കാണും. ഭാര്യ എലന് അറുപത്തഞ്ച്- എഴുപതില്‍ കൂടില്ല. എലന്‍ വിക്ഷ് വെച്ച്, ബ്യൂട്ടിപാര്‍ലറിലെ എല്ലാ സൗന്ദര്യ വര്‍ദ്ധകങ്ങളും പൂശി, അന്‍പതിന്റെ മതിപ്പില്‍, ശരീര വടിവ് നഷ്ടപ്പെടാതെ സ്വയം കാക്കുന്നു. രാത്രിയുടെ ഏകാന്തയാമങ്ങളില്‍ കേള്‍ക്കാം താഴെ നിന്നുമുള്ള അവരുടെ സ്‌നേഹപ്രകടനങ്ങള്‍. മൈക്ക് തുടങ്ങി വെയ്ക്കും. യു വിച്ച്, സ്റ്റില്‍ ലുക്കിങ്ങ് ഫോര്‍ ബോയി ഫ്രണ്ട ്. എലന്‍ തിരിച്ചടിക്കും. യു യൂസ്സ് ലെസ്സ് ഗൂസ്, ഗറ്റ് ലോസ്റ്റ്... ഓരോ രാത്രിയിലും പലതരത്തിലുള്ള ഡയലോഗുകളാല്‍ ഇപ്പോഴും ചെറുപ്പമായ അവരുടെ മനസ്സിലെ മോഹങ്ങളെ അവര്‍ പറഞ്ഞു തീര്‍ക്കുന്നു. പകല്‍ അവര്‍ എല്ലാവര്‍ക്കും നല്ലവര്‍. മൈക്ക് എന്നും ഷേവ് ചെയ്ത് നല്ല അരക്കയ്യന്‍ ഉടുപ്പുമിട്ട് അയല്‍വാസികളെ ഒക്കെ കണ്ട ് വര്‍ത്തമാനം പറയും. രാത്രികള്‍ക്കായി അവര്‍ അപ്പാര്‍ട്ടുമെന്റില്‍ അടച്ചിടുന്നു. മക്കള്‍ അവരവരുടെ തിരക്കഥകള്‍ അഭിനയിച്ചു തീര്‍ക്കുന്ന മട്ടിലാണ്. വളരെ അപൂര്‍വ്വമായി മക്കളുമൊത്തവര്‍ വന്നാല്‍ അടുത്തുള്ള ഹോട്ടലില്‍ താമസിച്ച്, രണ്ട ് മണിക്കൂര്‍ മാതാപിതാക്കളെ സന്ദര്‍ശിച്ച് മടങ്ങുന്നു. ആരും ആരുടെയും സ്വകാര്യതയില്‍ ഇടപെടുന്നില്ല. സ്വന്തമായി കെട്ടിപ്പടുക്കുന്ന ജീവിതത്തില്‍ ആര്‍ക്കും ആരോടും കടപ്പാടുകളില്ല. ആദ്യം ആശ്ചര്യം തോന്നി. എന്തൊരു മനുഷ്യബന്ധങ്ങള്‍. പിന്നീട് ആലോചിക്കുമ്പോള്‍ തോന്നുന്നു അതിലും ഒരു ശരിയുണ്ടെ ന്ന്. ശ്വാസതടസ്സമുള്ള മൈക്കിനെ മാസത്തില്‍ രണ്ട ു തവണയെങ്കിലും ആംബുലന്‍സ് വന്ന് എമര്‍ജന്‍സി റൂമില്‍ കൊണ്ട ുപോകും. തിരികെ വന്നാല്‍ മൈക്ക് പഴയപടി.

അവരുടെ കുട്ടികളുടെ കാലത്തെ പാവകളെ ഡേവിഡിനും ഡെയ്‌സിക്കും കൊടുത്ത് അവര്‍ സ്‌നേഹം പങ്കുവെയ്ക്കുന്നു. പാവയുമായി വരുന്ന കുട്ടികളെ കണ്ണുരുട്ടി പേടിപ്പിച്ച്, അത് ഗാര്‍ബേജില്‍ കളയിപ്പിക്കുന്നു. ഇന്ത്യക്കാരന്റെ ഇടുങ്ങിയ മനസ്സെന്ന് കുട്ടികള്‍ കരുതുന്നുണ്ട ാകും. പക്ഷേ നൂറ്റാണ്ട ുകളായി ആ പാവയില്‍ പറ്റിപ്പിടിച്ച പൊടിയില്‍ നിന്നും അഴുക്കില്‍ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ട ിയിരിക്കുന്നു. പഴയ സാധനങ്ങള്‍ ഉദാരമായി അവര്‍ ദാനം ചെയ്യുമ്പോള്‍, വാങ്ങുന്നവന്റെ മനസ്സവരറിയുന്നില്ല. അല്ലെങ്കില്‍ അവരുടെ ശീലങ്ങളില്‍ ഇങ്ങനെയൊക്കെയായിരുന്നു. അധികം ദാരിദ്ര്യം അറിഞ്ഞിട്ടില്ലാത്ത ഇടത്തരക്കാരനായ ഇന്ത്യക്കാരന്റെ മനസ്സ് അന്യന്റെ പഴകിയ ഔദാര്യത്തില്‍ ഓക്കാനിക്കുന്നതവരറിയുന്നില്ല. എങ്കിലും അവര്‍ നല്ല അയല്‍ക്കാരായിരുന്നു.

ഒരുനാള്‍ എലന്‍ പറഞ്ഞു. മൈക്ക് വളരെ സിക്കാണ്. നിനക്കു കാണണമോ?.... മൈക്ക് സ്വന്തം കിടക്കയില്‍ ഓക്‌സിജന്‍ സിലിണ്ട റുമായി ബന്ധിപ്പിക്കപ്പെട്ട നിലയില്‍. സാധാരണ രോഗികളോടുള്ള സഹതാപ പ്രകടനത്തിന് മുതിരവേ മൈക്ക് പറഞ്ഞു “”ജോ താങ്ക്യൂ ഫോര്‍ കമിങ്ങ്.... ബട്ട് ഐ ഡോന്റ് നീട് എനി സിംപതി....’’ അയാള്‍ കണ്ണടച്ചു കിടന്നു. ജോസ് ഇളിഭ്യനായി. പിന്നീട് മൈക്കിന്റെ നിലപാട് ശരിയെന്നു തോന്നി. ജീവിതം ഏകകോശത്തില്‍ നിന്നാണ് ഉത്ഭവിച്ചത്. അതുകൊണ്ട ് എന്നും ഒറ്റക്കാണ്. പിന്നീട് മൈക്കിന്റെ സുഖവിവരങ്ങള്‍ തിരക്കിയില്ല. ഒരുനാള്‍ എലന്‍ കതകില്‍ മുട്ടി വിളിച്ചു. ഞങ്ങള്‍ സെമിത്തേരിയില്‍ നിന്നു വരുമ്പോള്‍ ഒരു കപ്പ് വെള്ളം തരണം. ആചാരപ്രകാരം കാലു കഴുകിയെ പടികയറാവൂ. എന്തു പറ്റിയെന്ന നോട്ടത്തിലെ ചോദ്യം മനസ്സിലാക്കി, വികാരപ്രകടനങ്ങളൊന്നുമില്ലാതെ എലന്‍ പറഞ്ഞു. ഇന്ന് മൈക്കിളിന്റെ ഫ്യൂണറലാണ്. അതു കഴിഞ്ഞ് ആചാരപ്രകാരം ബന്ധുക്കള്‍ വീട്ടില്‍ വരും. എലന്റെ ആവശ്യം നിറവേറ്റാമെന്നു പറഞ്ഞു കതകടയ്ക്കുമ്പോള്‍ മനസ്സു പറയുകയായിരുന്നു. തൊട്ടു താഴെ നടന്ന ഒരു മരണം നമ്മള്‍ അറിയുന്നില്ല. അവര്‍ നമുക്ക് ആരുമല്ല. അകലങ്ങളിലുള്ള ഒരു മലയാളിയുടെ മരണത്തില്‍ നാം പങ്കുകൊള്ളുന്നു. എന്താണ് ലോകം, എന്താണ് ബന്ധം? സിസിലിയും കുട്ടികളും മൈക്കിന്റെ വേര്‍പാടില്‍ ചെറു ശബ്ദങ്ങളാല്‍ ദുഃഖം രേഖപ്പെടുത്തി. അവരവരുടെ കര്‍മ്മങ്ങളില്‍ മുഴുകി. എലന്‍ മൂന്നാം ദിവസം ഒരുവനെ പരിചയപ്പെടുത്തി. “മൈ ബോയ് ഫ്രണ്ട ്.’ അവര്‍ ഉച്ചത്തില്‍ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. മൈക്ക് ഓര്‍മ്മകളില്‍നിന്നുപോലും മായ്ക്കപ്പെട്ടു.

ഒന്നാം അറ്റാക്കില്‍ നിന്നും രക്ഷപെട്ട ജയകൃഷ്ണന്‍ രണ്ട ാം അറ്റാക്കില്‍ അടിയറവു പറഞ്ഞു. ആരോ മരണം വിളിച്ചറിയിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത നീറ്റല്‍. വീല്‍ച്ചെയറിലെ ജയകൃഷ്ണനെ കാണാന്‍ വല്ലപ്പോഴും പോകുമായിരുന്നു. ഇഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍. അവന്റെ ഉള്ളിലെ ദുഃഖങ്ങളൊക്കെ അവന്‍ പറയും. പിന്നെ വേദാന്തിയാകും. സുമയെ ഓര്‍ത്തവന്‍ സങ്കടപ്പെടും. എല്ലാം നല്ലതിനെന്ന് ആശ്വസിപ്പിക്കും. ഒരു പെക്ഷും ഒരു സിഗരറ്റുമേ സുമ അനുവദിച്ചിട്ടുള്ളൂ. ഒന്നു കഴിയുമ്പോള്‍, അവന്റെ കണ്ണുകള്‍ മറ്റൊന്നിനായി കെഞ്ചും. കൊടുക്കില്ല. സുമയെ വെറുപ്പിക്കാന്‍ പാടില്ല. അവളെപ്പോലൊരു സ്ത്രീ ദേവതയാണ്. ഇന്ന് അവന്‍ ഇല്ല. ദേഹി ദേഹത്തെ വിട്ടിരിക്കുന്നു. അവന്‍ അവന്റെ വീല്‍ചെയര്‍ ഉപേക്ഷിച്ചിരിക്കുന്നു. സുമ കരയുന്നില്ല. പത്തു വയസ്സായ മകള്‍ വെറുതെ ചുറ്റും നോക്കുന്നു. അച്ഛന്റെ ആത്മാവിനെ അവള്‍ തിരയുകയായിരിക്കാം. മരണം ആത്മാവിനെ ജനിപ്പിച്ച ഗര്‍ഭത്തിലേക്കുതന്നെ ആവാഹിച്ചിട്ടുണ്ട ാകും. വീണ്ട ും വീണ്ട ും ജനിക്കാന്‍ വേണ്ട ിയുള്ള മടക്കയാത്ര. അതോ ഗര്‍ഭത്തിന്റെ അടരുകളില്‍ അവര്‍ മുളയ്ക്കാത്ത വിത്തുകളായി അടുക്കിവെയ്ക്കപ്പെടുമോ? പിന്നെ കാലത്തികവില്‍ കലിയുടെ അന്ത്യത്തില്‍, കരുതിവെയ്ക്കപ്പെട്ടതൊക്കെ പാറക്കല്ലുകള്‍ പോലെ പുറത്തേക്ക് എറിയപ്പെടുന്നു. അറിയപ്പെടാത്ത പ്രപഞ്ചത്തിലേക്ക് അത് മാറ്റപ്പെടുന്നു. അല്ലെങ്കില്‍ ഓരോ പ്രപഞ്ചങ്ങളായി അവ അനന്തതയില്‍ ചുറ്റുന്നു. വീണ്ട ും പിറക്കുവാനുള്ള കാലം തിരഞ്ഞാണോ അവയുടെ ഭ്രമണം. പ്രപഞ്ച പ്രഹേളികയിലെ ഒരു ബിന്ദുവായി ഓരോ ആത്മാക്കളും പ്രപഞ്ചത്തില്‍ ജ്വലിക്കട്ടെ...

ജയകൃഷ്ണന്റെ ലോകം ഇവിടെ പൂര്‍ണ്ണമാകുന്നു. അതു യുക്തിചിന്ത. മരണമില്ലാത്ത ആത്മാവിനെ എന്തു ചെയ്യും. ആത്മാവിനെ കാലത്തിനു വിട്ടുകൊടുക്ക. ഒരുനാള്‍ കാലവും മരിക്കുമായിരിക്കും. അപ്പോള്‍ മരിച്ച കാലത്തിന് ഒരു കാലം ഇല്ലേ? വാലും തലയുമില്ലാത്ത അനന്തനെപ്പോലെ കാലം അവസാനമില്ലാത്തതാകാം. കാലം എല്ലാത്തിനെയും തന്റെ പെരുംവയറിലേക്ക് എടുക്കുന്നു. പിന്നെ കാലം എല്ലാത്തിനെയും പുനര്‍ജനിപ്പിക്കുന്നു.

ഇനി സുമയുടെ കാലം അവള്‍ക്കായി എന്തെല്ലാം കരുതിയിരിക്കുന്നു. അവളുടെ തിളയ്ക്കുന്ന യൗവ്വനത്തില്‍ കണ്ണുനട്ട് കഴുകന്മാര്‍ അവള്‍ സുമംഗലി ആയിരുന്നപ്പോള്‍ തന്നെ ചുറ്റും ചിറകു വിരിച്ചിരുന്നു. അവളുടെ പതറാത്ത മനസ്സ് അവളെ ചഞ്ചലയാക്കിയില്ല. ഇപ്പോള്‍ അവള്‍ വിധവയായിരിക്കുന്നു. അതു നല്ലതോ ചീത്തയോ.... കാലം തെളിയിക്കട്ടെ.... അവള്‍ക്കു ചുറ്റും തിളയ്ക്കുന്ന അഗ്നിപര്‍വ്വതങ്ങളാണ്. അതിനെ തണുപ്പിക്കാന്‍ പാലാഴികള്‍ ഉണ്ട ാകട്ടെ.... ഇതു പ്രാര്‍ത്ഥനയാണ്. ഫ്യൂണറല്‍ ഹോമിലെ ശോകമായ അന്തരീക്ഷത്തിലെ മടുപ്പ് അസഹ്യമായപ്പോള്‍ അവര്‍ ജയകൃഷ്ണനെ ഒന്നു നോക്കി. സുമയോട് കണ്ണുകള്‍കൊണ്ട ് യാത്ര ചോദിച്ച് ഇറങ്ങി.

കാറില്‍ സിസിലിയും മൂകയായിരുന്നു. ഡേവിഡും ഡെയ്‌സിയും പുറകിലെ സീറ്റില്‍ പുറം കാഴ്ചകള്‍ കാണുന്നു. ബര്‍ഗര്‍കിങ്ങിനു മുന്നില്‍ വണ്ട ി നിന്നു. കുട്ടികളുടെ മുഖത്തു ചിരി. വോപ്പര്‍ ജൂനിയറും ഫ്രഞ്ചു ഫ്രൈയും ഐസ്ക്രീമും വാങ്ങി അവരുടെ ദിവസത്തെ സന്തോഷിപ്പിച്ചു.

മരണം മരിച്ചവര്‍ക്കായും, ജീവിതം ജീവിച്ചിരിക്കുന്നവര്‍ക്കായും വേര്‍തിരിയുകയാണ്. ജോസ് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു നിമിഷം സ്വയം നഷ്ടപ്പെട്ടവനായി ഇരുന്നു. സിസിലി അയാളെ തോളില്‍ തട്ടി വഴി ചൂണ്ട ി. ഡേവിഡ് പുറകിലിരുന്ന് ചോദിക്കുന്നു “”വാട്ട് ഹാപ്പന്റ് ഡാഡി...’’ “”നിന്റെ ഡാഡി ഇങ്ങനെയാ.... കാറോടിക്കുമ്പോഴാ സ്വപ്നം....’’ സിസിലി കുറ്റപ്പെടുത്തുന്നു.

“”എന്തു പറ്റി....’’ വീട്ടില്‍ ഫ്രഞ്ചു ഫ്രൈയുടെ രുചിയില്‍ ആയിരുന്ന ജോസിനോടായി ചൂടു ചായ മേശമേല്‍ വെച്ച് അവള്‍ ചോദിച്ചു. ഒന്നും ഇല്ല എന്ന ഭാവത്തില്‍ അയാള്‍ തലയാട്ടി. എന്നിട്ട് പെട്ടെന്ന് അവളോടായി ചോദിച്ചു. “”ആരാണ് ആദ്യം പുറത്തുവരുന്നത്. പിള്ളയോ മറുപിള്ളയോ?’’ ചോദ്യം അവളെ അമ്പരപ്പിച്ചു. പൊരുള്‍ മനസ്സിലാകാത്ത ചോദ്യത്തില്‍ കുടുങ്ങി കിടക്കുന്ന അവളോടായി അയാള്‍ തന്നെ പറഞ്ഞു “”ഒരു ജനനത്തോടൊപ്പം അതിന്റെ മരണവും ജനിക്കുന്നു. അതാണു ചോദ്യം. ആരാണു മുന്നില്‍ ജനിക്കുന്നത്. മരണമായിരിക്കാം. ആദ്യം ജനിച്ചവന്‍ ഒരു തോഴനെപ്പോലെ നമ്മെ കൈപിടിച്ചു നടത്തുകയാണ്. എവിടെ ഉപേക്ഷിക്കണമെന്നവന്‍ ഗൂഡാലോചന നടത്തുന്നു. സമയവും സ്ഥലവും നിശ്ചയിക്കപ്പെട്ടാല്‍ പിന്നെ അവന്‍ കെണി ഒരുക്കുന്നു. നമ്മെ അവന്‍ എട്ടുകാലിയുടെ വലയില്‍ എന്നപോലെ കുടുക്കുന്നു. ജോസ് ചായ കുടിച്ചുകൊണ്ട ു പറഞ്ഞു. സിസിലിയുടെ കണ്ണുകളിലെ ഭയം അയാള്‍ കണ്ട ില്ല. ഒരു യുക്തിവാദിയുടെ ഇളകുന്ന മനസ്സ്. ജോസിന് കുറ്റബോധം തോന്നി. മരണം എല്ലാ യുക്തികളെയും കെടുത്തിക്കളയുന്നു. മരണവും യുക്തിയും ജോസില്‍ മറവില്‍ കിടന്ന ചില ഓര്‍മ്മകള്‍ ഉണര്‍ത്തി.

ലോറന്‍സ്.... എല്ലാവരും ലോറന്‍സ് ഏട്ടന്‍ എന്നു വിളിക്കുന്നു. അസ്സോസിയേഷന്‍ മീറ്റിംഗിനു ശേഷമുള്ള ഒത്തു കൂടല്‍. ജ്വലിക്കുന്ന കണ്ണുകളും മുഴങ്ങുന്ന ശബ്ദവുമായി ഒരു കറുത്ത ഒറ്റയാന്‍. നല്ല തടി. കട്ടി മീശയില്‍ ഇടയ്ക്കിടെ വെള്ളി വരകള്‍. ഈ കൂട്ടായ്മയുടെ ആണിക്കല്ല് ലോറന്‍സാണ്. അയാള്‍ എപ്പോഴും പറയും നമ്മള്‍ യഹൂദന്മാരെ കണ്ട ു പഠിക്കണം. എവിടെ ചെന്നാലും അവര്‍ അവരുടെ സംസ്കാരത്തെ കൈവിടില്ല. ഇവിടെ തന്നെ നോക്കൂ അവര്‍ക്കില്ലാത്ത എന്തെങ്കിലും ഉണ്ടേ ാ... ന്യൂയോര്‍ക്കിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതവരാണ്. വെള്ളിയാഴ്ച കള്ളുകുടിക്കാനും ചീട്ടു കളിക്കാനും കൂടിയ കൂട്ടായ്മ ഒരു സംഘടനയായി മാറുകയായിരുന്നു. നമ്മുടെ സംസ്കാരത്തെയും ഭാഷയേയും പോഷിപ്പിക്കാന്‍ ഒത്തു കൂടിയവര്‍. അവര്‍ വാടകക്ക് സ്ഥലം കണ്ടെ ത്തി മലയാളം സ്കൂള്‍ തുടങ്ങിയിരുന്നു. ജോസ് അറിഞ്ഞു കേട്ട് ഡേവിഡിനെ മലയാളം പഠിപ്പിക്കാന്‍ അവിടെ എത്തുമ്പോഴേക്കും അവര്‍ ഒരു നാലഞ്ചോണം കൂടിയിരുന്നു. ജോസിനെപ്പോലെ, ലോറന്‍സിനെപ്പോലെ നഷ്ടബോധമുള്ളവരുടെ കുട്ടികളെ അവര്‍ സ്കൂളില്‍ ചേര്‍ത്തു. ഡേവിഡിനെ മലയാളം പഠിപ്പിക്കാന്‍ വിട്ടപ്പോള്‍, തിരിച്ചു പോക്കിനുള്ള ഒരു കാല്‍വെയ്പ്പായി മനസ്സില്‍ കുറിച്ചു.

പലപ്പോഴായി പലരില്‍ നിന്നും ലോറന്‍സിനെക്കുറിച്ചു കേട്ട കഥകളില്‍ കൂട്ടിച്ചേര്‍ക്കലും പറയുന്നവന്റെ മനസ്സിലെ വിഷവും ചേര്‍ന്നിട്ടുണ്ട ാകാം. എങ്കിലും നെല്ലും പതിരും തിരിíുന്നതുപോലെ കുറെയൊക്കെ മനസ്സില്‍ കുറിച്ചു. ജനനത്തില്‍ ലോറന്‍സിന്റെ കുടുംബം അധഃകൃതരായിരുന്നു പോല്‍. ലോറന്‍സ് മൂത്തവന്‍. താഴെ രണ്ട ു സഹോദരിമാര്‍. ലോറന്‍സ് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാ അവരുടെ മലയുടെ അടിവാരത്തില്‍ പള്ളി പണി തുടങ്ങുന്നത്. പള്ളി പണിയാന്‍ അവന്റെ അമ്മയും അച്ഛനുംകൂടി. ലത്തീന്‍കാരുടെ പള്ളിയായിരുന്നു. കന്യാസ്ത്രീകളോടുള്ള നിത്യ സമ്പര്‍ക്കത്താല്‍ അവര്‍ കുടുംബമായി ക്രിസ്തുവിന്റെ കുരിശിന്റെ തണലില്‍ ആയി. പള്ളിയുടെ മേല്‍നോട്ടം പുത്തന്‍ മാമോദീസ പേരുകാരനായ യാക്കോബ്; ലോറന്‍സിന്റെ അപ്പന്‍ ഏറ്റു. ലോറന്‍സ് പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ അവന്റെ എല്ലാ ചുമതലകളും പള്ളി വഹിച്ചു. ബാല്യകൗമാരങ്ങളിലെ ഓര്‍മ്മയില്‍ ലോറന്‍സിന് പള്ളി മണികളും ഉറഞ്ഞു തുള്ളുന്ന ചാത്തന്റെ ചടുല താളങ്ങളും നിറഞ്ഞിരുന്നു. അതുകൊണ്ട ായിരിക്കാം പ്രായമായപ്പോള്‍ അയാള്‍ എല്ലാ മതങ്ങളെയും തള്ളിപ്പറഞ്ഞത്. ഒരിക്കല്‍ കേട്ടതാണ് “”ഈ ഭൂമിയിലെ സര്‍വ്വ കുഴപ്പങ്ങള്‍ക്കും കാരണം, മതങ്ങളുടെ ആവിര്‍ഭാവവും ദൈവങ്ങളുടെ ജനനവുമാണ്. മനുഷ്യന്റെ അടിമത്വത്തിന്റെ ചങ്ങലയില്‍ കൊളുത്തപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ പീഡ ഒരു വെള്ളിയാഴ്ച കൊണ്ട ു കഴിഞ്ഞു. പക്ഷേ അവന്റെ കുരിശിന്റെ അവകാശികള്‍ നമ്മെ എത്രയോ നൂറ്റാണ്ട ുകളായി പീഡിപ്പിക്കുന്നു.’’ ജോസിന് അന്നേ ലോറന്‍സിനോടൊരു മനപ്പൊരുത്തം തോന്നിയിരുന്നു.

ലോറന്‍സ് വളര്‍ന്നു. എം.എ.പാസ്സായപ്പോള്‍... അവന്‍ ഭൂതകാലങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം മാതിരി ബോംബെക്കു വണ്ട ി കയറി. അവനെ പഠിപ്പിച്ച അമ്മമാര്‍ പറഞ്ഞു. ലോറന്‍സ് നീ വലിയവനാകുമ്പോള്‍ ഞങ്ങളെ മറക്കരുത്. പക്ഷേ ലോറന്‍സിന് അവരെ ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഓര്‍മ്മ വന്നപ്പോഴേക്കും അവന്റെ കൈ കെട്ടപ്പെട്ടിരുന്നു. വഴികള്‍ മറന്നവന്‍. അപ്പനെയും അമ്മയേയും സഹോദരിമാരെയും മറന്നവന്‍. ആ ദുഃഖം അയാളെ സദാ കരയിപ്പിച്ചിരുന്നു.

ഒരു അദ്ധ്യാപകന്‍ എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായി ലോറന്‍സിന് ഒരു കാത്തലിക് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ജോലി കിട്ടി. അതോടു ചേര്‍ന്ന ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു സ്റ്റെല്ല. ജീവിതത്തിന്റെ വഴി മാറുന്നത് നിനച്ചിരിക്കാത്ത നേരങ്ങളിലായിരിക്കുമല്ലോ..? സ്റ്റെല്ല സുന്ദരിയായിരുന്നോ? സൗന്ദര്യം ആപേക്ഷികമല്ലേ...? ആ പ്രായത്തില്‍ ആ ചുറ്റുപാടില്‍ സ്റ്റെല്ല സുന്ദരിയായിരുന്നു. സ്റ്റെല്ലയും യൗവ്വനത്തിന്റെ വേലിയേറ്റത്തിലായിരുന്നു. തന്റെ പൂര്‍വ്വാശ്രമത്തിലെ കുറവുകള്‍ അവള്‍ അപ്പോള്‍ കണക്കാക്കിയില്ല. അവള്‍ ഒരു വലിയ കുടുംബത്തിന്റെ ആണിക്കല്ലായിരുന്നു. എട്ടു മക്കളേയും കൊണ്ട ് ദാരിദ്ര്യത്തിന്റെ നൂല്‍പ്പാലത്തില്‍ക്കൂടി സഞ്ചരിക്കുന്ന ഒരു കുടിയേറ്റ കര്‍ഷകന്റെ മൂത്ത മകള്‍. വയനാട്ടില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി. തിരുവല്ലയിലെ അരയേക്കര്‍ വിറ്റ് കുടിയേറ്റക്കാരനായതാണ്. സ്റ്റെല്ലക്ക് ദാമ്പത്യസ്വപ്നങ്ങള്‍ മൊട്ടിട്ട നാളുകളിലേ മനസ്സിലായി, തോമാശ്ലീഹ മതംമാറ്റിയ നമ്പൂതിരിമാരുടെ പാരമ്പര്യം അവകാശപ്പെടുന്ന അപ്പന്‍ ഉടനെയൊന്നും തനിക്കൊരു വരനെ കണ്ടെ ത്താന്‍ പോകുന്നില്ല. അതുകൊണ്ട ുതന്നെ ലോറന്‍സിന്റെ പൂര്‍വ്വാശ്രമത്തെ അവള്‍ മറന്നു. അവന്റെ പാരമ്പര്യങ്ങളെ മറന്ന് അവനെ മാത്രം അവള്‍ സ്വീകരിച്ചു. അധികമാരോടും അവള്‍ ലോറന്‍സിനെക്കുറിച്ച് പറഞ്ഞില്ല. അവളുടെ അപ്പനും നേരെ ഇളയ ആങ്ങളയും ബോംബെയില്‍ കല്യാണത്തിനു സംബന്ധിച്ചു. അവന്റെ വീട്ടില്‍ ഉപായത്തില്‍ ഒന്നറിയിച്ചു. അത്രതന്നെ.

സ്റ്റെല്ലക്ക് ലോറന്‍സ് ഭാഗ്യമായിരുന്നു. കല്യാണത്തിന്റെ ആറാം മാസം അമേരിയ്ക്കക്ക് വിസ. സ്റ്റെല്ല അമേരിക്കയില്‍ നിന്നും അവളുടെ വീട്ടുകാരെ ഉദാരമായി സഹായിച്ചു. എന്നാല്‍ യാക്കോബെന്ന അവന്റെ അപ്പനെ തീരെ മറന്നു. അവനു കുറ്റബോധം. വല്ലപ്പോഴും ഒച്ചയെടുത്താല്‍, അവള്‍ ഭദ്രകാളിയായി ചന്ദ്രഹാസം ഇളക്കും. അയാള്‍ക്കു പൂണൂലിന്റെ നൂല്‍ ബന്ധമില്ലല്ലോ. അധഃകൃതന്റെ അപകര്‍ഷത.... അയാള്‍ മദ്യത്തില്‍ ആശ്രയിച്ചു. രണ്ട ു പെണ്‍മക്കള്‍ അയാളെ സ്‌നേഹിച്ചു.

ലോറന്‍സിന്റെ മരണം പെട്ടെന്നായിരുന്നു. ഹൃദയം ലോറന്‍സിനെ ചതിച്ചു. ഒരു പ്രവാസി കാല്‍വറിയിലെ ആറടിയില്‍. സ്റ്റെല്ല മാത്രമല്ല ലോറന്‍സിനുവേണ്ട ി കരഞ്ഞത്. രാധയുടെ കരച്ചിലിന്റെ പൊരുള്‍ ചിലരെങ്കിലും അറിഞ്ഞു. രാധയുടെ മൂന്നാമത്തെ മകന് ലോറന്‍സിന്റെ ഛായയെന്ന് ചിലര്‍. അതില്‍ കുറെ സത്യമുണ്ട ാകും. ലോറന്‍സ് മനസ്സു നീറുമ്പോഴൊക്കെ, വന്നകാലം മുതല്‍ പരിചയക്കാരനായ നായരുടെ വീട്ടില്‍ കൂടാറുണ്ട ായിരുന്നു. ഗ്രോസറി കടയില്‍ തുടങ്ങിയ പരിചയം. നായര്‍ക്ക് കള്ളിലായിരുന്നു താല്പര്യം. രാധ ആദ്യമൊക്കെ തടയിടാന്‍ ശ്രമിച്ചു. പിന്നെ അതൊരു ശീലമായി. സ്വന്തം വീട്ടിലെ തീയും പുകയും കൊണ്ട ് നെഞ്ചുനീറി, സ്റ്റെല്ലക്ക് അവധിയുള്ളപ്പോള്‍ ലോറന്‍സ് അധികമവിടിരിക്കാറില്ല. ഒരു കുപ്പിയുമായി നായരുടെ വീട്ടിലെത്തും. വെള്ളിയാഴ്ച രാത്രികളില്‍ വളരെ വൈകുവോളം അവര്‍ കൂടും. പിറ്റേന്ന് അവധിയാണെങ്കില്‍ രാധയും അവര്‍ക്കൊപ്പം ചീട്ടുകളികണ്ട ് വെടി പറഞ്ഞിരിക്കും. ലോറന്‍സിന്റെ കഥകള്‍ കുറെയൊക്കെ രാധയ്ക്കറിയാം. മെല്ലെമെല്ലെ രാധക്ക് ലോറന്‍സില്‍ എന്തോ ഒരു താല്പര്യം ജനിക്കുകയായിരുന്നു. ഒരു ദുഃഖപുത്രനോടുള്ള അനുകമ്പ, വാത്സല്യം.... അങ്ങനെ എന്തോ ഒന്ന്. നായര്‍ ലഹരിയില്‍ ഉറങ്ങിയാലും അവര്‍ ഏറെ നേരം പലതും പറഞ്ഞിരിക്കും. ആരാണ് മുന്‍കൈയ്യെടുത്തത്. രണ്ട ുപേരും. നായര്‍ എല്ലാം അറിഞ്ഞിരുന്നു. ഒച്ചയെടുത്താല്‍ രാധ പറയും, കള്ളുമോന്താന്‍ ഓരോരുത്തരെ വീട്ടില്‍ വിളിച്ചുകേറ്റുമ്പോ ഓര്‍ക്കണമായിരുന്നു. ഇനി ഇവിടെങ്ങാനം അടങ്ങി ഒതുങ്ങി കഴിഞ്ഞോണം. അല്ലെങ്കില്‍ കെട്ടും ഭാണ്ഡവും പറക്കി എങ്ങോട്ടാണെന്നു വെച്ചാല്‍ പൊയ്‌ക്കോണം. രാധയായിരുന്നു മോര്‍ഗേജടയ്ക്കുന്നവള്‍. നായര്‍ ഒന്നും പറയില്ല. രാധ അയാളുടെ കള്ളുകുടിയെ തടഞ്ഞില്ല. അവള്‍ക്കും കുറ്റബോധമുണ്ട ്. സംഭവിച്ചു പോയി. പക്ഷേ ലോറന്‍സ് നല്‍കിയ ആനന്ദം അവള്‍ ഒരിക്കലും മറക്കില്ല.

കഥകളാണെവിടെയും, നാറിയ കഥകള്‍ മുതല്‍ നന്മയുടെ കഥകള്‍ വരെ. ഓരോ ജീവിതവും, ഇതിഹാസത്തിലെ ഓരോ ഇതളുകളാണ്. വിരിയുകയും അല്പകാലം കൊണ്ട ് കൊഴിയുകയും ചെയ്യുന്ന പൂവിന്റെ ഇതളുകള്‍. അന്തമായ കാലത്തില്‍ക്കൂടി കടന്നു പോകുന്ന ജീവിത ചങ്ങലയില്‍ കണ്ണിചേര്‍ക്കപ്പെടാനായി മാത്രം വിധിക്കപ്പെട്ട ഈ ജീവിതത്തിന് മറ്റെന്തു പ്രസക്തി.

ആത്മാവില്‍ വിശ്വാസമില്ലാതിരുന്ന ലോറന്‍സേട്ടന്റെ ആത്മാവിനുവേണ്ട ി ആരെങ്കിലും പ്രാര്‍ത്ഥിച്ചിട്ടുണ്ട ാകുമോ...? ജോസ് വെറുതെ സ്വയം ചോദിച്ചു. “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍. എന്തുകൊണ്ടെ ന്നാല്‍ അവര്‍ സ്വര്‍ക്ഷരാജ്യം കണ്ടെ ത്തും’. ലോറന്‍സ് വിശ്വസിച്ചാലും ഇല്ലെങ്കിലും, ലോറന്‍സിനായി പണിയപ്പെട്ട സ്വര്‍ക്ഷത്തില്‍ അവന്‍ അകപ്പെടും. അതു നിയോഗമാണ്.

ആത്മാവേ നീ ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദാവീദ് സ്വന്തം ആത്മാവിനോട് ചോദിച്ചതുപോലെ ജോസ് സ്വയം ചോദിച്ചു.

സിസിലി ജോസിന്റെ കവിളുകളില്‍ മൃദുവായി തലോടി. പ്രേമത്തിന്റെ ജ്വാലകള്‍ അവളില്‍ നിന്നും അയാളിലേക്ക് ഒഴുകി....

“”ആ ചിക്കന്‍ എടുത്ത് വെളിയില്‍ വെച്ചിട്ടുണ്ട ്.... ഒന്നു മുറിച്ചു തരാമോ...?’’ അവള്‍ ചോദിച്ചു. ജോസൊന്നൂറി ചിരിച്ചു.

“”എന്താ ചിരിക്കുന്നേ....’’ “”വെറുതെ....’’ ജോസ് പറഞ്ഞു. അവള്‍ക്ക് വസന്തത്തിന്റെ മണം. അയാള്‍ അറിഞ്ഞു.

കോഴിയെ മുറിക്കാന്‍ തുടങ്ങുമ്പോള്‍ അയാളില്‍ വിചിത്രമായ ചില ചിന്തകള്‍ മുളച്ചു. അതിനു വ്യക്തതയില്ലായിരുന്നു. അയാള്‍ കോഴിയെനോക്കി മൗനിയായി അല്പം നിന്നു. എന്നിട്ട് കോഴിയോടായി പറഞ്ഞു. “എന്റെ പ്രിയമുള്ള കോഴി, അല്പം മുമ്പുവരെ എനിക്ക് നിന്നെയോ, നിനക്ക് എന്നെയോ അറിയില്ലായിരുന്നു. നീ ഞങ്ങളുടെ മേശയിലെ രുചിയായി മാറുമ്പോള്‍ എന്റെ ക്ഷമാപണത്തിന്റെ ഈ നീണ്ട നിശ്വാസം നീ സ്വീകരിക്കുമോ? ഞാനല്ലെങ്കില്‍ മറ്റൊരാള്‍ നിന്നെ ഭക്ഷിക്കും. നിന്റെ വിധി നിശ്ചയിക്കപ്പെട്ടതാണ്. മറ്റൊരാള്‍ നിന്നെ എങ്ങനെ സ്വീകരിക്കും എന്നെനിക്കറിയില്ല. എന്നാല്‍ ഞാന്‍ നിന്നെ ഏറ്റവും മാന്യമായി തൊലിയുരിച്ച്, ചെറുകഷണങ്ങളാക്കി, വൃത്തിയാക്കി, മല്ലിയും മുളകും വറുത്തരച്ച്, ഉള്ളിയും കായവും ചേര്‍ത്ത്, മസാലക്കൂട്ടുകളാല്‍, നിനക്കൊരു കുറവും വരാതെ നിന്റെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കിയാണ് ഭക്ഷിക്കാന്‍ പോകുന്നത്. നോക്കു നിന്റെ ശേഷക്രിയകള്‍ക്കായി ഞങ്ങള്‍ എത്ര നിഷ്ടയുള്ളവരാണെന്ന്. ഇന്നു വരെ ഇവിടെ ഒരു കോഴിക്കും കിട്ടിയിട്ടില്ലാത്ത ആദരവ്. ഓവനിലെ കടുത്ത ചൂടില്‍ വെന്തു നീറാനല്ലേ നിന്റെ വംശജര്‍ക്ക് ഇതുവരെ ഈ നാട്ടില്‍ വിധി. ഞങ്ങള്‍ കുടിയേറ്റക്കാര്‍ നിങ്ങളുടെ വിധി തിരുത്തി എഴുതുന്നു.’

സിസിലി തിളച്ച വെള്ളത്തില്‍ അങ്കിള്‍ബന്‍സ് കഴുകിയിടുന്നു. മറ്റേ അടുപ്പേല്‍ പരിപ്പു വേവുന്നു. ഇന്ന് എല്ലാവര്‍ക്കും ഒരു പ്രത്യേക ഉത്സാഹം. അവള്‍ പാടുന്ന നാടന്‍ പാട്ടിന്റെ ബാക്കി വരികള്‍ അറിയാഞ്ഞിട്ട്, അയാള്‍ സ്വന്തമായി വരികള്‍ ഉണ്ട ാക്കി അവളുടെ രാഗത്തില്‍ ഒപ്പം പാടി. “”ഡാഡി വാട്ടീസ് ദിസ് പാട്ട്....’’ കുട്ടികള്‍ ലിവിങ്ങ് റൂമില്‍ നിന്നും ഓടിവന്ന് ചോദിച്ചു. അതൊരു കൂട്ടച്ചിരിയായി.

“”മമ്മി ആര്‍ യു മെയ്ക്കിങ്ങ് പപ്പടം.’’ ഡെയ്‌സി ചോദിച്ചു. “”യാ...’’ മമ്മി ഉത്തരം പറഞ്ഞു. കുട്ടികള്‍ അവരുടെ ലോകത്തിലേക്ക് ഓടി. സിസിലി പെട്ടെന്നു ചോദിച്ചു.

“”ഒരു സോഫയ്ക്ക് എന്തു വിലവരും.’’ അവളുടെ മനസ്സ് ഓടുന്ന വഴി ജോസറിഞ്ഞു. എല്ലായിടത്തും എല്ലാവര്‍ക്കും ഉണ്ട ്. അവളുടെ ആവശ്യം ന്യായമാണ്. ഒരാള്‍ വീട്ടില്‍ വന്നാല്‍ പഴകിയ സോഫ അപകര്‍ഷതയിലേക്കു നയിക്കുന്നു. അപ്പാര്‍ട്ടുമെന്റ് വാങ്ങിയപ്പോള്‍ പഴയതൊക്കെ മതിയെന്നു തീരുമാനിക്കുകയായിരുന്നു. പുതിയ സോഫ തീരുമാനിക്കപ്പെട്ടു. ഒരു പുതിയ ലിവിങ്ങ് റൂം സെറ്റ്. ക്രെഡിറ്റ് കാര്‍ഡ് കൊടുത്താല്‍ മതി. ടി.എ.യില്‍ ജോലിയായതിനുശേഷം ധാരാളം ക്രെഡിറ്റു കാര്‍ഡ് ഓഫറുകള്‍ വരുന്നു. സോഫയില്‍ തുടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് ഒരു പ്രഹേളികയായി തുടരുന്നു. ഒന്നിനു പുറകെ ഒന്നായി. കടക്കെണി. ആവശ്യങ്ങള്‍ മാടി വിളിക്കുന്നു. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് എത്ര വേണമെങ്കിലും കടം കിട്ടുന്നു. ഒരു മുതലാളിത്വ രാജ്യത്ത് എല്ലാ ആറുമാസത്തിലും പുതു വസ്ത്രങ്ങള്‍ അവര്‍ നമ്മെക്കൊണ്ട ു വാങ്ങിപ്പിക്കുന്നു. ഓരോ പുതുമയം മാര്‍ക്കറ്റില്‍ നമ്മെ മാടി വിളിക്കുന്നു. കുട്ടികള്‍ക്ക് ഒന്നിനും കുറവുണ്ട ാകരുത്. എപ്പോഴും മോഡിയായി നടക്കണം. വെള്ളക്കാരന്റെ പുറം പൂച്ചില്‍ നമ്മളും ഇരകളാകുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക